Shine Tom Chacko: ‘എന്റെ പുറകെ നടന്ന് നടന്ന് അപ്പന്‍ പോയെടോ’; പിതാവിന്റെ മരണശേഷം ഷൈന്‍ പറഞ്ഞതായി റോണി ഡേവിഡ്

Rony David About Shine Tom Chacko: പിതാവിന്റെ വിയോഗം ഏറെ വേദനയോടെയാണ് ഷൈന്‍ കേട്ടത്. സംഭവത്തിന് ശേഷം ഷൈനിനെ കാണാനായി പോയപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ റോണി ഡേവിഡ്.

Shine Tom Chacko: എന്റെ പുറകെ നടന്ന് നടന്ന് അപ്പന്‍ പോയെടോ; പിതാവിന്റെ മരണശേഷം ഷൈന്‍ പറഞ്ഞതായി റോണി ഡേവിഡ്

റോണി ഡോവിഡ്, ഷൈന്‍ ടോം ചാക്കോ

Published: 

10 Jun 2025 | 08:30 PM

കഴിഞ്ഞ ദിവസമാണ് നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചത്. പിതാവിനോടൊപ്പം ഷൈനും മാതാവും അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്നു. ഇരുവര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.

പിതാവിന്റെ വിയോഗം ഏറെ വേദനയോടെയാണ് ഷൈന്‍ കേട്ടത്. സംഭവത്തിന് ശേഷം ഷൈനിനെ കാണാനായി പോയപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ റോണി ഡേവിഡ്. ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് റോണി ഷൈനിനെ കുറിച്ച് സംസാരിക്കുന്നത്.

”നിങ്ങള്‍ക്കെല്ലാം അറിയാവുന്ന വ്യക്തിയാണ്, എന്റെ വളരെ അടുത്ത സുഹൃത്തും സഹോദര തുല്യനുമായ ഷൈന്‍ ടോം ചാക്കോ. നവംബര്‍ 2024 ന്റെ ആദ്യവാരത്തില്‍ ഷൈന്‍ എന്നെ വിളിക്കുകയാണ്, എടോ എന്റെ പപ്പ ഒരു ഹോട്ടലിലുണ്ട് താനൊന്ന് വരണമെന്ന് പറഞ്ഞു. ഞാന്‍ അങ്ങോട്ട് പോയപ്പോള്‍ ഷൈനിന്റെ പപ്പയ്ക്ക് വയ്യ ചെറിയൊരു ശ്വാസമുട്ടലുണ്ട്.

അപ്പോള്‍ ഷൈന്‍ എന്നോട് ഞാനും കൂടി വരണോ എന്ന് ചോദിച്ചു. ഷൈന്‍ ഏതോ ഷൂട്ട് കഴിഞ്ഞ് വന്നതേ ഉള്ളു. അതുകൊണ്ട് ഞാന്‍ വരേണ്ടെന്ന് പറഞ്ഞു. ഞാന്‍ ചാക്കോ അങ്കിളിനെ കൊണ്ടുപോയി, ഹോസ്പിറ്റലില്‍ കാണിച്ച് പുള്ളിയെ തിരിച്ച് ഹോട്ടലില്‍ എത്തിച്ചു.

ഹോട്ടലില്‍ എത്തുന്നതിന് മുമ്പ് പാര്‍ക്കിങ്ങില്‍ വെച്ചിട്ട് അങ്കിള് ഷൈനിനെ കുറിച്ച് സംസാരിച്ചു. അവനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാകുലതകളാണ് പറഞ്ഞത്. ഷൈനിനെ എങ്ങനെ തിരിച്ച് പഴയ ജീവിതത്തിലേക്ക് കൊണ്ടുപോകാം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഒരു സുഹൃത്ത് എന്ന നിലയില്‍ അവനോട് ഇക്കാര്യങ്ങള്‍ പറയുന്നതില്‍ പരിമിതിയുണ്ടെന്ന്.

മിനിയാന്ന് രാത്രി അങ്കിളിന്റെ അടക്കത്തിന് മുമ്പ് ഞാന്‍ ഷൈനിനെ ഹോസ്പിറ്റലില്‍ പോയി കണ്ടു. ഷൈനിന്റെ ഇടതുകൈയുടെ കീഴ്ഭാഗം ഒടിഞ്ഞിട്ടുണ്ട്. എന്റെ അടുത്ത് പറഞ്ഞു, ഞാന്‍ കണ്ണ് തുറക്കുമ്പോഴേക്കും അപ്പന്റെ കാതില്‍ ചോരയായിരുന്നു, അത് ഞാന്‍ കണ്ടുവെന്ന്. അത് കഴിഞ്ഞ ഷൈന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, എന്റെ പുറകെ നടന്ന് നടന്ന് അപ്പന്‍ പോയെടോ എന്ന്.

Also Read: Diya Krishna: ‘അശ്വിന്‍ വന്നതിന് ശേഷം എന്നെ ആര്‍ക്കും പറ്റിക്കാന്‍ പറ്റിയിട്ടില്ല’; എന്തുകൊണ്ട് കണക്കില്‍ തെറ്റിപ്പോയെന്ന് സോഷ്യല്‍ മീഡിയ

ഇതില്‍ കൂടുതല്‍ മെസേജ് വേണമെന്ന് എനിക്ക് തോന്നുന്നില്ല. ലഹരി ഉപയോഗിക്കുമ്പോള്‍ ഇടയ്ക്ക് മാതാപിതാക്കളെ കുറിച്ച് ഓര്‍ക്കുക. ഷൈന്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ വല്ലാത്ത ഷോക്കിലായി. കണ്ണുനിറഞ്ഞുകൊണ്ട് ഞാന്‍ അവിടെ നിന്നും ഇറങ്ങി,” എന്നും റോണി പറയുന്നു.

Related Stories
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ