Vismaya Mohanlal: ‘തുടക്കം’ ഗംഭീരമാകട്ടെ; മകളുടെ സിനിമയുടെ പേര് അനൗണ്‍സ് ചെയ്ത് അച്ഛന്‍

Vismaya Mohanlal Movie Thudakkam: ജൂഡ് ആന്തണി ജോസഫ് ആണ് സംവിധായകന്‍. ആശിര്‍വാദ് സിനിമാസിന്റെ 37ാം ചിത്രത്തിലാണ് വിസ്മയ മോഹന്‍ലാല്‍ നായികയായി എത്തുന്നത്.

Vismaya Mohanlal: തുടക്കം ഗംഭീരമാകട്ടെ; മകളുടെ സിനിമയുടെ പേര് അനൗണ്‍സ് ചെയ്ത് അച്ഛന്‍

വിസ്മയ മോഹന്‍ലാല്‍

Updated On: 

01 Jul 2025 | 08:02 PM

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ നായികയാകുന്ന ചിത്രത്തിന്റെ പേര് അനൗണ്‍സ് ചെയ്തു. മോഹന്‍ലാല്‍ തന്നെയാണ് സിനിമയുടെ പേര് പുറത്തുവിട്ടത്. തുടക്കം എന്നാണ് സിനിമയുടെ പേര്. ജൂഡ് ആന്തണി ജോസഫ് ആണ് സംവിധായകന്‍.

ആശിര്‍വാദ് സിനിമാസിന്റെ 37ാം ചിത്രത്തിലാണ് വിസ്മയ മോഹന്‍ലാല്‍ നായികയായി എത്തുന്നത്. പ്രിയപ്പെട്ട മായക്കുട്ടി, തുടക്കം നിങ്ങളുടെ സിനിമയോടുള്ള ആജീവനാന്ത പ്രണയത്തിന്റെ ആദ്യപടിയാകട്ടെ എന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് മോഹന്‍ലാല്‍ കുറിച്ചത്.

വിസ്മയയെ വെള്ളിത്തിരയിലേക്ക് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആശിര്‍വാദ് സിനിമായും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. വിസ്മയ മോഹന്‍ലാലിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതില്‍ ആശിര്‍വാദ് സിനിമാസ് അതിയായ ആദരവും അഭിമാനവും പ്രകടിപ്പിക്കുന്നുവെന്ന് പോസ്റ്റില്‍ പറയുന്നു.

ഏറെ അഭിമാനത്തോടെ പുതിയ ശബ്ദവും, പുതിയ ദര്‍ശനവും നിറഞ്ഞ ഒരു തിളക്കമാര്‍ന്ന അധ്യയം ഇവിടെ അനാവരണം ചെയ്യുന്നു. കഥകള്‍ കൊണ്ട് നെയ്‌തെടുത്ത ഈ ലോകത്ത് കഥാകാരന്‍ ഉയര്‍ന്നുവരുന്നത് നിഴലുകളില്‍ നിന്നല്ല മറിച്ച് വെളിച്ചത്തില്‍ നിന്നാണെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ പങ്കുവെച്ച പോസ്റ്റ്‌

Also Read: Vismaya Mohanlal: വിസ്മയ സിനിമയിലേക്ക്; ആശിര്‍വാദിന്റെ 37ാം ചിത്രത്തില്‍ താരപുത്രി നായികയാകുന്നു

പ്രണവിന് പിന്നാലെയാണ് വിസ്മയയും ഇപ്പോള്‍ സിനിമയിലേക്ക് എത്തുന്നത്. ആയോധനകലയും എഴുത്തുമായി ജീവിതം നയിക്കുകയായിരുന്നു മായ ഇത്രയും നാള്‍. 33 വയസാണ് നിലവില്‍ താരപുത്രിക്ക്. വിസ്മയ പഠിച്ചതെല്ലാം തായ്‌ലാന്‍ഡിലാണ്.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ