Bigg Boss Malayalam Season 7: ‘കപ്പ് വാങ്ങിച്ചുകൊണ്ട് വരുന്നത് എനിക്ക് കാണണം’; അപ്പാനിയുടെ ചെവിയിൽ പറഞ്ഞ് ബിൻസി
RJ Bincy Eviction Bigg Boss: അപ്പാനി വൈകാതെ പുറത്തുപോകുമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അപ്പാനി കരുതുന്നത് തനിക്ക് പ്രേക്ഷക പിന്തുണ ഉണ്ടെന്നാണെന്നും എന്നാല്‍ അത് വൈകാതെ ഇല്ലാതാകുമെന്നും നിരവധിയാളുകള്‍ കുറിക്കുന്നു.

ആര്‍ജെ ബിന്‍സി, അപ്പാനി ശരത്ത്
ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ രണ്ടാം ആഴ്ചയില്‍ അപ്രതീക്ഷിതമായി മറ്റൊരാള്‍ കൂടി വിടവാങ്ങിയിരിക്കുകയാണ്. ആര്‍ ജെ ബിന്‍സിയാണ് കഴിഞ്ഞ ദിവസം വീടുവിട്ടിറങ്ങിയത്. ഒതുങ്ങിക്കൂടുന്നു, ഗെയിം കളിക്കുന്നില്ല എന്ന ആക്ഷേപം തുടക്കം മുതല്‍ തന്നെ ബിന്‍സിക്ക് നേരെ പ്രേക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്. അവരത് വോട്ടുകളിലൂടെ തെളിയിക്കുകയും ചെയ്തു. താന്‍ ഇത്ര പെട്ടെന്ന് ഹൗസില്‍ നിന്ന് പുറത്താകുമെന്ന് ബിന്‍സി കരുതിയിരുന്നില്ല.
അപ്പാനി ശരത്തുമായി ചേര്‍ന്നതോടെ ിഗ് ബോസില്‍ വന്നത് എന്തിനാണെന്ന കാര്യം പോലും ബിന്‍സി മറന്നു, ബിന്‍സി പുറത്തുപോയത് നന്നായി അല്ലെങ്കില്‍ അപ്പാനിയുടെ കുടുംബം തകര്‍ന്നേനെ, അപ്പാനിയുടെ ഭാര്യയുടെ പ്രാര്‍ത്ഥന, അപ്പാനിയുടെ വാലായി ബിന്‍സി മാറുകയായിരുന്നു എന്നെല്ലാമാണ് ബിന്‍സിയുടെ എവിക്ഷന്‍ വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍.
ഹൗസിലുള്ള ആളുകളെല്ലാം തന്നെ തങ്ങളുടെ പുറത്തുള്ള ഇമേജ് സംരക്ഷിക്കുന്നതില്‍ ശ്രദ്ധാലുക്കളായിരുന്നു. എന്നാല്‍ അപ്പാനിയോടൊപ്പം ചേര്‍ന്ന് ഗെയിം കളിച്ച ബിന്‍സി അയാള്‍ക്ക് പുറത്ത് ലഭിക്കുന്നത് പുല്ലുവിലയാണെന്ന് അറിഞ്ഞാല്‍ തകരുമെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Also Read: Renu Sudhi: ‘ആരാ പറഞ്ഞത് രേണുവിന് വൃത്തി ഇല്ലെന്ന്! കാലിലേക്ക് നോക്ക്, റോസ് പോലെ’
എന്നിരുന്നാലും അപ്പാനിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചാണ് ബിന്‍സി ഹൗസില്‍ നിന്നും പടിയിറങ്ങിയത്. ചാച്ചന്‍ കരയരുതെന്നും അപ്പാനിയോട് ബിന്‍സി പറയുന്നുണ്ട്. അതേസമയം, ബിന്‍സി വിജയാശംസകളും അപ്പാനിക്ക് നല്‍കി. കപ്പ് വാങ്ങിച്ചുകൊണ്ട് വരുന്നത് എനിക്ക് കാണണമെന്നാണ് അപ്പാനിയുടെ ചെവിയില്‍ ബിന്‍സി പറഞ്ഞത്.
എന്നാല്‍ അപ്പാനി വൈകാതെ പുറത്തുപോകുമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അപ്പാനി കരുതുന്നത് തനിക്ക് പ്രേക്ഷക പിന്തുണ ഉണ്ടെന്നാണെന്നും എന്നാല്‍ അത് വൈകാതെ ഇല്ലാതാകുമെന്നും നിരവധിയാളുകള്‍ കുറിക്കുന്നു.