Kerala Monsoon: കണ്ടതൊക്കെ ട്രെയ്‌ലര്‍ മാത്രം, ജൂണില്‍ വരുന്നത് പെരുമഴ; കാലവര്‍ഷം കനക്കുമെന്ന് മുന്നറിയിപ്പ്
Kerala Monsoon likely to be above normal: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. എന്നാല്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഇതിന് നേര്‍വിപരീതമാകും സംഭവിക്കുക

പ്രതീകാത്മക ചിത്രം
കേരളത്തില്‍ ഇത്തവണ കാലവര്‍ഷം ശക്തമാകാന്‍ സാധ്യത. സാധാരണയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂണില്‍ സാധാരണയോ അല്ലെങ്കില്‍ സാധാരണയില്‍ കൂടുതലോ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനത്തില്‍ പറയുന്നു. കാലവര്‍ഷം ദീര്‍ഘകാല ശരാശരിയുടെ 108% ആകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കി. 104 ശതമാനത്തിന് മുകളില്‍ സാധാരണയില്‍ കൂടുതലായാണ് കണക്കാക്കുന്നത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും സാധാരണയേക്കാൾ തണുപ്പുള്ള താപനില പ്രതീക്ഷിക്കാം. എന്നാല്‍ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും വടക്കുകിഴക്കൻ ഇന്ത്യയിലും ഈ മാസം സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. എന്നാല്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഇതിന് നേര്‍വിപരീതമാകും സംഭവിക്കുക. വടക്കുകിഴക്കൻ ഇന്ത്യയിൽ മൺസൂൺ കാലത്ത് സാധാരണയിലും താഴെ മഴ ലഭിക്കാനാണ് സാധ്യത.
ദീർഘകാല ശരാശരിയുടെ 92-100 ശതമാനമാകും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ മഴസാധ്യത. മറ്റെല്ലാ പ്രദേശങ്ങളിലും സാധാരണ അല്ലെങ്കിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.