Director Sanal Kumar Sasidharan: ‘ഇപ്പോഴും ഭയം നിന്റെ കാര്യത്തിൽ മാത്രം; പൊതുസമൂഹം നിനക്ക് കാവൽ നിൽക്കട്ടെ’; പരാതിയിൽ പ്രതികരിച്ച് സനൽകുമാർ ശശിധരൻ

Director Sanal Kumar Sasidharan Facebook Post: നടിയുടെ അറിവോട് കൂടിയല്ല ഈ കേസ് നൽകിയതെന്നും ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ മാധ്യമങ്ങൾ തയ്യാറാകമെന്നും സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

Director Sanal Kumar Sasidharan: ഇപ്പോഴും ഭയം നിന്റെ കാര്യത്തിൽ മാത്രം; പൊതുസമൂഹം നിനക്ക് കാവൽ നിൽക്കട്ടെ; പരാതിയിൽ പ്രതികരിച്ച് സനൽകുമാർ ശശിധരൻ

Sanal Kumar Sasidharan

Published: 

28 Jan 2025 | 11:44 AM

പ്രമുഖ നടി സമർപ്പിച്ച പരാതിയിൽ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. തനിക്ക് ഇപ്പോഴും ഭയം തന്റെ കാര്യത്തിൽ മാത്രമാണെന്നും പൊതുസമൂഹം തനിക്ക് കാവൽ നിൽക്കട്ടെ എന്ന് മാത്രമേ ഇപ്പോൾ ഇക്കാര്യത്തിൽ പറയാനുള്ളൂവെന്നാണ് സനൽ കുമാർ പ്രതികരിച്ചത്. നടിയുടെ അറിവോട് കൂടിയല്ല ഈ കേസ് നൽകിയതെന്നും ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ മാധ്യമങ്ങൾ തയ്യാറാകമെന്നും സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നതിങ്ങനെ: തനിക്കെതിരെ വീണ്ടും എളമക്കര പോലീസ് സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിൽ കേസ് രജിസ്റ്റർ ചെയ്തെന്ന വാർത്ത കണ്ടിരുന്നുവെന്നും നടിയുടെ പരാതിയിലാണ് കേസ് എടുത്തതെന്നാണ് അറിഞ്ഞതെന്നും സംവിധായകൻ പറയുന്നു. മൂന്ന് വർഷം മുൻപ് നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കള്ളകേസിൽ ഇതുവരെ യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ലെന്നും സനൽ കുമാർ പറയുന്നു. നടിയുടെ ജീവനിലുള്ള ആശങ്കയാണ് താൻ പൊതു സമൂഹത്തോട് വിളിച്ച് പറഞ്ഞതെന്നും ഇതിനു മുൻപ് താൻ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും വിളിച്ചറിയിച്ചിരുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. ഇത്തവണയും നടിയുടെ അറിവോടെയല്ല പരാതി നൽകിയിരിക്കുന്നതെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും സനൽകുമാർ പറയുന്നു.

Also Read: സ്ത്രീത്വത്തെ അപമാനിച്ചു; പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്

കഴിഞ്ഞ ദിവസമാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിൽ സംവിധായകനെതിരെ പോലീസ് കേസെടുത്തത്. ഇ മെയില്‍ വഴിയായിരുന്നു നടി പരാതി സമർപ്പിച്ചത്. എളമക്കര പോലീസാണ് പ്രമുഖ നടി സമർപ്പിച്ച പരാതിയിൽ കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയെ ടാ​ഗ് ചെയ്ത് നിരവധി പോസ്റ്റുകൾ പങ്കുവച്ചിരുന്നു. നടിയുടെ പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടിരുന്നു. ഇതോടെയാണ് നടി പരാതി നൽകിയത്. പോസ്റ്റിന്റെ ഉള്ളടക്കം പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.അതേസമയം സംവിധായകൻ അമേരിക്കയിലാണെന്നാണ് വിവരം. അതുകൊണ്ട് നാട്ടിലെത്തിക്കാന്‍ കോൺസുലേറ്റിനെ സമീപിക്കാൻ ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു. ജാമ്യമില്ല വകപ്പുകൾ പ്രകാരമാണ് സനൽകുമാർ ശശിധരനെതിരെ ചുമത്തിയിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നി വകുപ്പിലാണ് കേസെടുത്തത്.

മുൻപും സനൽ കുമാറിനെതികെ ഈ നടി പരാതി നൽകിയിരുന്നു.പ്രണയാഭ്യർത്ഥ നിരസിച്ചതിന് തുടർന്ന് നിരന്തരം അപമാനിക്കുന്നു എന്നായിരുന്നു അന്ന് നൽകിയ പരാതി. സംഭവത്തിൽ 2022-ൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തിരവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Follow Us
Related Stories
Renu Sudhi: ക്യാൻസർ മൂന്നാമത്തെ സ്റ്റേജിലെങ്കിൽ ഇങ്ങനെ നിൽക്കാനും സംസാരിക്കാനും കഴിയില്ല! രേണുവിനോട്‌ ഇനിയും ഇത് വേണോ?
AMMA Controversy: ‘അമ്മ’യിൽ ചിലർ ശരിയല്ലെന്ന് അൻസിബ; സൈബർ ആക്രമണത്തിന് കേസ് നൽകി ലക്ഷ്മി പ്രിയ
AMMA Controversy: ‘അമ്മ’ ജനറൽബോഡിക്ക് 21 ദിവസം മാത്രം; വാർഷിക റിപ്പോർട്ട് കൈമാറാതെ നേതൃത്വം
Tovino Thomas and Balan Movie : നിങ്ങള്‍ ഇതുവരെ കാണാത്ത ടോവിനോ ആയിരിക്കും ബാലനില്‍ ; സംവിധായകന്‍ ചിദംബരത്തിന്റെ ഉറപ്പ്
Ansiba Hassan – AMMA Controversy: അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും
Director Priyadarshan’s Intrerview : തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്