Jayaram – Kalidas: 22 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും ഒന്നിക്കുന്നു; ‘ആശകൾ ആയിരം’ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറൽ

Jayaram And Kalidas Reunite: ജയറാമും മകൻ കാളിദാസ് ജയറാമും 22 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നു. ആശകൾ ആയിരം എന്ന ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാണ്.

Jayaram - Kalidas: 22 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും ഒന്നിക്കുന്നു; ആശകൾ ആയിരം പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറൽ

ജയറാം, കാളിദാസ് ജയറാം

Published: 

07 Jul 2025 | 09:41 PM

22 വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിക്കുന്നു. ജി പ്രജിത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരം എന്ന സിനിമയിലൂടെയാണ് ഇരുവരും ഒരുമിച്ച് സ്ക്രീൻ ഷെയർ ചെയ്യുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രജിതിൻ്റെ മൂന്നാമത്തെ സിനിമയാണ് ആശകൾ ആയിരം.

ജൂഡ് അന്താണി ജോസഫ്, അരവിന്ദ് രാജേന്ദ്രൻ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിർമ്മിക്കുന്നത്. സിനിമയുടെ ക്രിയേറ്റിവ് ഡയറക്ടറും ജൂഡ് അന്താണി ജോസഫ് ആണ്. നിവിൻ പോളി, മഞ്ജിമ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2015ൽ പുറത്തിറങ്ങിയ ഒരു വടക്കൻ സെൽഫി എന്ന സിനിമയാണ് ജി പ്രജിത് സംവിധാനം ചെയ്ത ആദ്യ സിനിമ. പിന്നീട് 2017ൽ മേഡ മീഡ അബ്ബായി എന്ന തെലുങ്ക് സിനിമയും 2019ൽ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. ബിജു മേനോൻ, സംവൃത സുനിൽ ജോഡി ഒന്നിച്ച സിനിമയായിരുന്നു ഇത്. നാല്പത്തിയൊന്ന്, ജോ ആൻഡ് ജോ, ജേണി ഓഫ് ലവ് 18+ എന്നീ സിനിമകൾ ജി പ്രജിത് ആണ് നിർമ്മിച്ചത്.

Also Read: Sandra Thomas – Listin Stephen: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്ര തോമസിനെതിരെ പരാതി നൽകി ലിസ്റ്റിൻ സ്റ്റീഫൻ

‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന സിനിമയിൽ ബാലതാരമായാണ് കാളിദാസ് തൻ്റെ അഭിനയജീവിതം ആരംഭിക്കുന്നത്. ആ സിനിമയിലും അടുത്ത സിനിമയായ ‘എൻ്റെ വീട്, അപ്പൂൻ്റേം’ എന്ന സിനിമയിലും ജയറാമിനൊപ്പം താരം അഭിനയിച്ചു. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ കാളിദാസ് അഭിനയിച്ചെങ്കിലും ജയറാമുമൊത്ത് ഒരുമിച്ച് അഭിനയിച്ചിരുന്നില്ല. ഇപ്പോൾ ആശകൾ ആയിരം എന്ന സിനിമയിലൂടെ അത് സാധ്യമാവുകയാണ്.

 

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ