Tharun Moorthy-Prakash Varma: പ്രകാശേട്ടന് ആകെയൊരു ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ, ഇനി ഈ പരിസരത്തേക്ക് വരുമെന്ന് തോന്നുന്നില്ല: തരുണ്‍ മൂര്‍ത്തി
Tharun Moorthy About Prakash Varma: സുനിലേട്ടന്‍ വഴിയാണ് പ്രകാശ് വര്‍മയെ കുറിച്ച് അറിയുന്നത്. തന്റെ മനസിലുള്ള രൂപത്തിലുള്ള ആളാണെങ്കിലും പുള്ളി അഭിനയിക്കാന്‍ സാധ്യത കുറവാണെന്നാണ് പറഞ്ഞത്. അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചു. മോഹന്‍ലാല്‍ ചിത്രം എന്നത് തന്നെയാണ് അദ്ദേഹത്തെ ആകര്‍ഷിച്ചതെന്ന് തരുണ്‍ പറയുന്നു.

പ്രകാശ് വര്‍മ, തരുണ്‍ മൂര്‍ത്തി
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിനൊപ്പം തന്നെ മികച്ച വേഷം ചെയ്ത എസ്‌ഐ ജോര്‍ജ് അതായത് പ്രകാശ് വര്‍മാണ് ചിത്രത്തിലെ മറ്റൊരു താരം. സിനിമ ഇറങ്ങിയപ്പോള്‍ മുതല്‍ പ്രകാശ് വര്‍മയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. പ്രകാശ് വര്‍മ ഇനി സിനിമ ചെയ്യുമോ എന്ന് സംശയമാണെന്നാണ് തരുണ്‍ പറയുന്നത്. അതിന് കാരണവും തരുണ്‍ വ്യക്തമാക്കുന്നുണ്ട്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ ഇക്കാര്യം പറയുന്നത്.
സുനിലേട്ടന്‍ വഴിയാണ് പ്രകാശ് വര്‍മയെ കുറിച്ച് അറിയുന്നത്. തന്റെ മനസിലുള്ള രൂപത്തിലുള്ള ആളാണെങ്കിലും പുള്ളി അഭിനയിക്കാന്‍ സാധ്യത കുറവാണെന്നാണ് പറഞ്ഞത്. അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചു. മോഹന്‍ലാല്‍ ചിത്രം എന്നത് തന്നെയാണ് അദ്ദേഹത്തെ ആകര്‍ഷിച്ചതെന്ന് തരുണ്‍ പറയുന്നു.
മോഹന്‍ലാലിനോടൊപ്പം കുറച്ച് സമയം സ്‌പെന്‍ഡ് ചെയ്യാന്‍ കിട്ടുമെന്നായിരുന്നു പുള്ളി പറഞ്ഞത്. എന്നാല്‍ ഓഡീഷന്‍ നടത്തണം, ലുക്ക് ടെസ്റ്റ് ചെയ്യണം, ഇതെല്ലാം പാസായാല്‍ മാത്രമേ കാസ്റ്റ് ചെയ്യാവൂ എന്നും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഒരു സീന്‍ കോടതിയിലേക്ക് പോകാനായി കണ്ണാടിയുടെ മുന്നിലിരുന്ന് ഒരുങ്ങുന്ന ഷോട്ടാണ്. അദ്ദേഹം സൈക്കോ ആണോ എന്ന് ചോദിച്ചാല്‍ ആണ്. മറ്റൊരാളുടെ തകര്‍ച്ചയില്‍ ആനന്ദം കണ്ടെത്തുന്നയാള്‍. ആ ഒരു മാനറിസം പിടിക്കാമെന്ന് തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോര്‍ജ് ഒരു നാര്‍സിസ്റ്റാണ്. അയാള്‍ എല്ലാ സമയവും ചുറ്റുമുള്ള ആളുകളോട് എല്ലാവര്‍ക്കും ആക്‌സസബിള്‍ ആയിട്ടുള്ളയാളാണ് താനെന്നും തന്നെ പേടിക്കേണ്ട ആവശ്യമില്ലെന്നും പറയും. അതില്‍ നിന്നും പുള്ളി പിടിച്ചുപിടിച്ചു വന്നതാണെന്നും തരുണ്‍ പറഞ്ഞു.
അദ്ദേഹം ഇനി സിനിമകള്‍ ചെയ്യുമോ എന്ന കാര്യം അറിയില്ല. അദ്ദേഹത്തിന് ചെയ്ത് തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അഡ്വര്‍ടൈസിങ്ങില്‍ അത്രയേറെ കമ്മിറ്റ്‌മെന്റുകളുണ്ട്. കോടികള്‍ പ്രതിഫലം വാങ്ങുന്ന മനുഷ്യനാണ്. അദ്ദേഹത്തെയാണ് രണ്ട് മൂന്ന് മാസം നമ്മള്‍ പിടിച്ചുകെട്ടിയത്. ഇനി ഈ പരിസരത്തേക്ക് വരാന്‍ സാധ്യതയില്ലെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.