Prince And Family OTT : പ്രിൻസും ഫാമിലിയും എന്ന് ഒടിടിയിൽ വരും? റിലീസ് തീയതി ഇതാ

Prince & Family OTT Release Date And Platform : രണ്ട് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം ഒടിടിയിൽ എത്തുന്നത്. ദിലീപിൻ്റെ കരിയറിലെ 150-ാമത്തെ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി

Prince And Family OTT : പ്രിൻസും ഫാമിലിയും എന്ന് ഒടിടിയിൽ വരും? റിലീസ് തീയതി ഇതാ

Prince And Family Ott

Published: 

10 Jun 2025 15:58 PM

ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്. ഏറെ നാളുകൾക്ക് ശേഷം ബോക്സ്ഓഫീസിൽ മികവ് പുലർത്തിയ ഒരു ദിലീപ് ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. മെയ് പത്തിന് തിയറ്ററിൽ എത്തിയ ചിത്രം ഇപ്പോഴിതാ ഒരു മാസം പിന്നിടുമ്പോഴേക്കും ഒടിടി റിലീസിന് ഒരുങ്ങി കഴിഞ്ഞു. ജനപ്രിയാനയകൻ്റെ 150-ാമത്തെ ചിത്രമെന്ന പ്രത്യേകതയും പ്രിൻസ് ആൻഡ് ഫാമിലിക്കുണ്ട്.

രണ്ട് വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്കെത്തുന്നത്. സീ ഗ്രീപ്പും സിമ്പ്ലി സൗത്തും ചേർന്നാണ് ദിലീപ് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജൂൺ 20-ാം തീയതി മുതൽ സീ ഗ്രൂപ്പിൻ്റെ സീ5 എന്ന പ്ലാറ്റ്ഫോമിലൂടെയും സിമ്പ്ലി സൗത്തിലൂടെയും ചിത്രം ഒടിടിയിൽ എത്തും. സീ5ലൂടെ ഇന്ത്യയിലും സിമ്പ്ലി സൗത്തിലൂടെ ഇന്ത്യക്ക് പുറത്തുമാണ് ചിത്രം സംപ്രേഷണം ചെയ്യുക. സീ ഗ്രൂപ്പിന് തന്നെയാണ് പ്രിൻസ് ആൻഡ് ഫാമിലിയുടെ സാറ്റ്ലൈറ്റ് അവകാശവും.

ALSO READ : Bazooka OTT : ഡൊമിനിക് എത്തിയില്ലെങ്കിലും മമ്മൂട്ടിയുടെ ബസൂക്ക ഒടിടിയിലെത്തും; എവിടെ, എപ്പോൾ കാണാം?

പ്രിൻസ് ആൻഡ് ഫാമിലിയുടെ ഒടിടി റിലീസ് അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ

മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ബിൻ്റോ സ്റ്റീഫനാണ് പ്രിൻസ് ആൻഡ് ഫാമിലിയുടെ സംവിധായകൻ. ഷാരിസ് മുഹമ്മദാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. ദിലീപിന് പുറമെ ഉർവശി, ബിന്ദു പണിക്കർ, മഞ്ജു പിള്ള, വിനീത് തട്ടിൽ, സിദ്ധിഖ്, ജോണി ആൻ്റണി, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

റെനഡീവാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. സാഗർ ദാസാണ് എഡിറ്റർ. സനൽ ദേവാണ് ചിത്രത്തിന് ഗാനം ഒരുക്കിട്ടുള്ളത്. വിനായക് ശശികുമാറിൻ്റെയും മനു മഞ്ജിത്തിൻ്റെയുമാണ് വരികൾ.

Related Stories
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
Methil Devika: ‘ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്!’ ‘തുടരും’ ഒഴിവാക്കാന്‍ കാരണം…: മേതില്‍ ദേവിക
Actress Assault Case: ‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’ വിമർശനവുമായി ജുവൽ മേരി
Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ