Sindhu Menon : ലോൺ തട്ടിപ്പ്, മരണവാർത്ത, അവസാനം വിദേശത്തേക്കും പോയി; നടി സിന്ധു മേനോൻ ഇപ്പോൾ എവിടെ?

Actress Sindhu Menon Films And Career : ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഡൊമിനിക് പ്രഭുവുമായി വിവാഹിതയായതിന് ശേഷം സിന്ധു മേനോൻ സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നു. നിലവിൽ കുടുംബത്തോടൊപ്പം ലണ്ടണിലാണ് സിന്ധു.

Sindhu Menon : ലോൺ തട്ടിപ്പ്, മരണവാർത്ത, അവസാനം വിദേശത്തേക്കും പോയി; നടി സിന്ധു മേനോൻ ഇപ്പോൾ എവിടെ?

Sindhu Menon

Published: 

30 Jan 2025 18:35 PM

ഉത്തമൻ എന്ന ജയറാം ചിത്രത്തിലൂടെയാണ് സിന്ധു മേനോൻ എന്ന നായികയെ മലയാളികൾക്ക് സുപരിചതമായത്. മലയാളിയാണെങ്കിലും സിന്ധുവിൻ്റെ സിനിമ കരിയർ ആരംഭിക്കുന്നത് കന്നഡയിലാണ്. കന്നഡയിൽ നിന്നും തെലുങ്കിലേക്കും ശേഷം മലയാളത്തിലും തമിഴിലും അവസരം ലഭിച്ച സിന്ധു മേനോൻ തെന്നിന്ത്യയിലെ ഒരു ശ്രദ്ധേ താരമായി മാറി. നാടൻ വേഷങ്ങൾക്കൊപ്പം മോഡേൺ വേഷങ്ങളും അവതരിപ്പിച്ച് തിളങ്ങി നിൽക്കുമ്പോഴാണ് 2010 ഓടെ സിന്ധു സിനിമയോട് ഗുഡ്ബൈ പറയുന്നത്.

തൃശൂർ മാപ്രാണം സ്വദേശിനി സിന്ധു ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. ഭരതനാട്യം പ്രാവണ്യമുള്ള നടി ഒരു മത്സരത്തിൽ പങ്കെടുത്ത് വിജയം കൈവരിച്ചതാണ് സിന്ധു മേനോന് സിനിമയിലേക്കുള്ള വഴി തുറന്ന് ലഭിച്ചത്. ബാലതാരമായിട്ടായിരുന്നു നടി സിനിമ കരിയറിന് തുടക്കമിടുന്നത്. ആദ്യ നായികയായി ആദ്യ ചിത്രം കരാറിലേർപ്പെടുമ്പോൾ നടിയുടെ പ്രായം അന്ന് 13 വയസ് മാത്രമായിരുന്നു. അതോടെ സിന്ധു മേനോൻ എന്ന നടിയുടെ ഔദ്യോഗിക സിനിമ കരിയറിന് തുടക്കമായി.

ഉത്തമൻ എന്ന ജയറാം ചിത്രത്തിലൂടെയാണ് സിന്ധുവിൻ്റെ മലയാള അരങ്ങേറ്റം. പിന്നീട് നായികയായും നായിക പ്രാധാന്യമുള്ള വേഷങ്ങളിൽ സിന്ധു തിളങ്ങി നിന്നു. ഒരു ഭാഷയിൽ മാത്രം ഒതുങ്ങി നിൽക്കാതെ തെന്നിന്ത്യയിലെ നാല് ഭാഷകളിലും സിന്ധു മേനോൻ സൃഷ്ടിച്ചെടുത്തു. എന്നാൽ നാടൻ വേഷങ്ങളിലേക്ക് സിന്ധു ടൈപ്പ് കാസ്റ്റായി മാറി. ഇടയ്ക്ക് വേഷം പോലെയുള്ള സിനിമകളിലെ പോലെ മോഡേൺ വേഷങ്ങളിൽ എത്താനും സിന്ധു ശ്രമിച്ചിട്ടുണ്ട്. എന്നാൽ കരിയറിൻ്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ സിന്ധു സക്കൻഡ് ഹീറോയിൻ തുടങ്ങിയ വേഷങ്ങളിലേക്ക് ഒതുങ്ങി. അങ്ങനെ 2009 ഓടെ സിന്ധു മേനോൻ സിനിമ കരിയറിന് അവസാനമായി. ശേഷം 2010ൽ ഐടി പ്രൊഫെഷണലായ ഡൊമിനിക് പ്രഭുവുമായി വിവാഹിതയാകുകയും ചെയ്തു.

മരണവാർത്ത

വിവാഹ ശേഷം നടിയെ പറ്റി കൂടുതൽ വിവരങ്ങൾ ഒന്നുമില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് 2017ൽ നടി ആത്മഹത്യ ചെയ്തു എന്ന വാർത്ത പുറത്ത് വരുന്നത്. നിരവധി തമിഴ് മാധ്യമങ്ങൾ നടിയുടെ മരിച്ചെന്നുള്ള വ്യാജവാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് നടി പലരിൽ നിന്നും കടം വാങ്ങിച്ചുയെന്നും, കടഭാരത്തെ തുടർന്ന് സിന്ധു മേനോൻ ആത്മഹത്യ ചെയ്തുയെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഈ വാർത്തയെ തള്ളികൊണ്ട് നടി തന്നെ രംഗത്തെത്തിയിരുന്നു.

ALSO READ : Tejali Ghanekar : ആരും മറക്കാത്ത മൂത്താപ്പയുടെ മാലു; രണ്ടേ രണ്ട് ചിത്രങ്ങളെ ചെയ്തുള്ളൂ, ഇപ്പോൾ എവിടെ?

ലോൺ തട്ടിപ്പ് കേസ്

ഈ മരണവാർത്ത നിലനിൽക്കെയാണ് നടിക്കെതിരെ ഒരു വായ്പ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്യുന്നത്. വ്യാജ രേഖകൾ ചമച്ച് ബാങ്ക് ഓഫ് ബറോഡയിൽ നിന്നും വായ്പ എടുത്തുയെന്നായിരുന്നു പരാതി. നടിക്ക് പുറമെ നടിയുടെ സഹോദരൻ മനോജ് കാർത്തികേയൻ, നാഗശ്രീ എന്നിവർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. ആഢംബര കാർ വാങ്ങിക്കുന്നതിനായി 39 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി.

വിവാഹത്തിന് ശേഷം നടി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും ഇടയ്ക്ക് പങ്കുവെക്കുമായിരുന്നു. എന്നാൽ ലോൺ തട്ടിപ്പുമായിട്ടുള്ള വാർത്തകൾ പുറത്ത് വന്നതോടെ നടി സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷിതമായി. പിന്നീട് കുടുംബത്തോടൊപ്പം നടി ലണ്ടണിലേക്ക് പോകുകയും ചെയ്തു. നിലവിൽ മൂന്ന് മക്കളുടെ അമ്മയാണ് സിന്ധു. ഇപ്പോൾ കുടുംബ വിശേഷങ്ങൾ പങ്കുവെച്ച സിന്ധു മേനോൻ സോഷ്യൽ മീഡിയയിൽ സജീവമാണ്.

Related Stories
Kalamkaval Review: കളങ്കാവലിൽ വില്ലനാര്? സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും