‘കാന്താര 2’ ചിത്രീകരണ സംഘത്തിലെ മലയാളി യുവാവ് നദിയിൽ മുങ്ങിമരിച്ചു

Malayali Junior Artist Death: ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേളയിൽ സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് കാൽവഴുതി നദിയിലേക്ക് വീഴുകയായിരുന്നു.

കാന്താര 2 ചിത്രീകരണ സംഘത്തിലെ മലയാളി യുവാവ് നദിയിൽ മുങ്ങിമരിച്ചു

എം എഫ് കബിൽ

Updated On: 

08 May 2025 16:39 PM

കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണ സംഘത്തിലെ അംഗമായ മലയാളി യുവാവ് കൊല്ലൂരിലെ സൗപർണികാ നദിയിൽ മുങ്ങിമരിച്ചു. വൈക്കം ടിവി പുറം റോഡിൽ പള്ളിപ്രത്തുശ്ശേരി മൂശാരിത്തറ വീട്ടിൽ ഫൽഗുണന്റെയും രേണുകയുടെയും മകൻ എം എഫ് കബിൽ ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.45 ഓടെയാണ് സംഭവം. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേളയിൽ സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് കാൽവഴുതി നദിയിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് യുവാവിനെ ഉടൻ മുങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കബിൽ തെയ്യം കലാകാരനാണ്. നിരവധി ടെലിഫിലിമുകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംഭവത്തിൽ കൊല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം കബിലിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് കാന്താര 2വിന്റെ ചിത്രീകരണം താത്കാലിമായി നിർത്തിവച്ചു.

ALSO READ: ‘ഡേറ്റ് ചെയ്യുമ്പോൾ ഞാൻ ആ കാര്യം പറഞ്ഞിരുന്നില്ല; ഗർഭിണിയായി വിവാഹം കഴിഞ്ഞാണ് ജ​ഗത് അറിയുന്നത്’; അമല പോൾ

കഴിഞ്ഞ ഏതാനും മാസങ്ങളിൽ നിരവധി വെല്ലുവിളികളാണ് ചിത്രം നേരിട്ടത്. നേരത്തെ, കൊല്ലൂരിൽ ജൂനിയർ ആർട്ടിസ്റ്റുകളെ കൊണ്ടുപോയിരുന്ന ഒരു ബസ് മറിഞ്ഞിരുന്നു. അപകടത്തിൽ സാരമായ പരിക്കുകളില്ലാതെ എല്ലാവരും രക്ഷപ്പെട്ടു. പിന്നാലെ അപ്രതീക്ഷിതമായ കാറ്റിലും മഴയിലും ഉണ്ടായ നാശനഷ്ടങ്ങൾ മൂലം ഉയർന്ന ചെലവിൽ നിർമ്മിച്ച ഒരു കൂറ്റൻ സെറ്റ് തകർന്നിരുന്നു. കൂടാതെ, ചിത്രീകരണത്തിനിടെ വനം വകുപ്പിന്റെ പരിശോധനയ്ക്കും ചിത്രം വിധേയമായിരുന്നു.

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം