Kerala Secretariat Employees Association: മുഖ്യമന്ത്രി സ്തുതി തുടരാന്‍ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍; ഇത്തവണ ചെലവ് 40 ലക്ഷം

Kerala Secretariat Employees Association KSEA: അസോസിയേഷന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം മെയ് 21നാണ് നടക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി. സിപിഎം നിയന്ത്രണത്തിലുള്ള സംഘടന നേരത്തെ പിണറായിയെ സ്തുതിക്കുന്ന പാട്ട് തയ്യാറാക്കിയത് ചര്‍ച്ചയായിരുന്നു

Kerala Secretariat Employees Association: മുഖ്യമന്ത്രി സ്തുതി തുടരാന്‍ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍; ഇത്തവണ ചെലവ് 40 ലക്ഷം

പിണറായി വിജയന്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ

Published: 

11 May 2025 | 07:20 AM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന ചടങ്ങ് സംഘടിപ്പിക്കാന്‍ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ചെലവഴിക്കുന്നത് 40 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പിണറായിയുടെ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ‘ദി ലെജന്‍ഡ്’ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനത്തിനായാണ് ഇത്രയധികം രൂപ ചെലവഴിക്കുന്നത്‌. 15 ലക്ഷം രൂപയാണ് ഡോക്യുമെന്ററിക്ക് ചെലവായത്. സംഗീതവിരുന്നടക്കം ചടങ്ങിലുണ്ട്. ഇതടക്കമുള്ള ചടങ്ങിന് അസോസിയേഷന്‍ കണക്കാക്കുന്നത് 40 ലക്ഷം രൂപയാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

അസോസിയേഷന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം മെയ് 21നാണ് നടക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി. സെക്രട്ടേറിയറ്റിലെ ജീവനക്കാരില്‍ നിന്നാണ് തുക പിരിക്കുന്നതെന്നും, ശമ്പളം അടിസ്ഥാനമാക്കി 600-13000 രൂപ വരെയാണ് പിരിക്കുന്നതിനുള്ള ക്വാട്ടയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തിന്റെ പേരിലാണ് പണം പിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: CM Pinarayi Vijayan: ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, വെടിനിർത്തൽ സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

സിപിഎം നിയന്ത്രണത്തിലുള്ള സംഘടന നേരത്തെ പിണറായിയെ സ്തുതിക്കുന്ന പാട്ട് തയ്യാറാക്കിയത് ചര്‍ച്ചയായിരുന്നു. ‘ചെങ്കൊടിക്ക് കാവലായി ചെങ്കനല്‍ കണക്കൊരാള്‍’ എന്ന ഗാനം അസോസിയേഷന്റെ സുവര്‍ണ ജൂബിലി മന്ദിര ഉദ്ഘാടന വേദിയിലാണ് ആലപിച്ചത്. നിരവധി ജീവനക്കാര്‍ ചേര്‍ന്നാണ് അന്ന് ഗാനം ആലപിച്ചത്. തന്നെ സ്തുതിക്കുന്ന പാട്ട് കേട്ടുകൊണ്ടാണ് അന്ന് മുഖ്യമന്ത്രി ഉദ്ഘാടന വേദിയിലെത്തിയത്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്