India Global Entertainment Hub: ഇന്ത്യയെ ഗ്ലോബൽ എന്റർടൈമെന്റ് ഹബ്ബാക്കി മാറ്റാൻ മോദി; മോഹൻലാൽ, ഷാരൂഖ് ഖാനടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു

global entertainment hub discussion with actors: ദക്ഷിണേന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച് മോഹൻലാൽ, ചിരഞ്ജീവി, രജനികാന്ത് എന്നിവരും ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ, രൺബീർ കപൂർ, ദീപിക പദുകോൺ, അനുപം ഖേർ, ശേഖർ കപൂർ, ഹേമ മാലിനി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

India Global Entertainment Hub: ഇന്ത്യയെ ഗ്ലോബൽ എന്റർടൈമെന്റ് ഹബ്ബാക്കി മാറ്റാൻ മോദി; മോഹൻലാൽ, ഷാരൂഖ് ഖാനടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു

നരേന്ദ്ര മോദി, മോഹൻലാൽ, ഷാരൂഖ് ഖാൻ

Published: 

10 Feb 2025 17:36 PM

ന്യൂഡൽഹി: ഇന്ത്യയെ ഗ്ലോബൽ എന്റർടൈൻമെന്റ് ഹബ് ആക്കി മാറ്റുന്നതിന്റെ ഭാഗമായി യോഗം വിളിച്ചു ചേർത്ത് നരേന്ദ്ര മോദി. നിരവധി താരങ്ങൾ യോഗത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ച നടന്ന ലോക ഓഡിയോ വിഷ്വൽ എന്റെർറ്റൈന്മെന്റ്സ് (WAVES) സംഗമത്തിൽ വീഡിയോ വഴിയാണ് കോൺഫറൻസ് നടന്നത്. മലയാളത്തിൽ നിന്ന് മോഹൻലാൽ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ആഗോള എന്റർടൈൻമെന്റ് ഹബ്ബാക്കി ഇന്ത്യയെ മാറ്റുന്നതിന്റെ ഭാഗമായി താരങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം. വ്യവസായ രംഗത്ത് നിന്ന് റിലയൻസ് മേധാവി മുകേഷ് അംബാനി, മൈക്രോസോഫ്റ്റ് സിഇഒ സത്യാ നഡെല്ല, മഹീന്ദ്ര ആൻഡ് മഹീന്ദ്ര മേധവി ആനന്ദ് മഹീന്ദ്ര എന്നിവരും വീഡിയോ കോൺഫറസിൽ പങ്കെടുത്തു.

ദക്ഷിണേന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച് മോഹൻലാൽ, ചിരഞ്ജീവി, രജനികാന്ത് എന്നിവരും ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ, രൺബീർ കപൂർ, ദീപിക പദുകോൺ, അനുപം ഖേർ, ശേഖർ കപൂർ, ഹേമ മാലിനി എന്നിവരും യോഗത്തിൽ പങ്കെടുത്തു. എആർ റഹ്മാൻ, ദിൽജിത്ത് ദോശാഞ്ജ് എന്നിവരാണ് സംഗീത രംഗത്തെ പ്രതിനിധീകരിച്ച് കോൺഫറൻസിൽ പങ്കെടുത്തത്.

വീഡിയോ കോൺഫറൻസിന്റെ പ്രധാന ഭാഗങ്ങളും, അതുമായി ബന്ധപ്പെട്ട വിവരണവും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പങ്കുവെച്ചു. “വിനോദം, സർഗാത്മകത, സംസ്കാരം എന്നിവയുടെ ലോകത്തെ ഒന്നിപ്പിക്കുന്ന ആഗോള ഉച്ചകോടി ആയ WAVES ന്റെ ഭാഗമായി നടന്ന ഉപദേശക സമിതി യോഗം വിപുലമായി നടന്നു. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരാണ് ബോർഡ് അംഗങ്ങൾ. അവർ യോഗത്തിൽ പങ്കെടുത്തുകൊണ്ട് മാത്രമല്ല പിന്തുണ നൽകിയത്, ഇന്ത്യയെ മികച്ചതാക്കാനുള്ള വളരെ വിലപ്പെട്ട അഭിപ്രായങ്ങൾ നിർദേശിക്കുകയും ചെയ്തു” എന്ന് മോദി എക്‌സിൽ കുറിച്ചു.

മോദി എക്‌സിൽ പങ്കുവെച്ച കുറിപ്പ്:

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും