Rajinikanth: അഞ്ച് രൂപയ്ക്ക് പൊറോട്ട; ആരാധകന് സ്വർണമാല സമ്മാനിച്ച് രജനികാന്ത്
Rajinikanth Gifts Gold Chain to Madurai Fan: ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രജനീകാന്ത് മാല അണിയിക്കുന്ന ചിത്രങ്ങൾ ശേഖർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Rajinikanth
മധുരയിൽ ചെറിയ ചായക്കടയിൽ പാവപ്പെട്ടവർക്കായി അഞ്ച് രൂപയ്ക്ക് പൊറോട്ട വിൽക്കുന്ന ആരാധകനെ നേരിൽ കണ്ട് രജനികാന്ത്. മധുര സ്വദേശിയായ രജനി ശേഖറിനെയാണ് രജനികാന്ത് നേരിൽ കണ്ടത്. ഒപ്പം ശേഖറിന്റെ നന്മയ്ക്ക് ആദരവായി ഒരു സ്വർണമാലയും സമ്മാനിച്ചു.
വർഷങ്ങളായി മധുരയിൽ ചെറിയൊരു ചായക്കട നടത്തുകയാണ് രജനി ശേഖർ. കഴിഞ്ഞ കുറേ നാളുകളായി അഞ്ച് രൂപയ്ക്കാണ് പൊറോട്ട നൽകുന്നത്. ഇതിനിടെയിലാണ് കഴിഞ്ഞ ദിവസം തന്റെ ഇഷ്ട താരം നേരിട്ട വീട്ടിലേക്ക് വിളിപ്പിച്ചപ്പോൾ എന്തായിരിക്കും കാര്യമെന്ന് ശേഖറിന് അറിയില്ലായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾക്കൊപ്പമാണ് താരത്തിനെ കാണാൻ എത്തിയത്.
Also Read:അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രം വരുന്ന; ‘എല്‍ 367’ പ്രഖ്യാപിച്ച് മോഹൻലാൽ, സംവിധാനം വിഷ്ണു മോഹൻ
ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രജനീകാന്ത് മാല അണിയിക്കുന്ന ചിത്രങ്ങൾ ശേഖർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ താരത്തിന്റെ ലാളിത്യത്തെയും ആരാധകന്റെ നന്മയെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
അതേസമയം ഇതിനു മുൻപും ആരാധകരോടുള്ള തന്റെ ആദരം താരം പ്രകടിപ്പിച്ചിരുന്നു. നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ആണ് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം. രജനിക്കൊപ്പം വമ്പൻ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.