Rajesh Kesav Health News : നടൻ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
Rajesh Kesav Health Update: ആൻജിയോപ്ലാസ്റ്റി്ക്ക് രാജേഷിനെ വിധേയനാക്കിയെന്നും വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക് എത്തിയെന്നും ലേക് ഷോർ ആശുപത്രി അധികൃതർ വിശദമാക്കുന്നു.

Rajesh Kesav
കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. ആൻജിയോപ്ലാസ്റ്റി്ക്ക് രാജേഷിനെ വിധേയനാക്കിയെന്നും വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക് എത്തിയെന്നും ലേക് ഷോർ ആശുപത്രി അധികൃതർ വിശദമാക്കുന്നു.ന്യൂറോ വിഭാഗവും രാജേഷിനെ നിരീക്ഷിക്കുന്നുവെന്നും വാർത്തക്കുറിപ്പിൽ വിശദമാക്കി. നിലവിൽ അഡ്വാൻസ് ലൈഫ് സപ്പോർട്ടിന്റെ സഹായത്തോടെ ഐസിയുവിലാണ് രാജേഷുള്ളത്.
കഴിഞ്ഞ ഞായറാഴ്ച രാത്രയിയാണ് കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിക്കിടെ 47കാരനായ രാജേഷ് കേശവ് കുഴഞ്ഞ് വീണത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതം രാജേഷിന്റെ തലച്ചോറിനെയും ബാധിച്ചുവെന്ന നിരീക്ഷണത്തിലാണ് ഡോക്ടർമാരുള്ളത്.
Also Read:നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ; ഹൃദയാഘാതമെന്ന് റിപ്പോർട്ട്
ടെലിവിഷൻ പരിപാടികളുടെ അവതാരകനായി കരിയർ ആരംഭിച്ച താരം പിന്നീട് പ്രമുഖ അവതാരകരിൽ ഒരാളായി മാറുകയായിരുന്നു. നിരവധി ജനപ്രിയ റിയാലിറ്റി ഷോകളും ടോക്ക് ഷോകളും അദ്ദേഹം അവതാരകനായിട്ടുണ്ട്. ഇതിനു പുറമെ ബ്യൂട്ടിഫുൾ, ‘ട്രിവാൻഡ്രം ലോഡ്ജ്, ‘ഹോട്ടൽ കാലിഫോർണിയ’ , ‘നീന’ , ‘തട്ടും പുറത്ത് അച്യുതൻ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.