Kerala University Controversy: കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കറ്റ്, വിയോജിച്ച് വിസി

Kerala University Bharat Mata row syndicate meeting: ഭാരതാംബ വിവാദത്തെ തുടര്‍ന്നാണ് രജിസ്ട്രാറെ വൈസ് ചാന്‍സിലറായ ഡോ. മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്ത്. എന്നാല്‍ വിസിയുടേത് ചട്ടവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിന്‍ഡിക്കറ്റ് തീരുമാനമെടുത്തത്

Kerala University Controversy: കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കറ്റ്, വിയോജിച്ച് വിസി

കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാർ

Published: 

06 Jul 2025 14:22 PM

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കറ്റ് യോഗം റദ്ദാക്കി. പ്രത്യേക അധികാരം ഉപയോഗിച്ചാണ് സിന്‍ഡിക്കറ്റ് രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് മൂന്നംഗ സമിതിയെയും നിയോഗിച്ചു. ഡോ. ഷിജു ഖാന്‍, ഡോ. നസീബ്, ജി. മുരളീധരന്‍ എന്നിവരാണ് സമിതിയിലുള്ളത്. നടപടി ഹൈക്കോടതിയെ അറിയിക്കാന്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിനെയും നിയോഗിച്ചു. താല്‍ക്കാലിക വൈസ് ചാന്‍സിലര്‍ ഡോ. സിസ തോമസിന്റെ വിയോജിപ്പ് മറികടന്നാണ് സിന്‍ഡിക്കറ്റ് യോഗം രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്. തുടര്‍ന്ന് സിസ തോമസ് വിയോജനക്കുറിപ്പ് നല്‍കി. ബിജെപി അംഗങ്ങളും തീരുമാനത്തെ എതിര്‍ത്തു. യോഗത്തില്‍ ബഹളമുണ്ടായി.

ഭാരതാംബ വിവാദത്തെ തുടര്‍ന്നാണ് രജിസ്ട്രാറെ വൈസ് ചാന്‍സിലറായ ഡോ. മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്ത്. എന്നാല്‍ വിസിയുടേത് ചട്ടവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിന്‍ഡിക്കറ്റ് തീരുമാനമെടുത്തത്. നിലവില്‍ മോഹന്‍ കുന്നുമ്മല്‍ വിദേശത്താണ്. അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശനത്തെ തുടര്‍ന്നാണ് സിസ തോമസിന് വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കിയത്.

Read Also: Kerala University Registrar: ചാന്‍സിലറുടെ കാവിവത്കരണം അനുവദിക്കില്ല; കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് പിന്തുണയേറുന്നു

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിനെ തുടര്‍ന്ന് രജിസ്ട്രാര്‍ പരിപാടി റദ്ദാക്കിയിരുന്നു. ഗവണര്‍റോട് അനാദരവ് കാണിച്ചെന്നു ആരോപിച്ചാണ് അന്വേഷണവിധേയമായി ഡോ. കെ.എസ്. അനില്‍കുമാറിനെ വിസി സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനെതിരെ അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സിന്‍ഡിക്കറ്റ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്.

Related Stories
MM Mani: ‘തെറ്റ് പറ്റി, പറഞ്ഞുപോയതാണ്, വേണ്ടിയിരുന്നില്ല’: അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി
Railway Update: ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകളുമുണ്ട്; പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
Arya Rajendran: എത്ര വേട്ടയാടപെട്ടാലും രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കും; സ്വയം തിരിച്ചറിവ് നൽകിയ കാലമാണ് കഴിഞ്ഞുപോയത്”; ആര്യ രാജേന്ദ്രൻ
MV Govindan: ‘തിരുവനന്തപുരത്ത് കോൺഗ്രസുമായി സഖ്യമില്ല’; ബിജെപിയ്ക്ക് കാര്യമായ നേട്ടമുണ്ടായില്ലെന്ന് എംവി ഗോവിന്ദൻ
CM Pinarayi Vijayan: ‘പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല, തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും’; പ്രതികരിച്ച് മുഖ്യമന്ത്രി
Kerala Rain Alert: മഴ പൂർണമായും ശമിച്ചോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ