Minu Muneer: ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; മീനു മുനീര്‍ അറസ്റ്റില്‍

Minu Muneer Arrested: നടന്‍ ജയസൂര്യ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ നേരത്തെ മീനു മുനീര്‍ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ബാലചന്ദ്ര മേനോനെതിരായി മീനു നല്‍കിയ ലൈംഗികാതിക്രമ കേസിലെ നടപടി ക്രമങ്ങള്‍ കോടതി അവസാനിപ്പിച്ചിരുന്നു.

Minu Muneer: ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; മീനു മുനീര്‍ അറസ്റ്റില്‍

മീനു മുനീര്‍, ബാലചന്ദ്ര മേനോന്‍

Updated On: 

01 Jul 2025 14:24 PM

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. സമൂഹമാധ്യമങ്ങളിലൂടെ നടനെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസിന്റേതാണ് നടപടി. അറസ്റ്റ് ചെയ്തതിന് ശേഷം നടിയെ ജാമ്യത്തില്‍ വിട്ടു.

നടന്‍ ജയസൂര്യ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ നേരത്തെ മീനു മുനീര്‍ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ബാലചന്ദ്ര മേനോനെതിരായി മീനു നല്‍കിയ ലൈംഗികാതിക്രമ കേസിലെ നടപടി ക്രമങ്ങള്‍ കോടതി അവസാനിപ്പിച്ചിരുന്നു.

നടപടികള്‍ അവസാനിപ്പിച്ചതിന്റെ ഭാഗമായി മീനുവിന് കോടതി നോട്ടീസ് നല്‍കുകയും ചെയ്തു. നടി ബാലചന്ദ്ര മേനോനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു കോടതി നടപടി.

ഒരു സിനിമാ ചിത്രീകരണ വേളയില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് തന്നെ ലൈംഗികമായി ബാലചന്ദ്ര മേനോന്‍ ഉപദ്രവിച്ചുവെന്നായിരുന്നു നടി പരാതിപ്പെട്ടിരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്.

Also Read: Arya Badai: ‘ആര്യക്ക് തെറ്റിയില്ല! രണ്ടാനച്ഛനെന്ന് പരിഹസിക്കുന്നവർക്കുള്ള മറുപടി’; സിബിന് ഹൃദയത്തിൽ തൊടുന്ന പിറന്നാൾ ആശംസകളുമായി താരം

മുകേഷ്, ജയസൂര്യ എന്നീ നടന്മാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയാണ് നടി ആദ്യം പരാതി നല്‍കിയത്. പിന്നീട് ബാലചന്ദ്ര മേനോനെതിരെയും പരാതി നല്‍കുകയായിരുന്നു. 2007 ജനുവരിയില്‍ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയിുടെ ചിത്രീകരണത്തിനിടെയാണ് ബാലചന്ദ്ര മേനോന്‍ ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും