BHA BHA BA Movie: ‘ഇത് ഞാന്‍ കലക്കും, കാത്തിരുന്ന എന്റെ കം ബാക്ക് മൊമന്റ്‌’; ഭഭബ ട്രെയ്‌ലറെത്തി

Bha Bha Ba Trailer Release: ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കാമിയോ റോളില്‍ മോഹന്‍ലാല്‍ എത്തുന്നു. ദിലീപിന് പുറമെ, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, സാന്‍ഡി മാസ്റ്റര്‍ എന്നിവരും ഭഭബയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

BHA BHA BA Movie: ഇത് ഞാന്‍ കലക്കും, കാത്തിരുന്ന എന്റെ കം ബാക്ക് മൊമന്റ്‌; ഭഭബ ട്രെയ്‌ലറെത്തി

ഭഭബ ട്രെയ്‌ലറില്‍ നിന്നുള്ള രംഗം

Updated On: 

10 Dec 2025 20:34 PM

ദിലീപ് നായകനായെത്തുന്ന ഭഭബ എന്ന ചിത്രത്തിന്റെ ട്രെയ്‌ലറെത്തി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്നതിന് പിന്നാലെ തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ വിജയ പ്രതീക്ഷ വളരെ വലുതാണ്. ദിലീപിന്റെ ഇമേജ് ഒന്നടങ്കം മാറ്റിമറിക്കാന്‍ ഭഭബയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. വന്‍ താരനിര അണിനിരക്കുന്ന മാസ് കോമഡി എന്റര്‍ടെയ്‌നറാണ് ഭഭബ.

ഇപ്പോള്‍ ഈ നാട്ടിലെ മുക്കിലും മൂലയിലും എന്റെ മുഖചിത്രമാണെന്ന ദിലീപിന്റെ ഡയലോഗോട് കൂടിയാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ഇത് ഞാന്‍ കലക്കും, ഇതാണ്‍ ഞാന്‍ കാത്തിരുന്ന എന്റെ കം ബാക്ക് എന്നീ ഡയലോഗുകളും ദിലീപ് ട്രെയ്‌ലറില്‍ പറയുന്നു. കോമഡിയ്‌ക്കൊപ്പം തന്നെ ഇതൊരു ത്രില്ലര്‍ മൂവിയായിരിക്കുമെന്ന സൂചനയും ചിത്രം നല്‍കുന്നുണ്ട്.

ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കാമിയോ റോളില്‍ മോഹന്‍ലാല്‍ എത്തുന്നു. ദിലീപിന് പുറമെ, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, സാന്‍ഡി മാസ്റ്റര്‍ എന്നിവരും ഭഭബയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മാഹന്‍ലാലിന് ശക്തമായൊരു വേഷം തന്നെ ചിത്രത്തിലുണ്ടെന്ന സൂചനയും ട്രെയ്‌ലര്‍ നല്‍കുന്നുണ്ട്. ദിലീപിനൊപ്പമാണ് മോഹന്‍ലാല്‍ ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുകഥാപാത്രങ്ങളും തമാശയും അതോടൊപ്പം തന്നെ ഹീറോയിസവും മുന്നോട്ടുവെക്കുന്നുണ്ട്.

ഭഭബ ട്രെയ്‌ലര്‍

വേള്‍ഡ് ഓഫ് മാഡ്‌നെസ് എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മിക്കുന്നത്. ഭയം ഭക്തി ബഹുമാനം എന്നതിന്റെ ചുരുക്ക രൂപമായാണ് ഭഭബ എന്ന പേര് കൊടുത്തിരിക്കുന്നത്.

Also Read: Bha Bha Ba Movie : ദിലീപിന്റെ “ഭ ഭ ബ” യ്ക്കും ബ്രേക്കോ? വിധി കാത്ത് സിനിമാ ജീവിതവും

സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ്, ബാലു വര്‍ഗീസ്, സലിം കുമാര്‍, അശോകന്‍, ദേവന്‍, ബിജു പപ്പന്‍, ജി സുരേഷ് കുമാര്‍, നോബി, വിജയ് മേനോന്‍, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിംഗ്‌സിലി, ഷമീര്‍ ഖാന്‍, ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, നൂറിന്‍ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി എന്നിവരും ഭഭബയില്‍ വേഷമിടുന്നുണ്ട്. ഡിസംബര്‍ 18നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Related Stories
Kaakum Vadivel Song: ട്രെൻഡ് സെറ്ററായി ‘കാക്കും വടിവേൽ’; മുരുക ഭക്തിക്ക് ഹൈ-എനർജി റാപ്പ് രൂപം
Actress Assault Case: ദിലീപിനെ ഫോക്കസ് ചെയ്ത് വിധി വന്നില്ലെന്നുള്ളതാണ്, കാവ്യയെ ഇഷ്ടം! പ്രിയങ്ക അനൂപ്
Summer in Bethlehem: ഒടുവിൽ നിരഞ്ജൻ എത്തുന്നു, ആശംസകളുമായി ലാലേട്ടൻ, സമ്മർ ഇൻ ബദ്ലഹേം റീ-റിലീസ് തിയതി പ്രഖ്യാപിച്ചു
Actress Assault Case: അതിനായി താനും കാത്തിരിക്കുന്നു; നടിയെ ആക്രമിച്ച് കേസിലെ വിധിയിൽ പ്രതികരിച്ച് ടൊവിനോ തോമസ്
Joy Mathew: എന്റെ ആ​ഗ്രഹം മറ്റൊന്ന്! ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പലരും ആ​ഗ്രഹിച്ചിരുന്നു; ജോയ് മാത്യു
നിശ്ചയം കഴിഞ്ഞ് മൂന്ന് മാസം; വിവാഹത്തിൽ നിന്ന് പിന്മാറി നടി നിവേദ! കാരണംബിഗ് ബോസ് താരവുമായുള്ള ബന്ധം?
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും