New Delhi Railway Station: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് വാജ്‌പേയിയുടെ പേര് നല്‍കണം; ബിജെപി എംപി

New Delhi Railway Station Named After Atal Bihari Vajpayee: ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള സ്‌റ്റേഷന്‍ 1996ലും പിന്നീട് 1998 മുതല്‍ 2004 വരെയും അധികാരത്തിലിരുന്ന ബിജെപിയുടെ ആദ്യ പ്രധാനമന്ത്രിയെ പോലുള്ള ദേശീയ ഐക്കണിന് സമര്‍പ്പിക്കണമെന്നും ഖണ്ഡേല്‍വാല്‍ വാദിച്ചു.

New Delhi Railway Station: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് വാജ്‌പേയിയുടെ പേര് നല്‍കണം; ബിജെപി എംപി

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍

Updated On: 

07 Jul 2025 | 07:03 AM

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് നല്‍കണമെന്ന് ബിജെപി എംപി. ഡല്‍ഹിയിലെ ചാന്ദ്‌നിചൗക്കില്‍ നിന്നുള്ള ലോക്‌സഭ എംപി പ്രവീണ്‍ ഖണ്ഡേല്‍വാലാണ് ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഖണ്ഡേല്‍വാല്‍ കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.

വാജ്‌പേയിയുടെ കര്‍മ്മ മണ്ഡലം കൂടിയായിരുന്നു ഡല്‍ഹി. അതിനാല്‍ തന്നെ ഗാഢമായ വൈകാരിക ബന്ധം അദ്ദേഹത്തിന് ഡല്‍ഹിയോട് ഉണ്ടായിരുന്നു. റെയില്‍വേ സ്‌റ്റേഷന്റെ പേര് മാറ്റുന്നതിലൂടെ അദ്ദേഹം രാജ്യത്തിന് നല്‍കിയ സേവനത്തിനുള്ള ആദരവായി മാറുമെന്നും ഖണ്ഡേല്‍വാല്‍ കത്തില്‍ പറയുന്നു.

ഇന്ത്യയുടെ തലസ്ഥാനത്തേക്കുള്ള പ്രധാന റെയില്‍വേ കാവടം മാത്രമല്ല ഡല്‍ഹി. രാജ്യത്തെ ഏറ്റവും തിരക്കേറിയതും ഏറ്റവും പ്രശസ്തവുമായ സ്റ്റേഷനുകളില്‍ ഒന്നാണ്. അതിനാല്‍ തന്നെ വാജ്‌പേയിയുടെ പേര് നല്‍കാന്‍ ഏറ്റവും അനുയോജ്യമായ ഇടവും ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനാണെന്ന് ഖണ്ഡേല്‍വാല്‍ പറഞ്ഞു.

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ബെംഗളൂരുവിലെ ക്രാന്തിവീര്‍ സാംഗോളി രായണ്ണ സ്‌റ്റേഷന്‍ തുടങ്ങിയ സ്‌റ്റേഷനുകള്‍ക്ക് ചരിത്ര നായകന്മാരുടെ പേരുകള്‍ നല്‍കി. അതുപോലെ ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള സ്‌റ്റേഷന്‍ 1996ലും പിന്നീട് 1998 മുതല്‍ 2004 വരെയും അധികാരത്തിലിരുന്ന ബിജെപിയുടെ ആദ്യ പ്രധാനമന്ത്രിയെ പോലുള്ള ദേശീയ ഐക്കണിന് സമര്‍പ്പിക്കണമെന്നും ഖണ്ഡേല്‍വാല്‍ വാദിച്ചു.

Also Read: Crime News: കൊല്ലപ്പെട്ടത് നിരവധി പേര്‍, ഏറെയും യുവതികള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍

ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന് ഇതിഹാസ രാജാവ് മഹാരാജ അഗ്രസെന്റെ പേര് നല്‍കണമെന്നും കത്തില്‍ പറയുന്നുണ്ട്. ഡല്‍ഹി ജങ്ഷന്റെ പേര് മഹാരാജ അഗ്രസെന്‍ റെയില്‍വേ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നേരത്തെ പിന്തുണച്ചിരുന്നു.

Follow Us
Related Stories
India Monsoon Deficit: കടലിൽ ഈർപ്പമുണ്ട്, പക്ഷേ പെയ്യാൻ ഭാവമില്ല; മൺസൂൺ എവിടെപ്പോയി? 64% മഴക്കുറവിൽ രാജ്യം
Chennai Metro: ഓരോ 5 മിനിറ്റിലും ട്രെയിൻ, 4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ