Train Timing Change: യാത്രയ്ക്ക് തയാറെടുക്കുകയാണോ? ഈ തീയതികളിലാണെങ്കില്‍ ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിപ്പുണ്ടേ
Southern Railway Train Timing Change: ഈ തീയതികളിലാണ് നിങ്ങള്‍ യാത്രകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് എങ്കില്‍ സമയമാറ്റം അനുസരിച്ച് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരാന്‍ ശ്രദ്ധിക്കുക. ഓഗസ്റ്റ് 4 വരെയുള്ള തീയതികളിലാണ് നിലവില്‍ ട്രെയിന്‍ ഗതാഗതത്തിന് മാറ്റമുള്ളത്.

ട്രെയിന്‍
തിരുവനനന്തപുരം: റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നത് പ്രമാണിച്ച് സംസ്ഥാനത്തെ വിവിധ ട്രെയിനുകള്‍ വൈകിയോടും. പാലക്കാട് ഡിവിഷനിലെ റൂട്ടുകളിലാണ് പണികള്‍ നടക്കാന്‍ പോകുന്നത്. അതിനാല്‍ വൈകിയോടുന്ന ട്രെയിനുകളുടെ വിവരം സതേണ്‍ റെയില്‍വേ പുറത്തുവിട്ടു.
വൈകിയോടുന്ന ട്രെയിനുകള്‍
- 9,23 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദിന്‍ (22633)- ഒരു മണിക്കൂര്‍ 10 മിനിറ്റ് വൈകും.
- ജൂലൈ 9, 23 തീയതികളില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് (16307)- 1 മണിക്കൂര്‍ വൈകും.
- ജൂലൈ 9,23 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രല്‍-കണ്ണൂര്‍ ജനശതാബ്ദി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്- 1 മണിക്കൂര്‍ വൈകും.
- ജൂലൈ 24ന് നിസാമുദ്ദിന്‍ ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12618)- 30 മിനിറ്റ് വൈകും.
- ജൂലൈ 25ന് എറണാകുളം ജങ്ഷന്‍-ഓഖ വീക്ക്‌ലി എക്‌സ്പ്രസ് (16338)- 1 മണിക്കൂര്‍ വൈകും.
- ജൂലൈ 25ന് മംഗളൂരു സെന്‍ട്രല്‍-ഡോ.എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22638)- 1 മണിക്കൂര്‍ വൈകും.
- ജൂലൈ 10,15,17,ഓഗസ്റ്റ് 4 തീയതികളില്‍ മംഗളൂരു സെന്‍ട്രല്‍-ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്- 30 മിനിറ്റ് വൈകും.
Also Read:Nipah outbreak Kerala : സംസ്ഥാനം വീണ്ടും നിപ ഭീതിയിലേക്കോ? പാലക്കാട് 38കാരിക്ക് ലക്ഷണങ്ങൾ
ഇതും വായിക്കൂ
Veena George: തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം, വീണാ ജോര്‍ജ് ആശുപത്രിയില്‍
KSU education strike: നാളെ സംസ്ഥാനത്ത് കെഎസ്യു വിദ്യാഭ്യാസ ബന്ദ്
VS Achuthanandan: അതീവഗുരുതരാവസ്ഥയില്‍ വിഎസ്, മെഡിക്കല്‍ ബുള്ളറ്റിന്
Omanappuzha Murder: മകള്‍ രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയി, തിരികെ വന്നപ്പോള്‍ കൊലപ്പെടുത്താന്‍ കൂട്ടുനിന്നത് അമ്മ
ഈ തീയതികളിലാണ് നിങ്ങള്‍ യാത്രകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് എങ്കില്‍ സമയമാറ്റം അനുസരിച്ച് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരാന്‍ ശ്രദ്ധിക്കുക. ഓഗസ്റ്റ് 4 വരെയുള്ള തീയതികളിലാണ് നിലവില്‍ ട്രെയിന്‍ ഗതാഗതത്തിന് മാറ്റമുള്ളത്.