Operation Sindoor: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ബോളിവുഡ്; സിനിമാ ടൈറ്റിലിനായി അപേക്ഷ നൽകിയത് 15 കമ്പനികൾ

Bollywood Behind Operation Sindoor: ഓപ്പറേഷൻ സിന്ദൂർ എന്ന ടൈറ്റിലിന് പിന്നാലെ ബോളിവുഡ് നിർമാതാക്കളും കമ്പനികളും. 15 പേരാണ് ഈ പേരിനായി അപേക്ഷ നൽകിയിരിക്കുന്നത്.

Operation Sindoor: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ബോളിവുഡ്; സിനിമാ ടൈറ്റിലിനായി അപേക്ഷ നൽകിയത് 15 കമ്പനികൾ

ഓപ്പറേഷൻ സിന്ദൂർ

Published: 

08 May 2025 | 05:57 PM

ഓപ്പറേഷൻ സിന്ദൂർ എന്ന ടൈറ്റിലിനായി അപേക്ഷ നൽകിയത് 15 ബോളിവുഡ് കമ്പനികൾ. ഇക്കാര്യം ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് പ്രസിഡൻ്റ് ബിഎൻ തിവാരി സ്ഥിരീകരിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ ജയ്ഷെ മുഹമ്മദ് തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ. ഈ ടൈറ്റിൽ സ്വന്തമാക്കാനാണ് പ്രമുഖ സിനിമാ കമ്പനികളുടെ ശ്രമം.

ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലാണ് ഓപ്പറേഷൻ സിന്ദൂർ എന്ന ടൈറ്റിലിനായി 15 കമ്പനികളും നിർമാതാക്കളും അപേക്ഷ നൽകിയത്. ഈ ടൈറ്റിലിൽ സിനിമ നിർമ്മിച്ചാലും ഇല്ലെങ്കിലും പേര് രജിസ്റ്റർ ചെയ്ത് വെക്കാറുണ്ടെന്ന് ബോളിവുഡുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഉറി, വാർ, ഫൈറ്റർ തുടങ്ങിയ സിനിമകളുടെ വൻ വിജയത്തോടെ ഇത്തരം സിനിമകൾക്ക് പ്രേക്ഷകരുണ്ടെന്ന് മനസിലായി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ സിന്ദൂർ സ്വന്തമാക്കാൻ കമ്പനികൾ മത്സരം ആരംഭിച്ചത്.

ലഭിക്കുന്ന വിവരങ്ങളനുസരിച്ച് രാം സേതു, ഊഞ്ചയ്, ഗുഡ് ലക്ക് സേതു തുടങ്ങിയ സിനിമകളുടെ നിർമ്മാതാക്കളായ മഹാവീർ ജെയിൻ ഫിലിംസാണ് ഈ ടൈറ്റിലിനായി ആദ്യം അപേക്ഷ സമർപ്പിച്ചത്. ദി ആക്സിഡൻ്റൽ പ്രൈം മിനിസ്റ്റർ, 72 ഹൂറേൻ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവായ അശോക് പണ്ഡിറ്റ്, ഇന്ത്യ ലോക്ക്ഡൗൺ, ബബ്ലി ബൗൺസർ തുടങ്ങിയ സിനിമകൾ നിർമ്മിച്ച മാധുർ ഭണ്ഡാർക്കർ തുടങ്ങിയരും ടി സീരീസ്, സീ സ്റ്റുഡിയോസ് തുടങ്ങിയ പ്രമുഖ നിർമ്മാണക്കമ്പനികളും ഓപ്പറേഷൻ സിന്ദൂർ എന്ന ടൈറ്റിലിനായി രംഗത്തുണ്ട്.

Also Read: Abdul Rauf Azhar: കൊല്ലപ്പെട്ടവരിൽ ജെയ്ഷെ ഭീകരൻ അബ്ദുൽ റൗഫ് അസ്ഹറും, ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വിജയം

പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഈ മാസം ഏഴിന് പുലർച്ചെ 1.05നായിരുന്നു ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയത്. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 100 തീവ്രവാദികൾ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. സൈനിക നടപടിയിൽ കൊല്ലപ്പെട്ടവരിൽ ജെയ്ഷെ ഭീകരൻ അബ്ദുൽ റൗഫ് അസ്ഹറും കൊടും തീവ്രവാദി മസൂദ് അസറിൻ്റെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നു.

 

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ