Kunchacko Boban: ദിലീപിൻ്റെ കൂടെ അഭിനയിക്കാൻ കുഞ്ചാക്കോ ബോബൻ തയാറായില്ല, രണ്ട് സിനിമയിൽ നിന്ന് ഒഴിഞ്ഞു: തുളസിദാസ്

Director Thulasidas about Kunchacko Boban and Dileep: ദിലീപുമൊത്ത് അഭിനയിക്കുന്നതിലുള്ള തടസം കാരണം ദോസ്തിന് മുമ്പ് രണ്ട് സിനിമകള്‍ കുഞ്ചാക്കോ ബോബന്‍ വേണ്ടെന്ന് വെച്ചിരുന്നുവെന്നും തുളസീദാസ് പറഞ്ഞു. മായപൊന്മാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ദിലീപിന് ഹീറോ ഇമേജില്ല. അങ്ങനെയാണ് മായപൊന്മാനിലേക്ക് വിളിക്കുന്നത്.

Kunchacko Boban: ദിലീപിൻ്റെ കൂടെ അഭിനയിക്കാൻ കുഞ്ചാക്കോ ബോബൻ തയാറായില്ല, രണ്ട് സിനിമയിൽ നിന്ന് ഒഴിഞ്ഞു: തുളസിദാസ്

ദിലീപും കുഞ്ചാക്കോ ബോബനും (Image Credits: Social Media)

Published: 

17 Nov 2024 | 05:20 PM

പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് കുഞ്ചാക്കോ ബോബനും ദിലീപും. ഒരുകാലത്ത് ഇവര്‍ക്കുള്ള അത്രയും ആരാധകര്‍ മറ്റ് താരങ്ങള്‍ക്ക് പോലും ഉണ്ടായിരുന്നില്ല. 1992ലാണ് ദിലീപ് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നതെങ്കില്‍ 1997ലായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രവേശം. നേരത്തെ സിനിമയിലെത്തിയിരുന്നുവെങ്കിലും 1996ല്‍ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രമാണ് ദിലീപിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഈ സനിമയ്ക്ക് ശേഷമാണ് ദിലീപിനെ തേടി നായകവേഷങ്ങള്‍ എത്തിതുടങ്ങുന്നത്.

ദിലീപ് വളര്‍ന്ന് വരുമ്പോഴേക്ക് കുഞ്ചാക്കോ ബോബന്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറി തുടങ്ങിയിരുന്നു. ഈ രണ്ട് താരങ്ങളും ഒരുമിച്ചെത്തുന്നത് കാണാന്‍ ആരാധകരും ഏറെ കാത്തിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ഈ ശ്രമങ്ങളെല്ലാം തകര്‍ന്നു. പിന്നീട് തുളസീദാസ് സംവിധാനം ചെയ്ത ദോസ്ത് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. എന്നാല്‍ ദോസ്തില്‍ ഇരുവരെയും ഒന്നിച്ച് അഭിനയിപ്പിക്കുന്നതില്‍ ഏറെ തടസങ്ങളുണ്ടായിരുന്നുവെന്ന് തുളസീദാസ് പറഞ്ഞതായാണ് വണ്‍ ഇന്ത്യ മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദിലീപുമൊത്ത് അഭിനയിക്കുന്നതിലുള്ള തടസം കാരണം ദോസ്തിന് മുമ്പ് രണ്ട് സിനിമകള്‍ കുഞ്ചാക്കോ ബോബന്‍ വേണ്ടെന്ന് വെച്ചിരുന്നുവെന്നും തുളസീദാസ് പറഞ്ഞു. മായപൊന്മാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ദിലീപിന് ഹീറോ ഇമേജില്ല. അങ്ങനെയാണ് മായപൊന്മാനിലേക്ക് വിളിക്കുന്നത്. ആ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ദോസ്തിലെ അജിത്ത് എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അത് തനിക്ക് ചെയ്യണമെന്ന വാശി ദിലീപിനുണ്ടായിരുന്നുവെന്നും തുളസീദാസ് പറയുന്നു.

Also Read: Kunchacko Boban: ‘മോനേ അയാം യുവര്‍ ഡാഡ്; സ്തുതിയിലെ ഹുക്ക് സ്‌റ്റെപ്പ് ആശാന് ഇതുവരെ പിടികിട്ടിയിട്ടില്ല’; മകനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

ദിലീപിനെ ഫിക്‌സ് ചെയ്ത ശേഷമാണ് കുഞ്ചാക്കോ ബോബനെ കാണുന്നത്. നേരത്തെ ലോഹിതദാസിന്റെയും രാജസേനന്റെയും സിനിമകളിലേക്ക് രണ്ടുപേരെയും വിളിച്ചിരുന്നുവെങ്കിലും ദിലീപ് ഉള്ളതുകൊണ്ട് കുഞ്ചാക്കോ ബോബന്‍ വന്നില്ല. ദോസ്തിലേക്ക് കുഞ്ചാക്കോ ബോബനെ കൊണ്ടുവരുന്നതിനായി അദ്ദേഹത്തിന്റെ അച്ഛനോടും സംസാരിച്ചു. കുഞ്ചാക്കോ ബോബന്റെ വേഷം മുന്നില്‍ നില്‍ക്കും എന്നുള്ള ഉറപ്പ് വേണമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ കഥയില്‍ രണ്ട് ഹീറോകളാണ്. രണ്ടുപേര്‍ക്കും രണ്ട് സ്വഭാവമാണെന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബനെ ഫിക്‌സ് ചെയ്തത്.

ദോസ്ത് ഇറങ്ങിയതിന് ശേഷം വളരെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. ജയസൂര്യയെയും ആ സിനിമയിലൂടെയാണ് താന്‍ സിനിമാ മേഖലയിലേക്കെത്തിച്ചതെന്ന് തുളസീദാസ് പറയുന്നു.

അമല്‍നീരദ് സംവിധാനം ചെയ്ത് ബൊഗെയ്ന്‍വില്ലയാണ് കുഞ്ചാക്കോ ബോബന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് കുഞ്ചാക്കോ ബോബന്‍. വളരെ മികച്ച പ്രതികരണാണ് ബൊഗെയ്ന്‍വില്ല നേടിയത്. കുഞ്ചാക്കോ ബോബനോടൊപ്പം ജ്യോതിര്‍മയി, ഫഹദ് ഫാസില്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ