Kerala High Court: വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വാദം അപ്രസക്തം: ഹൈക്കോടതി
Kerala High Court On Harassment Case: വിവാഹിതയായ ഒരാളുമായി വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ മറ്റൊരാള്‍ ബന്ധമുണ്ടാക്കുന്നത് തന്നെ നിയമപരമായി അടിസ്ഥാനമില്ലാത്ത കാര്യമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.

കേരള ഹൈക്കോടതി
കൊച്ചി: വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വാദം നിലനില്‍ക്കില്ലെന്ന് കേരള ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസിലാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണം. യുവതി മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ വിവാഹ വാഗ്ദാനം നല്‍കി എന്നത് അപ്രസക്തമാണെന്ന് കോടതി വിലയിരുത്തി.
വിവാഹിതയായ ഒരാളുമായി വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ മറ്റൊരാള്‍ ബന്ധമുണ്ടാക്കുന്നത് തന്നെ നിയമപരമായി അടിസ്ഥാനമില്ലാത്ത കാര്യമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.
പാലക്കാട് സ്വദേശിയായ യുവാവാണ് തനിക്കെതിരെയുള്ള വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഒരുമിച്ച് ജോലി ചെയ്യുന്ന യുവാവും യുവതിയും തമ്മില്‍ അടുപ്പത്തിലായി. ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി, അവ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തുവെന്നുമാണ് കേസ്.
Also Read: Kottayam Medical College: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണു
കേസില്‍ കൂടുതല്‍ അന്വേഷണം നടക്കണമെന്ന പോലീസിന്റെ വാദം കോടതി തള്ളി. കുറ്റാരോപിതന്‍ മൂന്നാഴ്ചയോളം റിമാന്‍ഡില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം നല്‍കേണ്ടതാണെന്ന് ജസ്റ്റിസ് പറഞ്ഞു. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.