Nayanthara: സൂര്യയ്ക്കൊപ്പം ആ സിനിമ ചെയ്തതിൽ ഇപ്പോഴും ഖേദിക്കുന്നു; കരിയറിലെ ഏറ്റവും വലിയ പിഴവെന്ന് നയൻ താര

Nayantharam Regrets This Movie Role: തൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ പിഴവ് ഏതെന്ന് തുറന്നുപറഞ്ഞ് നയൻ താര. സൂര്യക്കൊപ്പം അഭിനയിച്ച സിനിമയിൽ ഇപ്പോഴും ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Nayanthara: സൂര്യയ്ക്കൊപ്പം ആ സിനിമ ചെയ്തതിൽ ഇപ്പോഴും ഖേദിക്കുന്നു; കരിയറിലെ ഏറ്റവും വലിയ പിഴവെന്ന് നയൻ താര

സൂര്യ, നയൻ താര

Published: 

03 Jul 2025 | 01:11 PM

സൂര്യക്കൊപ്പം അഭിനയിച്ച സിനിമയാണ് തൻ്റെ കരിയറിലെ ഏറ്റവും വലിയ പിഴവെന്ന് നയൻ താരയുടെ വെളിപ്പെടുത്തൽ. തന്നോട് പറഞ്ഞതുപോലെയല്ല ആ സിനിമ പുറത്തിറങ്ങിയത്. ആ സിനിമ ചെയ്തതിൽ ഇപ്പോഴും ഖേദിക്കുന്നു എന്നും നയൻ താര വെളിപ്പെടുത്തി.

എആർ മുരുഗദോസ് സംവിധാനം ചെയ്ത് സൂര്യ നായകനായ ബ്ലോക്ക്ബസ്റ്റർ സിനിമ ഗജിനിയെപ്പറ്റിയാണ് നയൻതാരയുടെ തുറന്നുപറച്ചി. “ഗജിനി എന്ന സിനിമ ചെയ്തതാണ് എൻ്റെ കരിയറിലെ ഏറ്റവും വലിയ പിഴവ്. സിനിമയ്ക്കായി കരാറൊപ്പിടുമ്പോൾ എൻ്റെ റോളിനെപ്പറ്റി പറഞ്ഞിരുന്നു. എന്നാൽ, അതുപോലെയല്ല സിനിമ പുറത്തിറങ്ങിയപ്പോൾ കണ്ടത്. ചതിക്കപ്പെട്ടതായി എനിക്ക് തോന്നി. എന്നോട് പറഞ്ഞതിൽ നിന്ന് സിനിമയിലെ കഥാപാത്രം വളരെ വ്യത്യസ്തമായി. അന്ന് മുതൽ തിരക്കഥകൾ കൃത്യമായി കേൾക്കുമെന്ന് ഞാൻ തീരുമാനമെടുത്തു.”- നയൻ താര പറഞ്ഞു.

Also Read: Anoop Menon- Mohanlal: മൂന്ന് ഇടി, അഞ്ച് പാട്ട്; മോഹൻലാലുമൊത്തുള്ള സിനിമ അടുത്ത വർഷമെന്ന് അനൂപ് മേനോൻ

2005ൽ എആർ മുരുഗദോസ് തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയാണ് ഗജിനി. സൂര്യ, നയൻ താര എന്നിവർക്കൊപ്പം അസിൻ, പ്രദീപ് റാവത്ത് എന്നിവരും സിനിമയിൽ അഭിനയിച്ചു. ചിത്ര എന്ന മെഡിക്കൽ വിദ്യാർത്ഥിയെയാണ് നയൻ താര അവതരിപ്പിച്ചത്. ആർഡി രാജശേഖർ ക്യാമറ കൈകാര്യം ചെയ്തപ്പോൾ അന്തോണി ആയിരുന്നു എഡിറ്റ്. ഹാരിസ് ജയരാജ് സംഗീതസംവിധാനം നിർവഹിച്ചു. 2005 സെപ്തംബറിൽ പുറത്തിറങ്ങിയ സിനിമ രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ടു. 2008ൽ സിനിമയുടെ ബോളിവുഡ് പതിപ്പും പുറത്തിറങ്ങി. മുരുഗദോസിൻ്റെ സംവിധാനത്തിൽ ആമിർ ഖാനാണ് സിനിമയിലെ നായകനായത്. ഈ സിനിമയും ബോക്സോഫീസിൽ ശ്രദ്ധിക്കപ്പെട്ടു.

15 വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് നയൻ താരയും എആർ മുരുഗദോസും ഒരുമിക്കുന്നത്. രജനികാന്തിനെ നായകനാക്കി ഒരുക്കിയ ദർബാർ എന്ന സിനിമയിലാണ് ഗജിനിക്ക് ശേഷം ഇരുവരും ഒരുമിച്ചത്.

 

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ