Bigg Boss Malayalam Season 7: ‘തനിക്ക് നാണമുണ്ടോ ഇങ്ങനെ പറയാൻ?’; ബിന്നിക്കെതിരായ പോസ്റ്റിന് മറുപടിയുമായി ഭർത്താവ് നൂബിൻ ജോണി

Noobin Johny Defends Binny Sebastian: ബിന്നി സെബാസ്റ്റനെതിരായ ഫേസ്ബുക്ക് പോസ്റ്റിൽ കമൻ്റ് ചെയ്ത് ഭർത്താവും നടനുമായ നൂബിൻ ജോണി. പോസ്റ്റും കമൻ്റും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Bigg Boss Malayalam Season 7: തനിക്ക് നാണമുണ്ടോ ഇങ്ങനെ പറയാൻ?; ബിന്നിക്കെതിരായ പോസ്റ്റിന് മറുപടിയുമായി ഭർത്താവ് നൂബിൻ ജോണി

ബിന്നി, നൂബിൻ ജോണി

Updated On: 

14 Aug 2025 15:07 PM

ബിന്നി സെബാസ്റ്റ്യനെതിരായ ഫേസ്ബുക്ക് പോസ്റ്റിൽ മറുപടിയുമായി ഭർത്താവ് നൂബിൻ ജോണി. പാഷൻ കൊണ്ടാണ് അഭിനയം ആരംഭിച്ചതെന്ന് ബിന്നി ബിഗ് ബോസിൽ പറഞ്ഞത് തെറ്റിദ്ധരിപ്പിക്കൽ അല്ലേ എന്നായിരുന്നു പോസ്റ്റ്. ഇതിനാണ് നൂബിൻ ജോണി കമൻ്റിൽ മറുപടി നൽകിയത്. ബിഗ് ബോസ് മലയാളം ഒഫീഷ്യൽ ഫേസ്ബുക്ക് പോസ്റ്റിലെ പോസ്റ്റും കമൻ്റും ചർച്ചയാവുകയാണ്.

‘ചൈനയിൽ എംബിബിഎസ് പഠിച്ചിട്ട് നാട്ടിൽ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ പാസാവാൻ പറ്റാത്തതുകൊണ്ടാണ് ബിന്നി മലയാളം സീരിയലിലേക്ക് പോയതെന്ന് അറിയാൻ കഴിഞ്ഞത്. അങ്ങനെ ആണെങ്കിൽ ബിബി7ൽ പറഞ്ഞത് പാഷൻ കൊണ്ടാണ് അഭിനയമേഖലയിൽ വന്നതെന്നാണ്. ഇത് ഒരുകണക്കിന് തെറ്റിദ്ധരിപ്പിക്കൽ അല്ലേ?’ എന്നായിരുന്നു പോസ്റ്റ്. പോസ്റ്റിൻ്റെ കമൻ്റ് ബോക്സിൽ ഇതിനെതിരെ ബിന്നിയുടെ ഭർത്താവും നടനുമായ നൂബിൻ ജോണി പ്രതികരിച്ചു. ‘തനിക്ക് നാണം ഉണ്ടോടോ ഇങ്ങനെ വന്ന് പറയാൻ. വേറെ നെഗറ്റീവ് പറയാൻ കിട്ടാത്തത് കൊണ്ടാണോ? അവൾ നല്ല റെഡിക്ക് പഠിച്ച് പാസായതാണ്. അല്ലാതെ തന്നെപ്പോലെ നുണയും പറഞ്ഞ് നടക്കുകയല്ല’ എന്ന് നൂബിൻ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

കോട്ടയം ചങ്ങനാശേരി സ്വദേശിനിയാണ് ബിന്നി എന്ന ഡോക്ടർ ജോസഫിൻ. കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ബിന്നി എംബിബിഎസ് പഠിക്കാൻ ചൈനയിലേക്ക് പോവുകയായിരുന്നു. നാട്ടിൽ തിരികെയെത്തി നടൻ നൂബിൻ ജോണിയെ വിവാഹം കഴിച്ചതോടെയാണ് ബിന്നി അഭിനയ കരിയർ ആരംഭിക്കുകയായിരുന്നു.

കമൻ്റ്

Also Read: Bigg Boss Malayalam Season 7: തക്കാളിക്കള്ളൻ നെവിനെ പിടികൂടി നൂറ; കളവ് മുതൽ കോഴയായി നൽകി രക്ഷപ്പെട്ട് നെവിൻ

കുടുംബവിളക്ക് സീരിയയിലൂടെ പ്രശസ്തനായ നൂബിൻ ജോണിയ്ക്കൊപ്പം ഒരു അവാർഡ് പരിപാടിയ്ക്ക് പോയതാണ് ബിന്നിയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. അവാർഡ് പരിപാടിയിൽ വച്ച് ബിന്നിയെ കണ്ട ഗീതാഗോവിന്ദം അണിയറപ്രവർത്തകർ ഇവർക്ക് സീരിയലിലെ പ്രധാന വേഷം വാഗ്ദാനം ചെയ്തു. ആദ്യം മടിച്ചെങ്കിലും ബിന്നി പിന്നീട് ഈ ഓഫർ സ്വീകരിക്കുകയായിരുന്നു.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും