Arjun Ashokan: ചമ്മല്‍ കാരണം പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ചില്ല: അര്‍ജുന്‍ അശോകന്‍

Arjun Ashokan About Koode Movie: 2012ല്‍ സിനിമയില്‍ എത്തിയെങ്കിലും തുടക്കക്കാലത്ത് അധികം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ അര്‍ജുനെ തേടിയെത്തിയില്ല. പിന്നീട് 2017ല്‍ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന ചിത്രമാണ് അര്‍ജുന്റെ തലവര മാറ്റിയെഴുതിയത്. അവിടന്നിങ്ങോട്ട് ഒട്ടനവധി ചിത്രങ്ങളാണ് അര്‍ജുനെ തേടിയെത്തിയത്.

Arjun Ashokan: ചമ്മല്‍ കാരണം പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ചില്ല: അര്‍ജുന്‍ അശോകന്‍

അര്‍ജുന്‍ അശോകന്‍

Published: 

03 Feb 2025 19:00 PM

നടന്‍ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ മലയാളികള്‍ക്ക് അത്രയേറെ പ്രിയപ്പെട്ടവനാണ്. ഒരു നടന്റെ മകന്‍ എന്ന നിലയിലുള്ള ജാഡകളില്ലാതെയായിരുന്നു അര്‍ജുന്റെ സിനിമാ പ്രവേശവും പിന്നീടുള്ള ജീവിതവും. 2012ല്‍ മനോജ്-വിനോദ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ അഭിനയ ജീവിതം ആരംഭിക്കുന്നത്.

2012ല്‍ സിനിമയില്‍ എത്തിയെങ്കിലും തുടക്കക്കാലത്ത് അധികം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ അര്‍ജുനെ തേടിയെത്തിയില്ല. പിന്നീട് 2017ല്‍ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന ചിത്രമാണ് അര്‍ജുന്റെ തലവര മാറ്റിയെഴുതിയത്. അവിടന്നിങ്ങോട്ട് ഒട്ടനവധി ചിത്രങ്ങളാണ് അര്‍ജുനെ തേടിയെത്തിയത്.

അച്ഛനെ പോലെ മികച്ച കൊമേഡിയന്‍ തന്നെയാണ് അര്‍ജുന്‍. വ്യത്യസ്തങ്ങളായ അവതരണത്തിലൂടെ അര്‍ജുന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ജൂണ്‍, ബി ടെക്ക്, സൂപ്പര്‍ ശരണ്യ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ അര്‍ജുന്‍ എന്ന നടനെ മലയാള സിനിമയില്‍ അടയാളപ്പെടുത്തുന്നതിന് സഹായിച്ചു.

എന്നാല്‍ സിനിമകളില്‍ അഭിനയിക്കുക മാത്രമല്ല, താനൊരു സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നുമാണ് അര്‍ജുന്‍ പറയുന്നത്. സിനിമാ ജീവിതം ആരംഭിക്കുന്ന സമയത്ത് ഓഡിഷനുകള്‍ക്കെല്ലാം പോയിരുന്നുവെന്നും തനിക്ക് ലഭിച്ച അവസരം വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നുമാണ് അര്‍ജുന്‍ പറയുന്നത്. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത്.

കുറച്ച് സിനിമകളിലെല്ലാം അഭിനയിച്ചെന്ന് കരുതി ഓഡിഷന് പോകുന്നതില്‍ തെറ്റില്ല. നമ്മള്‍ അഭിനയിച്ച ചിത്രങ്ങള്‍ ആ സംവിധായകര്‍ കണ്ടിട്ടുണ്ടെന്ന് ഉറപ്പില്ലല്ലോ. ആ സംവിധായകര്‍ പറയുന്ന തരത്തില്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമോ എന്നറിയുന്നതിനായാണ് ഓഡിഷന്‍ ചെയ്യിക്കുന്നതെന്ന് അര്‍ജുന്‍ പറയുന്നത്.

Also Read: Sai Pallavi – Sandeep Reddy Vanga: ‘സ്ലീവ്‌ലസ് പോലും ധരിക്കില്ല; അതുകൊണ്ടാണ് അർജുൻ റെഡ്ഡിയിൽ സായ് പല്ലവിയെ പരിഗണിക്കാതിരുന്നത്’: വെളിപ്പെടുത്തി സന്ദീപ് വാങ്ക റെഡ്ഡി

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ കൂടെ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ അത് ചെയ്യാന്‍ താന്‍ ഒട്ടും കഫംര്‍ട്ടബിള്‍ ആയിരുന്നില്ല, അക്കാര്യം അഞ്ജലി മാഡത്തോട് പറയുകയും ചെയ്തു. എന്നാല്‍ ആ കഥാപാത്രം ഏതാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീട് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രത്തില്‍ അഭിനയിച്ചുവെന്നും താരം പറയുന്നു. കൊച്ചി സ്ലാങ് ആണ് സിനിമയില്‍, അത് തനിക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇപ്പോഴാണ് ആ വേഷങ്ങളെല്ലാം ലഭിക്കുന്നതെങ്കില്‍ ഉറപ്പായിട്ടും ചെയ്യും. ആ ചമ്മല്‍ എല്ലാം മാറി, ഒരു കുഴപ്പവുമില്ലെന്നും അര്‍ജുന്‍ അശോകന്‍ പറയുന്നു.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും