Kalamkaval Release : കേട്ടതെല്ലാം ശരിയാ! കളങ്കാവൽ ഈ വർഷം തിയറ്ററിലെത്തില്ല; റിലീസ് നീട്ടി
Kalamkaval Movie Release Date : കളങ്കാവൽ നവംബർ 27ന് റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. എന്നാൽ അത് ഇപ്പോൾ നീട്ടിയിരിക്കുകയാണ് കളങ്കാവലിൻ്റെ അണിയറപ്രവർത്തകർ

Mammootty Kalamkaval Movie
ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടിയുടേതായി തിയറ്ററിൽ എത്താൻ പോകുന്ന ചിത്രമായിരുന്നു കളങ്കാവൽ. നവംബർ 27ന് കളങ്കാവൽ തിയറ്ററിൽ എത്തുമെന്ന് അറിയിച്ചുകൊണ്ട് അണിയറപ്രവർത്തകർ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിൻ്റെ റിലീസ് വൈകുമെന്ന് അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. കളങ്കാവൽ തിയറ്റിൽ എത്തൻ വൈകുമെന്നും പുതിയ റിലീസ് തീയതി ഉടൻ അറിയിക്കുമെന്നാണ് മമ്മൂട്ടി തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്.
കളങ്കാവൽ എത്തുക അടുത്ത വർഷം?
അതേസമയം ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കളങ്കാവൽ അടുത്ത വർഷമേ റിലീസാകുയെന്നാണ്. നാളെ നവംബർ2 21-ാം തീയതി പൃഥ്വിരാജിൻ്റെ വിലായത്ത് ബുദ്ധ തിയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന് പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചാൽ അത് കളങ്കാവലിനെ ബാധിച്ചേക്കാം. അതുപോലെ തന്നെ ക്രിസ്മസ് റിലീസായി ഭഭബ, എക്കോ തുടങ്ങിയ ചിത്രമെത്തുമ്പോൾ കളങ്കാവലിന് ലഭിക്കേണ്ട ശ്രദ്ധ നഷ്ടമായേക്കും. അതെ തുടർന്ന് സിനിമയുടെ റിലീസ് അടുത്ത വർഷത്തേക്ക് ആക്കാൻ അണിയറപ്രവർത്തകർ തീരുമാനമെടുക്കുന്നത്.
ALSO READ : Kaantha song Kaarmukil: കാത്തിരുന്ന് കാത്തിരുന്ന് കാന്തയിലെ ആ പ്രണയഗാനമെത്തി….
കളങ്കാവൽ റിലീസ് നീട്ടിയെന്ന് അറിയിച്ചുകൊണ്ട് മമ്മൂട്ടി പങ്കുവെച്ച പോസ്റ്റ്
2025ൽ ഇതുവരെ രണ്ട് മമ്മൂട്ടി ചിത്രങ്ങൾ മാത്രമാണ് തിയറ്ററിൽ എത്തിയത്. ഒന്ന് ഡൊമനിക് ആൻഡ് ലേഡീസ് പഴ്സും രണ്ടാമത്തേത് ബസൂക്കയും. ഈ വർഷം ആദ്യം ഈ രണ്ട് ചിത്രങ്ങൾ തിയറ്ററിൽ എത്തിട്ടും ഇതുവരെ ഒടിടിയിൽ എത്തിട്ടില്ലയെന്നുള്ളത് മറ്റൊരു കാര്യം. ശേഷം ആരോഗ്യപ്രശ്നത്തെ തുടർന്ന് മമ്മൂട്ടി മാസങ്ങളോളം സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു.
കളങ്കാവൽ സിനിമ
നവാഗതനായ ജിതിൻ കെ ജോസ് ഒരുക്കുന്ന ചിത്രമാണ് കളങ്കാവൽ. മമ്മൂട്ടിയുടെ തന്നെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകൻ ജിതിൻ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് കളങ്കാവലിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. മമ്മൂട്ടിയുടെ ക്യാൻസർ രോഗബാധയെ തുടർന്ന് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നീണ്ട് പോയിരുന്നു. രോഗമുക്തി നേടിയതിന് ശേഷമാണ് നടൻ സിനിമയുടെ ഡബ്ബിങ്ങും മറ്റും പൂർത്തിയാക്കിയത്.
കഴിഞ്ഞ ആഴ്ചയിൽ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വന്നിരുന്നു. ട്രെയിലറിൽ ഒരു ഒറ്റ സീനിൽ മാത്രമാണ് മമ്മൂട്ടിയെത്തുന്നത്. വിനായകനാണ് മമ്മൂട്ടിക്കെതിരായ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. സീരിയൽ കില്ലർ സൈനൈഡ് മോഹനായിട്ടാകും മമ്മൂട്ടി കളങ്കാവലിൽ വരികയെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫൈസൽ അലിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. മുജീബ് മജീദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.