Kerala Weather Update: മാനം കറുത്തു, ഇനി മഴക്കാലം; ഈ ജില്ലക്കാർ ശ്രദ്ധിച്ചോണേ…, ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദമാണ് മഴ തിരിച്ചെത്താൻ പ്രധാനകാരണം. ചില പ്രദേശങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.

Kerala Weather Update: മാനം കറുത്തു, ഇനി മഴക്കാലം; ഈ ജില്ലക്കാർ ശ്രദ്ധിച്ചോണേ..., ഇന്നത്തെ കാലാവസ്ഥ

Rain Alert

Updated On: 

10 Jan 2026 | 06:48 AM

തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഡിസംബർ 12 വരെ വിവിധ ജില്ലകളിൽ ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദമാണ് മഴ തിരിച്ചെത്താൻ പ്രധാനകാരണം. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദം വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി ഇന്ന് ഉച്ചയോടെ വടക്കൻ ശ്രീലങ്കക്കു മുകളിൽ ട്രിങ്കോമലിക്കും ജാഫ്നയും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

 

മഴ മുന്നറിയിപ്പ്

 

ഡിസംബർ 10: ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

ഡിസംബർ 11: ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്

ഡിസംബർ 12: ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്

ALSO READ: മഴ കാണാമറയത്ത്! പകൽ ചൂട് കനക്കുന്നു; ശബരിമലയിൽ കാലാവസ്ഥ ഇങ്ങനെ

 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

 

ഡിസംബർ 10: തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.

ഇന്ന് ഉച്ചയ്ക്ക് കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും കുറഞ്ഞു അന്നേ ദിവസം അർദ്ധരാത്രിയോടുകൂടി കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും കുറയുന്നതായിരിക്കും. കൂടാതെ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

അതിനാൽ, ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള കിഴക്കൻ ഭൂമധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, തമിഴ്‌നാട് – പുതുച്ചേരി – കാരക്കൽ തീരങ്ങൾ, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി എന്നീ പ്രദേശങ്ങളിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.

ദുബായില്‍ എന്തുകൊണ്ട് സ്വര്‍ണത്തിന് വില കുറയുന്നു?
കയ്പ്പില്ലാതെ പാവയ്ക്ക കഴിക്കാം; ഈ ഐഡിയ നോക്കൂ
333 വഴി 17 ലക്ഷം;പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കാം
ഫ്രിഡ്ജിൽ ദുർഗന്ധമാണോ? മാറും, ഇതൊന്ന് അറഞ്ഞുവെച്ചോ
വാനരൻ്റെ കുസൃതി, മാനിൻ്റെ മുകളിൽ ഇരുന്ന് ഒരു യാത്ര
ജയിലിൽ പോയാലും മാപ്പ് പറയില്ലെന്ന് എ കെ ബാലൻ
തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു
ഭാഗ്യത്തിന് എല്ലാവരും രക്ഷപ്പെട്ടു; എത്ര വലിയ അപകടമാണ് ഒഴിവായത്? ബെംഗളൂരുവില്‍ സംഭവിച്ചത്‌