Empuraan Movie: എന്നേക്കാള്‍ വട്ടുള്ള ഒരാളുണ്ട്, ആന്റണി പെരുമ്പാവൂര്‍; മോഹന്‍ലാല്‍ ഇല്ലെങ്കില്‍ ഞാനില്ല: പൃഥ്വിരാജ്‌

Empuraan Movie Teaser Launch: ദുബായിലുള്ള ആശിര്‍വാദിന്റെ ഓഫീസില്‍ വെച്ചാണ് ആന്റണിയോടും ലാലേട്ടനോടും ആദ്യമായി കഥ പറയുന്നത്. ആന്റണീ, കുട്ടി അഞ്ചാറ് ഹെലികോപ്റ്റര്‍ ഒക്കെ പറയുന്നുണ്ടെന്നായിരുന്നു ലാലേട്ടന്റെ പ്രതികരണം. അണ്ണാ ഇതെങ്ങോട്ടാ പോകുന്നെ എന്ന് ഇടയ്ക്കിടെ ചോദിക്കുമെങ്കിലും എന്റെ സിനിമ മനസിലാക്കി കൂടെ നിന്ന് നിര്‍മാതാവ് ഉണ്ട് എന്നതാണ് ഏറ്റവും വലിയ ശക്തി

Empuraan Movie: എന്നേക്കാള്‍ വട്ടുള്ള ഒരാളുണ്ട്, ആന്റണി പെരുമ്പാവൂര്‍; മോഹന്‍ലാല്‍ ഇല്ലെങ്കില്‍ ഞാനില്ല: പൃഥ്വിരാജ്‌

പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍

Updated On: 

27 Jan 2025 21:07 PM

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നത്. മോഹന്‍ലാല്‍ എന്ന നടന്‍ ഇല്ലായിരുന്നുവെങ്കില്‍ താനൊരു സംവിധായകനാകില്ലെന്നാണ് ടീസര്‍ ലോഞ്ചിനിടെ സംവിധായകന്‍ പൃഥ്വിരാജ് പറഞ്ഞത്.

ലോകത്തിലെ മികച്ച ടീം ആണ് തന്റേതെന്നും തന്നോടൊപ്പം എമ്പുരാനില്‍ പ്രവര്‍ത്തിച്ച സംഘം ലോകത്തിലെ ഏത് ഇന്‍ഡസ്ട്രിയിലെ എത്ര വലിയ സിനിമ ചെയ്യാനും പ്രാപ്തരാണെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

”സുപ്രിയയ്ക്കും മകള്‍ക്കും ഞാന്‍ സിനിമ സംവിധാനം ചെയ്യുന്നത് ഇഷ്ടമേ അല്ല. എന്റെ സിനിമ സംവിധാനത്തിന്റെ പ്രോസസ് അങ്ങനെയാണ്. അതുകൊണ്ട് മാസങ്ങളോളം കുടുംബത്തെ കാണാതെ മാറിനില്‍ക്കേണ്ടതായി വരും. അഭിനയിക്കുകയാണെങ്കില്‍ ഷൂട്ട് കഴിഞ്ഞാല്‍ വീട്ടില്‍ പോകാം. മോള്‍ ചോദിക്കും അടുത്തത് അഭിനയമാണോ സംവിധാനം ആണോയെന്ന്, സംവിധാനം ആണെന്ന് പറഞ്ഞാല്‍ അയ്യോ വീണ്ടും പോയി എന്ന് പറയും,” പൃഥ്വിരാജ് പറഞ്ഞു.

“വലിയ സ്വപ്‌നങ്ങള്‍ കാണുന്നവര്‍ കുറച്ച് വട്ടുള്ളവരാണെന്ന് തോന്നുന്നു. എനിക്കുള്ള അത്രയും വട്ടുള്ള ആളുകള്‍ ആരുമില്ലെന്ന് ഞാന്‍ ആത്മവിശ്വാസത്തോടെ പറയുമായിരുന്നു. എന്നാല്‍ എന്നേക്കാള്‍ വട്ടുള്ള ഒരാളുണ്ട്, ആന്റണി പെരുമ്പാവൂര്‍. ചിത്രത്തിന്റെ കഥ പറയുന്നത് മുതല്‍ എല്ലാ കാര്യങ്ങളും ഏറ്റവും കൂടുതല്‍ മനസിലാകുന്ന ആള്‍ ആന്റണി പെരുമ്പാവൂരാണ്.

ദുബായിലുള്ള ആശിര്‍വാദിന്റെ ഓഫീസില്‍ വെച്ചാണ് ആന്റണിയോടും ലാലേട്ടനോടും ആദ്യമായി കഥ പറയുന്നത്. ആന്റണീ, കുട്ടി അഞ്ചാറ് ഹെലികോപ്റ്റര്‍ ഒക്കെ പറയുന്നുണ്ടെന്നായിരുന്നു ലാലേട്ടന്റെ പ്രതികരണം. അണ്ണാ ഇതെങ്ങോട്ടാ പോകുന്നെ എന്ന് ഇടയ്ക്കിടെ ചോദിക്കുമെങ്കിലും എന്റെ സിനിമ മനസിലാക്കി കൂടെ നിന്ന് നിര്‍മാതാവ് ഉണ്ട് എന്നതാണ് ഏറ്റവും വലിയ ശക്തി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Empuraan Movie: ‘ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ; കഥ തീരണ്ടേ’; മൂന്നാം ഭാഗത്തെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വിരാജ്

അതേസമയം, ടീസര്‍ ലോഞ്ചില്‍ മൂന്നാം ഭാഗത്തിന്റെ സൂചന നല്‍കികൊണ്ടായിരുന്നു സംവിധായകന്‍ പൃഥ്വിരാജ് സംസാരിച്ചത്. എമ്പുരാന് മികച്ച വിജയം പ്രേക്ഷകര്‍ സമ്മാനിക്കുകയാണെങ്കില്‍ മൂന്നാം ഭാഗം സംഭവിക്കുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

വേദിയില്‍ എമ്പുരാനെ കുറിച്ച് പൃഥ്വിരാജ് സംസാരിക്കുന്നതിനിടെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂരാണ് ചോദ്യം ഉന്നയിച്ചത്. എമ്പുരാന്‍ മൂന്നാം ഭാഗം വലിയ സിനിമയാണെന്ന് പറഞ്ഞ് പൃഥ്വിരാജ് ഒഴിയാന്‍ ശ്രമിച്ചെങ്കിലും ആന്റണി പെരുമ്പാവൂര്‍ ചോദ്യം ആവര്‍ത്തിച്ചു. ഇതോടെ ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ കഥ തീരേണ്ടേ എന്നായിരുന്നു പൃഥ്വിരാജ് മറുപടി നല്‍കിയത്.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം