Kerala PSC Examinations In July 2025: സെയില്‍സ് അസിസ്റ്റന്റ് അടക്കം നിരവധി തസ്തികകള്‍; പിഎസ്‌സി ജൂലൈയില്‍ നടത്തുന്ന പരീക്ഷകള്‍

Important exams to be conducted by PSC in July: ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന സെയില്‍ അസിസ്റ്റന്റ് പരീക്ഷയടക്കമാണ് ജൂലൈയില്‍ നടക്കാനിരിക്കുന്നത്. ജൂലൈ 11നാണ് പരീക്ഷ. ഈ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഇന്ന് മുതല്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. കമ്മീഷന്‍ ജൂലൈയില്‍ നടത്തുന്ന മറ്റ് ചില പ്രധാന പരീക്ഷകള്‍ ഏതെല്ലാമെന്ന് നോക്കാം

Kerala PSC Examinations In July 2025: സെയില്‍സ് അസിസ്റ്റന്റ് അടക്കം നിരവധി തസ്തികകള്‍; പിഎസ്‌സി ജൂലൈയില്‍ നടത്തുന്ന പരീക്ഷകള്‍

പ്രതീകാത്മക ചിത്രം

Published: 

27 Jun 2025 | 05:34 PM

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈയില്‍ നടത്താനിരിക്കുന്നത് നിരവധി പരീക്ഷകള്‍. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന സെയില്‍ അസിസ്റ്റന്റ് പരീക്ഷയടക്കമാണ് ജൂലൈയില്‍ നടക്കാനിരിക്കുന്നത്. ജൂലൈ 11നാണ് പരീക്ഷ. ഈ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഇന്ന് മുതല്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. കമ്മീഷന്‍ ജൂലൈയില്‍ നടത്തുന്ന മറ്റ് ചില പ്രധാന പരീക്ഷകള്‍ ഏതെല്ലാമെന്ന് നോക്കാം. എന്‍സിഎ വിഭാഗത്തില്‍ നടത്തുന്ന ക്ലര്‍ക്ക് പരീക്ഷയാണ് ജൂലൈയില്‍ ആദ്യം നടക്കുന്നത്. വിവിധ അധ്യാപക തസ്തികകളിലേക്ക് ജൂലൈ രണ്ടിന് പരീക്ഷ നടക്കും. സ്‌പെഷ്യലിസ്റ്റ് (മാനസിക) തസ്തികയിലേക്കുള്ള പരീക്ഷയും അന്ന് നടക്കും.

സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷനിലെ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലെ പരീക്ഷയാണ് ജൂലൈയില്‍ നടക്കുന്ന മറ്റൊരു പ്രധാന പരീക്ഷ. മൂന്നിനാണ്‌ ഈ പരീക്ഷ. നാലിന്‌ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ തസ്തികയിലേക്കും പരീക്ഷ നടക്കും. കേരഫെഡിലെ അസിസ്റ്റന്റ് മാനേജരിലേക്കുള്ള പരീക്ഷ എട്ടിനാണ്‌. അന്ന് തന്നെ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് എഞ്ചിനീയറിങ് തസ്തികയിലേക്കും പരീക്ഷയുണ്ടാകും.

ജൂലൈ ഒമ്പതിനാണ്‌ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്/സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രൈഡ് 2 തസ്തികയിലേക്കുള്ള പരീക്ഷ. ക്ലര്‍ക്ക് തസ്തികയിലേക്ക് 10ന് പരീക്ഷയുണ്ട്. വിമന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി), ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) തസ്തികകളിലേക്ക് 12നാണ് പരീക്ഷ. 15നാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) (ട്രെയിനി) പരീക്ഷ. 16ന് മെയില്‍ നഴ്‌സിങ് അസിസ്റ്റന്റ് പരീക്ഷയുമുണ്ടാകും.

Read Also: Secretariat Assistant Examination 2025: പ്രിലിമിനറി തീരും മുമ്പേ മുഖ്യ പരീക്ഷയുടെ തീയതിയെത്തി; സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്‌ മെയിന്‍സ് തൊട്ടടുത്ത്‌

പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/വിമന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ പരീക്ഷ 17നാണ്. വിവിധ നഴ്‌സ് തസ്തികളിലേക്കുള്ള പരീക്ഷ നടത്തുന്നത് 18നാണ്. 19ന് വിമന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുണ്ടാകും. 22നാണ് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ പരീക്ഷ. ട്രേസര്‍ പരീക്ഷ 23നും, എല്‍ഡി ടെക്‌നീഷ്യന്‍ പരീക്ഷ 25നും നടക്കും. പൊലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) ആംഡ് പൊലീസ് ബറ്റാലിയന്‍ തസ്തികയിലേക്ക് 26നാണ് പരീക്ഷ നടത്തുന്നത്. സിസ്റ്റം അനലിസ്റ്റ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, സിസ്റ്റം മാനേജര്‍ തസ്തികകളിലേക്ക് 28നാണ് പരീക്ഷ. അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് 29നു പരീക്ഷയുണ്ടാകും.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ