JSK Movie Controversy: ജെഎസ്കെ വിവാദം ‘ഹൈപ്പുണ്ടാക്കാൻ വേണ്ടി’ എന്ന് കമൻറ്; രൂക്ഷമായി പ്രതികരിച്ച് ഭാ​ഗ്യ സുരേഷും മാധവും

Suresh Gopi’s Son and Daughter Respond to Negative Comments: ഇതുമായി ബന്ധപ്പെട്ടുവന്ന ഒരു വാർത്തയ്ക്ക് താഴെ വന്ന പരിഹാസ കമന്റിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മക്കളായ ഭാഗ്യ സുരേഷും, മാധവ് സുരേഷും.

JSK Movie Controversy: ജെഎസ്കെ വിവാദം ഹൈപ്പുണ്ടാക്കാൻ വേണ്ടി എന്ന് കമൻറ്; രൂക്ഷമായി  പ്രതികരിച്ച് ഭാ​ഗ്യ സുരേഷും മാധവും

ഭാഗ്യ സുരേഷും മാധവ് സുരേഷും

Updated On: 

06 Jul 2025 08:19 AM

കഴിഞ്ഞ ഏതാനും നാളുകളായി മലയാള സിനിമയിലെ ചർച്ചാവിഷയം സുരേഷ് ​ഗോപി നായകനായ ചിത്രം ‘ജെഎസ്കെ’യാണ്. ‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള’ എന്നതിലെ ജാനകി എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെൻസർ ബോർഡ് ചിത്രത്തിൻറെ റിലീസ് തടഞ്ഞതിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉയരുന്നത്. ഒടുവിൽ രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമ ഹൈക്കോടതി ജഡ്ജി നേരിട്ട് കാണുകയും ചെയ്തു.

ഇതിനിടെ ഇതുമായി ബന്ധപ്പെട്ടു വന്ന ഒരു വാർത്തയ്ക്ക് താഴെ വന്ന പരിഹാസ കമന്റിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മക്കളായ ഭാഗ്യ സുരേഷും, മാധവ് സുരേഷും. ജെഎസ്കെ സിനിമ വിവാദവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് താഴെയായിരുന്നു ഒരാളുടെ പരിഹാസ കമന്റ്. “സ്വയം കേസ് ആക്കി ഹൈപ്പ് ഉണ്ടാക്കുന്നു. ബിസിനസ് ട്രിക്ക്” എന്നായിരുന്നു കുറിച്ചത്.

ഇതോടെ ഇതിന് മറുപടിയുമായി മാധവന് സുരേഷ് തന്നെ രംഗത്തെത്തി. “ശരിയായ ആശയം, സിനിമ തെറ്റായിപ്പോയി എന്ന് കുറ്റപ്പെടുത്തുന്നു” എന്നായിരുന്നു മാധവിന്റെ മറുപടി. തൊട്ടുപിന്നാലെ ഭാ​ഗ്യ സുരേഷും മറുപടിയുമായിരംഗത്തെത്തി. “ഒരു സിനിമയുടെ പിന്നിൽ നൂറുകണക്കിന് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും രക്തവും വിയർപ്പും കണ്ണീരുമുണ്ട്. അവരെല്ലാവരും ഒരേപോലെ കഷ്ടപ്പെടുകയാണ്. സ്വന്തം സിനിമയ്ക്ക് പ്രശസ്തി ലഭിക്കാനും റിലീസ് തീയതി നീട്ടിവെക്കാനും വേണ്ടി ഇങ്ങനെയെല്ലാം ആരെങ്കിലും ചെയ്യുമെന്ന് കരുതുന്ന നിങ്ങൾ എത്ര വിഡ്ഢിയാണ്” എന്നായിരുന്നു ഭാ​ഗ്യ സുരേഷിന്റെ മറുപടി.

ALSO READ: ‘സ്വന്തം ഭാഗത്താണ് തെറ്റെങ്കിലും മമ്മൂട്ടി അത് സമ്മതിക്കില്ല; മറ്റുള്ളവരെ ചീത്ത വിളിക്കും’; മനോജ് കെ ജയൻ

അതേസമയം, ഇന്നലെയാണ് ഹൈക്കോടതി ജസ്റ്റിസ് എൻ നഗരേഷ് ‘ജെഎസ്കെ’ സിനിമ കണ്ടത്. എറണാകുളത്തുള്ള ലാൽ മീഡിയയിൽ ആയിരുന്നു പ്രത്യേക സ്‌ക്രീനിങ്ങിന് സൗകര്യം ഒരുക്കിയത്. ബുധനാഴ്ച ഹൈക്കോടതി വീണ്ടും ഹർജി പരിഗണിക്കും. ‘ജാനകി’ എന്ന പേര് മാറ്റാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്ര സെൻസർ ബോർഡ്.

Related Stories
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
Methil Devika: ‘ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്!’ ‘തുടരും’ ഒഴിവാക്കാന്‍ കാരണം…: മേതില്‍ ദേവിക
Actress Assault Case: ‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’ വിമർശനവുമായി ജുവൽ മേരി
Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ