Manju Warrier: മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍; വീഡിയോ വൈറല്‍

Manju Warrier and Meenakshi Dileep's Old Video: കാവ്യക്കും ദിലീപിനും മഞ്ജുവിനും മാത്രമല്ല ആരാധകരുള്ളത് ഇവരുടെ രണ്ട് മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും വരെ ആരാധകരുണ്ട്. താരങ്ങളോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെടുന്നവരാണ് താരങ്ങളുടെ മക്കളും. അവരുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ എപ്പോഴും താത്പര്യം പ്രകടിപ്പിക്കാറുണ്ട്. അത്തരത്തില്‍ പ്രേക്ഷകര്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒരു താരപുത്രി തന്നെയാണ് മീനാക്ഷി.

Manju Warrier: മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍; വീഡിയോ വൈറല്‍

മഞ്ജു വാര്യരും മീനാക്ഷിയും

Published: 

21 Dec 2024 | 08:54 AM

വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും ദിലീപ്-മഞ്ജു വാര്യര്‍ ദാമ്പത്യ ജീവിതവും അതിലുണ്ടായ പ്രശ്‌നങ്ങളുമെല്ലാം ഇന്നും മലയാളികള്‍ക്ക് ചര്‍ച്ചാ വിഷയാണ്. താരങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നും അതില്‍ കാവ്യ മാധവന് പങ്കുണ്ടോ എന്നെല്ലാമാണ് ആരാധകര്‍ ചോദിക്കുന്നത്. 2014 ലാണ് ദിലീപും മഞ്ജു വാര്യരും വേര്‍പ്പിരിയുന്നത്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2016 നവംബര്‍ 25 ന് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തു.

ദിലീപിന്റെ വിവാഹവേദിയില്‍ എല്ലാവരും ശ്രദ്ധിച്ചത് മീനാക്ഷിയെ തന്നെയായിരുന്നു. എന്തുകൊണ്ടാണ് മീനാക്ഷി അമ്മയോടൊപ്പം പോകാതെ അച്ഛനൊപ്പം നിന്നതെന്ന് അന്ന് മുതല്‍ പലരും ചോദ്യമുന്നയിക്കുന്നതാണ്. എന്നാല്‍ എന്താണ് താരങ്ങള്‍ക്കിടയില്‍ ഉണ്ടായതെന്നും മകള്‍ എന്തുകൊണ്ടാണ് അമ്മയ്‌ക്കൊപ്പം പോകാതിരുന്നത് എന്നുള്ള കാര്യങ്ങളെല്ലാം ഇന്നും അജ്ഞാതമാണ്.

കാവ്യക്കും ദിലീപിനും മഞ്ജുവിനും മാത്രമല്ല ആരാധകരുള്ളത് ഇവരുടെ രണ്ട് മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും വരെ ആരാധകരുണ്ട്. താരങ്ങളോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെടുന്നവരാണ് താരങ്ങളുടെ മക്കളും. അവരുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ എപ്പോഴും താത്പര്യം പ്രകടിപ്പിക്കാറുണ്ട്. അത്തരത്തില്‍ പ്രേക്ഷകര്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒരു താരപുത്രി തന്നെയാണ് മീനാക്ഷി.

ഈയിടയ്ക്കാണ് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി നിമിഷ നേരം കൊണ്ട് തന്നെ നിരവധിയാളുകളാണ് മീനാക്ഷിയെ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഫോട്ടോകളും ഡാന്‍സ് വീഡിയോകളുമെല്ലാമായി മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. ഈയടുത്തിടെ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായി മീനാക്ഷി എത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read: Manju Warrier: ‘ഞാനൊരു നേര്‍ച്ചക്കോഴിയാണെന്ന് പറഞ്ഞു; അന്നത് മനസിലായില്ലെങ്കിലും പിന്നീട് മനസിലായി’: മഞ്ജു വാര്യര്‍

എന്നാല്‍ മീനാക്ഷി പങ്കുവെക്കുന്ന എല്ലാ ഫോട്ടോയ്ക്കും വീഡിയോക്കും താഴെ ആരാധകര്‍ ചോദിക്കുന്ന ചോദ്യമാണ് എന്നാണ് അമ്മയോടൊപ്പം കാണാന്‍ സാധിക്കുക എന്നത്. മഞ്ജുവിനോടും ആരാധകര്‍ ഈ ചോദ്യം ചോദിക്കാറുണ്ട്. അമ്മയും മകളും ഒന്നിക്കുന്ന നിമിഷത്തിനായാണ് എല്ലാവരും കാത്തിരിക്കുന്നത്. എന്തുകൊണ്ട് മകള്‍ അച്ഛനൊപ്പം പോയതെന്നുള്ള ചോദ്യത്തിന് ഒരിക്കല്‍ മഞ്ജു വാര്യര്‍ മറുപടി നല്‍കിയത് മകള്‍ അച്ഛനൊപ്പം സന്തോഷമായിരിക്കുമെന്ന് തനിക്ക് അറിയാമെന്നായിരുന്നു.

എന്നാല്‍ മഞ്ജു നല്‍കിയ ഈ വിശദീകരണമൊന്നും ആരാധകര്‍ക്ക് മതിയാകുന്നില്ല. ഇന്നും മകളെ കൂടെ കൂട്ടാത്തതിന്റെ പേരില്‍ മഞ്ജു പഴി കേള്‍ക്കാറുണ്ട്. സിനിമയ്ക്ക് വേണ്ടി മകളെ മഞ്ജു ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ആളുകള്‍ ആരോപിക്കുന്നത്.

എന്നാല്‍ എല്ലാവരെയും സന്തോഷിപ്പിക്കുന്നൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വലുതായപ്പോള്‍ അമ്മയും മകളും ഒന്നിച്ചെത്തുന്ന വീഡിയോയും ചിത്രങ്ങളും ലഭിച്ചില്ലെങ്കിലും ചെറുപ്പത്തിലുള്ള ചിത്രങ്ങള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് നടി ശോഭനയുടെ ഫാന്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വീഡിയോയാണ്.

വീഡിയോയില്‍ മഞ്ജുവും നവ്യ നായരും ശോഭനയും ഇവരോടൊപ്പം മീനാക്ഷിയുമാണുള്ളത്. മഞ്ജു മകളെ തന്നോട് ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വീഡിയോയില്‍ മൂന്ന് നടിമാര്‍ ഉണ്ടെങ്കിലും മകളെ ചേര്‍ത്തുപിടിച്ചിരിക്കുന്ന മഞ്ജുവിലേക്കാണ് തങ്ങളുടെ കണ്ണ് ഉടക്കിയതെന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, ദിലീപിന്റെ മഞ്ജുവിന്റെയും വിവാഹമോചനത്തിന് ശേഷം ഇതുവരേക്കും മീനാക്ഷിയെ അമ്മയോടൊപ്പം കണ്ടിട്ടില്ല. എങ്കിലും മഞ്ജുവിന്റെ അച്ഛന്‍ മരിച്ച സമയത്ത് മീനാക്ഷിയും ദിലീപും വീട്ടിലെത്തിയിരുന്നു.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ