Onam Bumper 2025: ഓണം ബമ്പറടിച്ചാല്‍ ആദ്യം ചെയ്യേണ്ടത് ഇത്; പണം കൃത്യമായി കൈകാര്യം ചെയ്യാം

How To Claim Onam Bumper 2025 First Prize: കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന ഭാഗ്യക്കുറികളില്‍ ഏറ്റവും വലിയ സംഖ്യ സമ്മാനവുമായെത്തുന്ന ലോട്ടറിയാണ് ഓണം ബമ്പര്‍. 25 കോടി രൂപ മാത്രമല്ല, ബമ്പര്‍ വഴി 21 കോടീശ്വരന്മാര്‍ വേറെയുമുണ്ടാകുന്നുണ്ട്.

Onam Bumper 2025: ഓണം ബമ്പറടിച്ചാല്‍ ആദ്യം ചെയ്യേണ്ടത് ഇത്; പണം കൃത്യമായി കൈകാര്യം ചെയ്യാം

ഓണം ബമ്പര്‍

Published: 

04 Oct 2025 06:38 AM

ഓണം ബമ്പര്‍ 2025 നറുക്കെടുപ്പ് ഫലം ഇന്ന്, ഒക്ടോബര്‍ നാല് ശനിയാഴ്ച രണ്ട് മണിയോടെ പുറത്തെത്തും. സെപ്റ്റംബര്‍ 27ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് കാത്തിരിപ്പിനൊടുവില്‍ ഇന്ന് നടക്കാന്‍ പോകുന്നത്. 25 കോടി ഒന്നാം സമ്മാനമായെത്തുന്ന ഭാഗ്യക്കുറിയുടെ ഫലമറിയാനായി കേരളക്കരയൊന്നാകെ കാത്തിരിക്കുകയാണ്.

കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന ഭാഗ്യക്കുറികളില്‍ ഏറ്റവും വലിയ സംഖ്യ സമ്മാനവുമായെത്തുന്ന ലോട്ടറിയാണ് ഓണം ബമ്പര്‍. 25 കോടി രൂപ മാത്രമല്ല, ബമ്പര്‍ വഴി 21 കോടീശ്വരന്മാര്‍ വേറെയുമുണ്ടാകുന്നുണ്ട്. 25 കോടി ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി 1 കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. ഏജന്റ് കമ്മീഷനും കോടികള്‍ തന്നെ.

ബമ്പറടിച്ചാല്‍ എന്ത് ചെയ്യണം?

പ്രതീക്ഷിക്കാത്ത സമയത്ത് 25 കോടി രൂപയോളം, അല്ലെങ്കില്‍ ഇത്രയേറെ തുക കയ്യിലേക്ക് ലഭിച്ചാല്‍ ആരായാലും ഒന്ന് പരിഭ്രമിക്കും. എന്നാല്‍ ഭാഗ്യം നിങ്ങളെ തേടിയെത്തുമ്പോള്‍ അതിനെ വിവേകപൂര്‍വം കൈകാര്യം ചെയ്യുന്നത് നേട്ടങ്ങള്‍ മാത്രമേ സമ്മാനിക്കൂ. ഓണം ബമ്പര്‍ 2025ന്റെ സമ്മാനത്തുകയായ 25 കോടി രൂപ ഒരിക്കലും മുഴുവനായി ഭാഗ്യശാലിയുടെ അക്കൗണ്ടിലേക്ക് എത്തുന്നില്ല. എന്നിരുന്നാലും, ലഭിക്കുന്ന തുക കൈപ്പറ്റാനായി എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

Also Read: Onam Bumper 2025: കാത്തിരിപ്പ് അവസാനിച്ചു! ഓണം ബമ്പര്‍ 2025 നറുക്കെടുപ്പ് ഇന്ന്

  • ബമ്പര്‍ ടിക്കറ്റ് വാങ്ങിച്ചയുടന്‍ തന്നെ നിങ്ങള്‍ അതിന് പിന്നില്‍ പേരും അഡ്രസും എഴുതിയിട്ടില്ലേ? ചെയ്യാന്‍ മറന്നുപോയവര്‍ ഉടന്‍ തന്നെ അത് ചെയ്ത് ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കുക.
  • ഫലം പൂര്‍ണമായും പുറത്തുവന്ന്, ബമ്പര്‍ നിങ്ങള്‍ക്കാണെന്ന് ഉറപ്പാക്കിയ ശേഷം ടിക്കറ്റ് ഉടന്‍ തന്നെ ഭാഗ്യക്കുറി ഓഫീസ് അല്ലെങ്കില്‍ ബാങ്കുമായി ബന്ധപ്പെടുക.
  • പ്രസ്തുത സ്ഥാപനം നിര്‍ദേശിക്കുന്ന ഫോം കൃത്യമായി പൂരിപ്പിക്കാം.
  • ലോട്ടറി ടിക്കറ്റിന്റെ രണ്ട് ഭാഗവും ഫോട്ടോ കോപ്പി എടുത്ത് ഒരു ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.
  • നിങ്ങള്‍ സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം ആധാര്‍, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളുടെ പകര്‍പ്പും ഹാജരാക്കേണ്ടതാണ്.
  • ശേഷം ലോട്ടറി വെബ്‌സൈറ്റില്‍ നിന്ന് സ്റ്റാമ്പ് രസീത് ഡൗണ്‍ലോഡ് ചെയ്ത്, അതില്‍ 1 രൂപയുടെ റെവന്യൂ സ്റ്റാമ്പ് ഒട്ടിക്കണം. രസീതിലെ എല്ലാ കോളങ്ങളും തെറ്റില്ലാതെ പൂരിപ്പിക്കുക.
  • സമ്മാനത്തുക ലഭിക്കുന്നതിന് നിങ്ങള്‍ തിരഞ്ഞെടുത്ത ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകര്‍പ്പും സമര്‍പ്പിക്കേണ്ടതാണ്.

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഭാഗ്യക്കുറി പോലെയുള്ളവയെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും