Empuraan: പുറംതിരിഞ്ഞ് നില്‍ക്കുന്നത് ഇനി ഫഫ എങ്ങാനും ആണോ? മോഹന്‍ലാല്‍ വിത്ത് സയ്ദ് മസൂദ് ആന്റ് രംഗ

Mohanlal With Zayed Masood and Ranga: എമ്പുരാന്‍ സിനിമയുടെ സംവിധായകനും ചിത്രത്തില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്യുകയും ചെയ്യുന്ന പൃഥ്വിരാജ് സുകുമാരനാണ് ഫോട്ടോയില്‍ മോഹന്‍ലാലിനോടൊപ്പമുള്ള ഒരാള്‍. എന്നാല്‍ അപ്പുറത്ത് നില്‍ക്കുന്ന ആളെ കണ്ടതും ആരാധകര്‍ ഒരു കാര്യം ഉറപ്പിച്ചിരിക്കുകയാണ്, എമ്പുരാനില്‍ അദ്ദേഹവും ഉണ്ടാകും എന്നത്.

Empuraan: പുറംതിരിഞ്ഞ് നില്‍ക്കുന്നത് ഇനി ഫഫ എങ്ങാനും ആണോ? മോഹന്‍ലാല്‍ വിത്ത് സയ്ദ് മസൂദ് ആന്റ് രംഗ

മോഹന്‍ലാല്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍

Updated On: 

03 Feb 2025 21:54 PM

ആരാധകരെ ആവേശത്തിലാഴ്ത്തി പുത്തന്‍ ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നതിനിടെയാണ് മോഹന്‍ലാല്‍ പുതിയ ഫോട്ടോയുമായെത്തിയത്. മോഹന്‍ലാലിന്റെ ഇടവും വലവും നില്‍ക്കുന്നവര്‍ ചര്‍ച്ചകള്‍ക്ക് തിരിതെളിച്ചിരിക്കുകയാണ്.

എമ്പുരാന്‍ സിനിമയുടെ സംവിധായകനും ചിത്രത്തില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്യുകയും ചെയ്യുന്ന പൃഥ്വിരാജ് സുകുമാരനാണ് ഫോട്ടോയില്‍ മോഹന്‍ലാലിനോടൊപ്പമുള്ള ഒരാള്‍. എന്നാല്‍ അപ്പുറത്ത് നില്‍ക്കുന്ന ആളെ കണ്ടതും ആരാധകര്‍ ഒരു കാര്യം ഉറപ്പിച്ചിരിക്കുകയാണ്, എമ്പുരാനില്‍ അദ്ദേഹവും ഉണ്ടാകും എന്നത്. ഫഹദ് ഫാസിലാണ് മോഹന്‍ലാലിനോടൊപ്പമുള്ള മറ്റൊരാള്‍.

നേരത്തെ എമ്പുരാന്‍ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ആരാണ് ചിത്രത്തില്‍ ഉള്ളതെന്ന് വ്യക്തമായിരുന്നില്ല. വെള്ളനിറത്തിലുള്ള വസ്ത്രം ധരിച്ച് പുറംതിരിഞ്ഞ് നില്‍ക്കുന്ന ഒരാളുടെ ഫോട്ടോയായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ മോഹന്‍ലാല്‍ പുതിയ ഫോട്ടോ പങ്കുവെച്ചതോടെ ഫഹദ് ഫാസിലായിരിക്കും ആ പുറംതിരിഞ്ഞ് നില്‍ക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. പൃഥ്വിരാജ് എന്തായാലും നിസാരനായ ഒരാളെ ഇത്രയും ബില്‍ഡ് അപ്പ് കൊടുത്ത് കാണിക്കില്ലെന്ന് ആരാധകര്‍ക്ക് ഉറപ്പുണ്ടായിരുന്നു.

Also Read: Empuraan: എമ്പുരാനിൽ മമ്മൂട്ടിയുണ്ടോ? സിനിമാസ്വാദകർ കാത്തിരിക്കുന്ന അപ്ഡേറ്റുമായി പൃഥ്വിരാജ്

ബേസില്‍ ജോസഫ് ആകും പുറംതിരിഞ്ഞ് നില്‍ക്കുന്നതെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താനല്ല അതെന്ന് സ്ഥിരീകരിച്ചുകൊണ്ട് താരം തന്നെ രംഗത്തെത്തിയിരുന്നു. തനിക്ക് എന്തിനാണ് ഇത്രയും ബില്‍ഡ് അപ്പ് തരുന്നത്. താനാണത് എങ്കില്‍ നേരെ അങ്ങ് നിര്‍ത്തിയാല്‍ മതിയല്ലോ എന്നാണ് തെന്നാണ് ബേസില്‍ ജോസഫ് ചോദിക്കുന്നത്.

മോഹന്‍ലാല്‍ പങ്കുവെച്ച പോസ്റ്റ്‌

എന്നാല്‍ ആരാണ് ഫോട്ടോയില്‍ ഉള്ളതെന്ന കാര്യം അവ്യക്തമായി തുടരുകയാണ്. മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയേറ്ററുകളിലെത്തുന്നത്.

 

Related Stories
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ