Riyaz Khan: ‘മരണവാര്‍ത്തയില്‍ സംഭവിച്ചത് തെറ്റിദ്ധാരണ, അന്ന് മരിച്ചത് എന്റെ അമ്മ’; വെളിപ്പെടുത്തി റിയാസ് ഖാന്‍

Actor Riyaz Khan : സഹോദരിയുടെ കൂടെ പഠിച്ചയാളായിരുന്നു ഉമയെന്ന് റിയാസ്. ഉമയുമായി പരിചയമുണ്ടായിരുന്നു. ഒരു സിനിമയുടെ ഓഡീഷന് വന്നപ്പോള്‍, ഉമയെ ഹീറോയിനാക്കണമെന്ന് സഹോദരി പറഞ്ഞു. ഉമയോടൊപ്പം ഒരു സിനിമയ്ക്ക് ഫോട്ടോഷൂട്ട് നടത്തി. ആ സിനിമ നടന്നില്ലെങ്കിലും, തങ്ങള്‍ 'ടേക്ക് ഓഫാ'കുകയായിരുന്നുവെന്നും താരം

Riyaz Khan: മരണവാര്‍ത്തയില്‍ സംഭവിച്ചത് തെറ്റിദ്ധാരണ, അന്ന് മരിച്ചത് എന്റെ അമ്മ; വെളിപ്പെടുത്തി റിയാസ് ഖാന്‍

Riyaz Khan

Updated On: 

27 Jan 2025 20:42 PM

ടന്‍ റിയാസ് ഖാന്റെ ഭാര്യാമാതാവും, തമിഴ് നടിയുമായ കമല കാമേഷ് അന്തരിച്ചതായി ഏതാനും ദിവസം മുമ്പ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരണവാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ കമലയുടെ മകളും, റിയാസ് ഖാന്റെ ഭാര്യയുമായ ഉമ സംഭവത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരുന്നു. മരിച്ചത് റിയാസ് ഖാന്റെ അമ്മയാണെന്നും, തന്റെ അമ്മയല്ലെന്നുമായിരുന്നു ഉമയുടെ വിശദീകരണം. അന്ന് സംഭവിച്ചത് തെറ്റിദ്ധാരണയായിരുന്നുവെന്ന് റിയാസ് ഖാനും വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ജനുവരി 10ന് മരിച്ചത് തന്റെ അമ്മയായിരുന്നുവെന്ന് റിയാസ് ഖാന്‍ വ്യക്തമാക്കി. ഉമയുടെ അമ്മയല്ല മരിച്ചത്. അമ്മ മരിച്ചെന്ന് കേട്ടപ്പോള്‍ ഏത് അമ്മയാണെന്ന് അറിയാതെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചതാണ്. രണ്ട് അമ്മമാരും ഒരേ വീട്ടിലാണ് മരിച്ചത്. അങ്ങനെയാണ് തെറ്റിദ്ധാരണ ഉണ്ടായതെന്നും അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിച്ചു. കാന്‍ചാനല്‍ മീഡിയയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂവിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തന്റെ കുടുംബജീവിതത്തെക്കുറിച്ചും, പ്രണയവിവാഹത്തെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. തന്റെ സഹോദരിയുടെ കൂടെ പഠിച്ചയാളായിരുന്നു ഉമയെന്ന് റിയാസ് പറഞ്ഞു. അങ്ങനെ ഉമയുമായി പരിചയമുണ്ടായിരുന്നു. ഒരു സിനിമയുടെ ഓഡീഷന് വന്നപ്പോള്‍, ഉമയെ ഹീറോയിനാക്കണമെന്ന് സഹോദരി പറഞ്ഞു. ഉമയോടൊപ്പം ഒരു സിനിമയ്ക്ക് ഫോട്ടോഷൂട്ട് നടത്തി. ആ സിനിമ നടന്നില്ലെങ്കിലും, തങ്ങള്‍ ‘ടേക്ക് ഓഫാ’കുകയായിരുന്നുവെന്നും റിയാസ് പറഞ്ഞു.

ഇമോഷണലായിട്ടുള്ള ഒരു ബോണ്ടിംഗ് വേണം. പുറത്തുപോയാലും, ഹോട്ടലില്‍ പോയാലും ഉമയുടെ ഒപ്പമേ പോകാറുള്ളൂ. സിനിമയില്ലാത്തപ്പോള്‍ പൂര്‍ണ പിന്തുണ തന്നയാളാണ് ഉമയെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : പൃഥ്വിരാജ് ‘ക്രൂരനായ’ സംവിധായകൻ; ഒരുപാട് കഷ്ടപ്പെട്ടാണ് എമ്പുരാൻ പൂർത്തിയാക്കിയത്: വെളിപ്പെടുത്തി മോഹൻലാൽ

രാഷ്ട്രീയത്തില്‍ വിജയ് ശോഭിക്കുമോ?

വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ തമിഴ് സിനിമയില്‍ ശൂന്യതയുണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് അവതാരകന്റെ ചോദ്യത്തിന് മറുപടിയായി റിയാസ് ഖാന്‍ പറഞ്ഞു. അദ്ദേഹം രാഷ്ട്രീയത്തില്‍ ശോഭിക്കുമോയെന്ന് പറയാന്‍ പറ്റില്ല. ചിലപ്പോള്‍ 15 വര്‍ഷം കഴിയുമ്പോള്‍ ശോഭിച്ചേക്കാം. നിലവില്‍ രാഷ്ട്രീയത്തിലുള്ളവര്‍ ശക്തമായ ബാക്ക്ഗ്രൗണ്ടുള്ളവരാണ്. അത്ഭുതങ്ങള്‍ സംഭവിക്കാം. വിജയ് മുഖ്യമന്ത്രിയാകുമോയെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ 10 വര്‍ഷം കഴിയുമ്പോള്‍ സംഭവിച്ചേക്കാം. അതുവരെ കാത്തിരിക്കണമെന്നും റിയാസ് ഖാന്‍ പറഞ്ഞു.

റിയാസ് ഖാന്‍

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളിലും സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മാര്‍ക്കോയാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാളചിത്രം. 1994ല്‍ പുറത്തിറങ്ങിയ സുഖം സുഖകരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. ബാലേട്ടനിലെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി പ്രതിനായക വേഷകള്‍ കൈകാര്യം ചെയ്തു.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും