Viral News: ഇതൊക്കെയാണ് ലേലം ആണ്ടവാ! 10 കിലോ ലഡു വിറ്റുപോയത് 2.32 കോടിയ്ക്ക്
Hyderabad Laddu Auction: കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടന്നത്. അതിന്റെ ഭാഗമായി ഹൈദരാബാദിലെ ബാന്‍ഡ്‌ലഗുഡയില്‍ നടന്ന ലേലമാണ് ഇപ്പോള്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത്.

ലേലം ചെയ്യപ്പെട്ട ലഡു
പല തരത്തിലുള്ള ലേലങ്ങള്‍ നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ട്. എന്നാല്‍ ചില വസ്തുകള്‍ക്ക് ലേലത്തിന്റെ ആവശ്യമുണ്ടോ അല്ലെങ്കില്‍ ഇത്രയേറെ തുക പറയേണ്ടതുണ്ടോ എന്ന സംശയം നിങ്ങള്‍ക്ക് തോന്നാറില്ലേ? തീര്‍ച്ചയായും ഉണ്ടാകും, കാരണം പലരും കൗതുകത്തിന്റെ പേരില്‍ വന്‍ തുക നല്‍കിയാണ് ലേലത്തിലൂടെ പലതും സ്വന്തമാക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടന്നത്. അതിന്റെ ഭാഗമായി ഹൈദരാബാദിലെ ബാന്‍ഡ്‌ലഗുഡയില്‍ നടന്ന ലേലമാണ് ഇപ്പോള്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത്. ബാന്‍ഡ്‌ലഗുഡയിലെ കീര്‍ത്തി റിച്ച്മണ്ട് വില്ലാസിലെ പ്രശസ്തമായ ഉത്സവ ലഡുവാണ് ലേല വസ്തു. 10 കിലോഗ്രാം ഭാരമുള്ള ലഡു 2.32 കോടി രൂപയെന്ന റെക്കോഡ് വിലയ്ക്കാണ് ലേലം ചെയ്യപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം ഇവിടുത്തെ ലഡു ലേലം ചെയ്യപ്പെട്ടത് 1.87 കോടി രൂപയ്ക്കാണ്. ഇതിനേക്കാള്‍ 45 ലക്ഷം രൂപയാണ് ഇത്തവണ അധികം ലഭിച്ചത്. 80ലധികം വില്ല ഉടമകള്‍ നാല് ഗ്രൂപ്പുകളാണ് തിരിഞ്ഞ് 2.5 മണിക്കൂറെടുത്താണ് ലേലം പൂര്‍ത്തിയായത്. ഏകദേശം 500 ലധികം ബിഡുകള്‍ ലേലത്തില്‍ സമര്‍പ്പിക്കപ്പെട്ടു.
ലേലത്തുക 42ലധികം എന്‍ജിഒകളുടെ പിന്തുണയുള്ള ആര്‍വി ദിയ ചാരിറ്റബിള്‍ ട്രസ്റ്റിനുള്ളതാണ്. വാര്‍ധക്യകാല പരിചരണം, ആര്‍ത്തവ ശുചിത്വം, വനിതാ ക്ഷേമം എന്നിവ മുതല്‍ വിദ്യാഭ്യാസം, പോഷകാഹാരം, വൈദ്യസഹായം, മൃഗക്ഷേമം വരെയുള്ള മേഖലകളിലാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം. 10,000 ത്തിന് മുകളില്‍ ആളുകള്‍ക്ക് ഇവരുടെ സേവനം ലഭ്യമാകുന്നു.
2018 മുതലാണ് ലേലം ആരംഭിക്കുന്നത്. അന്ന് വെറും 25,000 രൂപയ്ക്കാണ് ലേലം നടന്നത്. എന്നാല്‍ ഇന്നത് തെലങ്കാനയിലെ തന്നെ ഏറ്റവും വലിയ തുക ലക്ഷ്യമിട്ടുള്ള ലേലങ്ങളിലൊന്നായി വളര്‍ന്നു. 2019ല്‍ 18.75 ലക്ഷം, 2020ല്‍ 27.3 ലക്ഷം, 2021ല്‍ 41 ലക്ഷം, 2022ല്‍ 60 ലക്ഷം, 2023ല്‍ 1.26 ലക്ഷം എന്നിങ്ങനെയായിരുന്നു ലഭിച്ചത്.
Also Read: Vinayaka Chaturthi Horoscope Malayalam: വിനായക ചതുർത്ഥി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, രാശിഫലം
അതേസമയം, ഉത്സവത്തിന്റെ പത്ത് ദിവസവും ഗണേശ വിഗ്രഹത്തിന് മുന്നില്‍ വെച്ച ലഡ്ഡുവാണ് ലേലം ചെയ്യുന്നത്. സുരക്ഷിതമായും ശുചിത്വത്തോടെയും അത് സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ലേലം കഴിഞ്ഞാല്‍ അത് വിഭജിച്ച് വില്ല ഉടമകള്‍ക്കും മറ്റുള്ളവര്‍ക്കുമായി പങ്കിടുമെന്ന് കമ്മ്യൂണിറ്റിയുടെ മാനേജിങ് ട്രസ്റ്റി അഭയ് ദേശ്പാണ്ഡെ പറഞ്ഞു.