Rajeev Chandrasekhar: രാജീവിന് ഇരിപ്പിടം നല്‍കിയത് ജനാധിപത്യ വിരുദ്ധമെന്ന് എംവി ഗോവിന്ദന്‍; ഔദാര്യമല്ലെന്ന് ബിജെപി

CPM Against Rajeev Chandrasekhar: മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സദസില്‍ ഇരിക്കുമ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന് വേദിയില്‍ ഇരിപ്പിടം നല്‍കിയത് ശരിയല്ല. രാജീവ് ചന്ദ്രശേഖറിന് ഇരിപ്പിടം നല്‍കിയത് ജനാധിപത്യപരമായി ശരിയല്ലെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്.

Rajeev Chandrasekhar: രാജീവിന് ഇരിപ്പിടം നല്‍കിയത് ജനാധിപത്യ വിരുദ്ധമെന്ന് എംവി ഗോവിന്ദന്‍; ഔദാര്യമല്ലെന്ന് ബിജെപി

രാജീവ് ചന്ദ്രശേഖര്‍, എംവി ഗോവിന്ദന്‍

Published: 

03 May 2025 15:36 PM

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ദിനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാജീവ് ചന്ദ്രശേഖറിന് വേദിയില്‍ ഇരിപ്പിടം നല്‍കിയത് ശരിയായ കാര്യമല്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സദസില്‍ ഇരിക്കുമ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന് വേദിയില്‍ ഇരിപ്പിടം നല്‍കിയത് ശരിയല്ല. രാജീവ് ചന്ദ്രശേഖറിന് ഇരിപ്പിടം നല്‍കിയത് ജനാധിപത്യപരമായി ശരിയല്ലെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്.

എന്നാല്‍ രാജീവ് ചന്ദ്രശേഖര്‍ പരിപാടിയില്‍ പങ്കെടുത്തത് സര്‍ക്കാരിന്റെ ഔദാര്യത്തിലല്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിന്റെ പരിഹാസത്തിനെതിരെ രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു.

താന്‍ വേദിയിലിരുന്നത് കണ്ടപ്പോള്‍ കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടമായെന്നും അതിന് മരുന്നിനായി ഡോക്ടറെ കാണുന്നതാണ് നല്ലതെന്നുമായിരുന്നു രാജീവ് പറഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് വിളിച്ചപ്പോള്‍ താനും ഏറ്റുവിളിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Rajeev Chandrasekhar: കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടം; ഡോക്ടറെ പോയി കാണൂ; റിയാസിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍

അതേസമയം, ഉദ്ഘാടന വേളയില്‍ പ്രസംഗിച്ചവരില്‍ ഒരാള്‍ പോലും ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാത്തതിനെതിരെ ശശി തരൂര്‍ എംപി ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ഉമ്മന്‍ ചാണ്ടിയുടെ സംഭാവനകളെ കുറിച്ച് സംസാരിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും സമയം ലഭിച്ചില്ലെന്നാണ് തരൂരിന്റെ വാദം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും