Adhila and Noora: ‘ഈ ബെർത്ത് ഡെ ഭയങ്കര സ്പെഷ്യലാണ’; ആദില നൂറയ്ക്ക് നൽകിയ പിറന്നാൾ സമ്മാനം ഇത്…
Noora Birthday Celebration: ഇരുവരും വീട്ടിൽ ചെറിയൊരു പിറന്നാൾ ആഘോഷിക്കുന്നതും നൂറയ്ക്ക് പിറന്നാൾ സമ്മാനം നൽകുന്നതുമാണ് വീഡിയോയിൽ ഉള്ളത്. നൂറയ്ക്ക് ഇഷ്ടപ്പെട്ട ബ്രാന്റിന്റെ ഒരു ഡയമണ്ട് മാലയാണ് ആദില സമ്മാനമായി നൽകിയത്.

Adhila And Noora
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ശ്രദ്ധേയരായ മത്സരാർത്ഥികളായിരുന്നു ലെസ്ബിയൻ കപ്പിളായ ആദിലയും നൂറയും. ഇവിടെ നിന്ന് ഇറങ്ങിയതിനു ശേഷം വലിയ പിന്തുണയാണ് ഇരുവർക്കും ലഭിക്കുന്നത്. ഇതിനിടെയിൽ നൂറയുടെ പിറന്നാൾ വലിയ രീതിയിലാണ് ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
പ്രിയപ്പെട്ടവരെയെല്ലാം വിളിച്ച് ചേർത്തുള്ള ആഘോഷമാണ് ആദില നൂറയ്ക്ക് വേണ്ടി സംഘടിപ്പിച്ചത്. ഇപ്പോഴിതാ ബെർത്ത് ഡെ വ്ലോഗ് പങ്കുവച്ച് എത്തിയിരിക്കുകയാണ് ഇരുവരും. ഇരുവരും വീട്ടിൽ ചെറിയൊരു പിറന്നാൾ ആഘോഷിക്കുന്നതും നൂറയ്ക്ക് പിറന്നാൾ സമ്മാനം നൽകുന്നതുമാണ് വീഡിയോയിൽ ഉള്ളത്. നൂറയ്ക്ക് ഇഷ്ടപ്പെട്ട ബ്രാന്റിന്റെ ഒരു ഡയമണ്ട് മാലയാണ് ആദില സമ്മാനമായി നൽകിയത്.
തന്റെ ഫേവറേറ്റ് ബ്രാന്റ് മാലയാണ് ഇതെന്നും കുറച്ച് നാളായി താൻ വാങ്ങിക്കാൻ ആഗ്രഹിക്കുന്നതാണ് ഇതെന്നുമാണ് നൂറ പറയുന്നത്. ബെർത്ത് ഡേ പാർട്ടിക്ക് ധരിക്കുന്ന ഡ്രസിന് മാലയുണ്ടായിരുന്നില്ലെന്നും ഇപ്പോൾ സെറ്റായെന്നുമാണ് ആദില പറഞ്ഞത്.
Also Read:‘ബെഡ്‌റൂമിലെ കാര്യം നോക്കണോ, അവരുടെ സ്‌നേഹം മാത്രം നോക്കിയാല്‍ മതി’: രഞ്ജിത്ത്
ഇതിനു പിന്നാലെ തനിക്ക് ലഭിക്കുന്ന പിറന്നാൾ ആശംസകളെ കുറിച്ചും നൂറ പറഞ്ഞു. ഫാൻ പേജിൽ നിന്നും അല്ലാതെയും ഒരുപാട് പേർ ബെർത്ത് ഡെ വിഷ് വരുന്നുണ്ടെന്നും ഒരുപാട് പേർ ടാഗ് ചെയ്യുന്നുണ്ടെന്നുമാണ് നൂറ പറയുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബെർത്ത് ഡെയാണിത്. താൻ ഇത് ഒരിക്കലും മറക്കില്ല. ബിഗ് ബോസിൽ നിന്നും ഇറങ്ങിയശേഷമുള്ള ഈ ബെർത്ത് ഡെ ഭയങ്കര സ്പെഷ്യലാണ്. എല്ലാവരോടും ഹൃദയത്തിന്റെ അടിതട്ടിൽ നിന്നും നന്ദി പറയുന്നുവെന്നും. സന്തോഷം കൊണ്ട് തന്റെ വയറ് നിറഞ്ഞുവെന്നുമാണ് നൂറ പറയുന്നത്.
എല്ലാവരും ഒരുപാട് സപ്പോർട്ട് ചെയ്തു. ഒരുപാട് ഗിഫ്റ്റുകൾ വരുന്നുണ്ട് എന്നാണ് നൂറ പുതിയ വ്ലോഗിൽ സന്തോഷം അറിയിച്ച് പറഞ്ഞത്. ഞങ്ങൾക്ക് ഇപ്പോൾ ആളുകളിൽ നിന്നും സ്നേഹം കിട്ടുന്നത് ഷവർ തുറക്കുമ്പോൾ ഒഴുകി വരുന്ന വെള്ളം പോലെയാണെന്നാണ് ഇവർ പറയുന്നത്.