India Pakistan Ceasefire: വെടിനിര്‍ത്തലും അനുബന്ധ സംഭവങ്ങളും ചര്‍ച്ച ചെയ്യണം’; പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് സിപിഎം

CPI(M) urges PM Modi to convene special session of Parliament: തീവ്രവാദത്തെയും, അത് പിന്തുണയ്ക്കുന്നവരെയും ഒറ്റപ്പെടുത്തണം. അതിന് ജനങ്ങളുടെ ഐക്യം പ്രയോജനപ്പെടുത്തണം. എന്നാല്‍ ഈ ഐക്യത്തെ ഇകഴ്ത്തുന്ന തരത്തില്‍ വന്‍തോതില്‍ വിദ്വേഷ-വിഘടിത പ്രചാരണവും, നുണപ്രചാരണവുമുണ്ടായെന്ന് സിപിഎം

India Pakistan Ceasefire: വെടിനിര്‍ത്തലും അനുബന്ധ സംഭവങ്ങളും ചര്‍ച്ച ചെയ്യണം; പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് സിപിഎം

നരേന്ദ്ര മോദി, എംഎ ബേബി

Published: 

13 May 2025 06:37 AM

ന്ത്യ-പാക് വെടിനിര്‍ത്തലും അനുബന്ധ സംഭവവികാസങ്ങളും ചര്‍ ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പഹല്‍ഗാം ഭീകരാക്രമണം സൃഷ്ടിച്ച ആശങ്കകളില്‍ പലതും പരിഹാരമാകാതെ തുടരുന്നുവെന്നും, വെടിനിര്‍ത്തല്‍ പ്രഖ്യാപനം എല്ലാ വിഭാഗങ്ങള്‍ക്കും രാജ്യാന്തര സമൂഹത്തിനും ആശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം രാജ്യമനസാക്ഷിയെ പിടിച്ചുലച്ചു. പ്രതിസസന്ധിഘട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടായി നിന്ന് ഭീകരതയെ തള്ളിപറഞ്ഞെന്നും സിപിഎം വ്യക്തമാക്കി.

തീവ്രവാദത്തെയും, അത് പിന്തുണയ്ക്കുന്നവരെയും ഒറ്റപ്പെടുത്തണം. അതിന് ജനങ്ങളുടെ ഐക്യം പ്രയോജനപ്പെടുത്തണം. എന്നാല്‍ ഈ ഐക്യത്തെ ഇകഴ്ത്തുന്ന തരത്തില്‍ വന്‍തോതില്‍ വിദ്വേഷ-വിഘടിത പ്രചാരണവും, നുണപ്രചാരണവുമുണ്ടായെന്ന് സിപിഎം ജനറല്‍ സെക്രട്ടറി ആരോപിച്ചു.

ഈ പ്രചാരണം ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കി. രാജ്യത്തെ പ്രതിനിധികളുടെ ഏതെങ്കിലും ഔദ്യോഗിക പ്രസ്താവനയ്ക്ക് മുമ്പ്, വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനവും ആശങ്ക ഉയര്‍ത്തുന്നു. മൂന്നാം കക്ഷിയുടെ ഇടപെടലില്ലാതെ തര്‍ക്കവിഷയങ്ങള്‍ ഉഭയകക്ഷിപരമായി പരിഹരിക്കുകയെന്നത് രാജ്യം അംഗീകരിച്ച നയമാണെന്നും കത്തില്‍ ബേബി പറഞ്ഞു.

ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഉന്നതതലങ്ങളില്‍ നിന്ന് വിഷയത്തില്‍ വ്യക്തത വരുത്തണം. അതുകൊണ്ട് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണം. സിപിഎം ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.

Read Also: PM Modi on India Pakistan Conflict: ആണവ ഭീഷണി ഞങ്ങളോട് വേണ്ട, ബ്ലാക് മെയില്‍ ഇവിടെ ചെലവാകില്ല: പ്രധാനമന്ത്രി

നേരത്തെ, വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സിപിഎം സ്വാഗതം ചെയ്തിരുന്നു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ പുരോഗതിക്കും സമൃദ്ധിക്കും സമാധാനം ആഗ്രഹിക്കുന്നു. തീവ്രവാദം ഒന്നിനും പരിഹാരമല്ല. സമാധാനത്തിന്റെയും ജനാധിപത്യത്തിൻറെയും മതനിരപേക്ഷതയുടെയും മാർഗത്തിൽ ജീവിക്കാൻ ജനങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും, തീവ്രവാദത്തിന് അന്ത്യം കുറിക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്നും ബേബി പ്രതികരിച്ചിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്