Vishnu Manchu: ‘തെലുങ്കിൽനിന്ന് ഒരു സംവിധായകരും തയ്യാറാകില്ല’; ‘കണ്ണപ്പയ്ക്ക് ബോളിവുഡ് സംവിധായകനെ കൊണ്ടുവന്നതിന്റെ കാരണം വെളിപ്പെടുത്തി വിഷ്ണു മഞ്ചു

Vishnu Manchu On Kannappa Director: ഇത്തരത്തിലുള്ള ഒരു ചിത്രം സംവിധാനം ചെയ്യാൻ എന്തുകൊണ്ട് നവാ​ഗതനായ മുകേഷ് കുമാർ സിം​ഗിനെ തിരഞ്ഞെടുത്തു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

Vishnu Manchu: തെലുങ്കിൽനിന്ന് ഒരു സംവിധായകരും തയ്യാറാകില്ല; കണ്ണപ്പയ്ക്ക് ബോളിവുഡ് സംവിധായകനെ കൊണ്ടുവന്നതിന്റെ കാരണം  വെളിപ്പെടുത്തി വിഷ്ണു മഞ്ചു

Vishnu Manchu

Published: 

29 Jun 2025 | 05:57 PM

മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുകയാണ് തെലുങ്ക് സിനിമയായ കണ്ണപ്പ’. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത് വിഷ്ണു മഞ്ചു നായകനായെത്തിയ പാൻ-ഇന്ത്യൻ ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയറ്ററുകളിൽ എത്തിയത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ വൻ താരനിരയുമായി പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും മികച്ച കളക്ഷനാണ് നേടുന്നത്.

ഇതിനിടെയിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിഷ്ണു മഞ്ചു രം​ഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന താങ്ക് യൂ മീറ്റിൽ വച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിനിടെയിൽ ചിത്രത്തിന്റെ സംവിധായകനായി ഹിന്ദി സംവിധായകനെ തിരഞ്ഞെടുത്തതിന്റെ കാരണവും താരം വെളിപ്പെടുത്തി. ഇത്തരത്തിലുള്ള ഒരു ചിത്രം സംവിധാനം ചെയ്യാൻ എന്തുകൊണ്ട് നവാ​ഗതനായ മുകേഷ് കുമാർ സിം​ഗിനെ തിരഞ്ഞെടുത്തു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

ആന്ധ്രപ്രദേശിലും തെലങ്കാനയിലും ഏറെ പ്രചാരത്തിലുള്ള കണ്ണപ്പ എന്ന ശിവഭക്തന്റെ നാടോടിക്കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ഇതുമായി താൻ തെലുങ്ക് സിനിമാ വ്യവസായത്തിലെ സംവിധായകരെ സമീപിച്ചിരുന്നെങ്കിൽ ആരും തന്നോടൊപ്പം പ്രവർത്തിക്കാൻ തയ്യാറാകുമായിരുന്നില്ലെന്നാണ് വിഷ്ണു മഞ്ചു പറയുന്നത്.

Also Read: പ്രഭാസ് ഉള്ളതു കൊണ്ടല്ലേ ‘കണ്ണപ്പ’ വിജയിച്ചതെന്ന് ചോദ്യം; വിഷ്ണു മഞ്ചുവിന്റെ മറുപടി വൈറൽ

തന്റെ കഴിഞ്ഞ കുറച്ച് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയം നേരിട്ടിരുന്നു. എന്നാൽ, മുകേഷ് കുമാർ സിംഗ്, ‘മഹാഭാരതം’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ഒരു ഇന്ത്യൻ ഇതിഹാസം അതിഗംഭീരമായി അവതരിപ്പിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ഫിലിമാണ് ‘കണ്ണപ്പ’. അദ്ദേഹം മറഞ്ഞിരിക്കുന്ന ഒരു രത്നമാണ്, അത്തരം പ്രതിഭകളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് വിഷ്ണു വ്യക്തമാക്കുന്നത്.

അതേസമയം ശിവഭക്തന്റെ കഥ പറയുന്ന ചിത്രത്തിൽ കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ എത്തുന്നത്. കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദൻ എന്നിവരാണ് നായിക വേഷത്തിൽ ചിത്രത്തിൽ എത്തുന്നത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എവിഎ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലാണ് ചിത്രം ഇന്ന് റിലീസ് ചെയ്തത്.

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ