Suresh Gopi: നിയന്ത്രണങ്ങള്‍ നല്ലതാണ്, തൃശൂര്‍ പൂരം കാണാന്‍ പോകുന്നത് ആദ്യമായി: സുരേഷ് ഗോപി

Suresh Gopi About Thrissur Pooram Festival: നിയന്ത്രണങ്ങള്‍ നല്ലതാണെങ്കിലും ആചാരവുമായി ചേര്‍ന്ന അവകാശങ്ങള്‍ക്ക് തടസമാകരുത്. ദേവസ്വം മന്ത്രിയോട് ഇക്കാര്യം സൂചിപ്പിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. എല്ലാവരും ഒരുപോലെ ആഘോഷിക്കുന്ന പൂരത്തില്‍ അച്ചടക്കം പാലിക്കുന്നത് നല്ലതാണ്. ചിഹ്നങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയുടെ ഉപയോഗത്തിന് അതിര് നിശ്ചയിക്കണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

Suresh Gopi: നിയന്ത്രണങ്ങള്‍ നല്ലതാണ്, തൃശൂര്‍ പൂരം കാണാന്‍ പോകുന്നത് ആദ്യമായി: സുരേഷ് ഗോപി

സുരേഷ് ഗോപി

Updated On: 

04 May 2025 18:07 PM

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നല്ലതാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മത-ജാതി, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചിഹ്നങ്ങള്‍ പൂരത്തില്‍ പ്രദര്‍ശിപ്പിക്കരുതെന്ന ദേവസ്വം മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശത്തെയും സുരേഷ് ഗോപി പിന്തുണച്ചു.

നിയന്ത്രണങ്ങള്‍ നല്ലതാണെങ്കിലും ആചാരവുമായി ചേര്‍ന്ന അവകാശങ്ങള്‍ക്ക് തടസമാകരുത്. ദേവസ്വം മന്ത്രിയോട് ഇക്കാര്യം സൂചിപ്പിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. എല്ലാവരും ഒരുപോലെ ആഘോഷിക്കുന്ന പൂരത്തില്‍ അച്ചടക്കം പാലിക്കുന്നത് നല്ലതാണ്. ചിഹ്നങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയുടെ ഉപയോഗത്തിന് അതിര് നിശ്ചയിക്കണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

താന്‍ തൃശൂര്‍ പൂരം കാണാനെത്തുന്നതിനെ കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ടി വിയില്‍ മാത്രമാണ് ഇതുവരെ തൃശൂര്‍ പൂരം കണ്ടിട്ടുള്ളത്. ആദ്യമായാണ് നേരിട്ട് കാണാന്‍ പോകുന്നത്. വെടിക്കെട്ടും ഇതുവരെ അകലെ നിന്ന് മാത്രമാണ് കണ്ടിട്ടുള്ളത്. അപ്പോള്‍ ശബ്ദം മാത്രമാണ് കേള്‍ക്കുക. ഇത്തവണ എല്ലാവരെയും പോലും അനുവദിക്കപ്പെട്ട അകലത്തില്‍ പൂരം കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Malappuram Rabies: മുറിവ് തുന്നാന്‍ പാടില്ല; അഞ്ചര വയസുകാരിയുടെ മരണത്തില്‍ ചികിത്സാ പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍

പൂരം കാണാന്‍ കൂടുതലാളുകള്‍ക്ക് സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കാനിരിക്കെയായിരുന്നു മറ്റൊരു സംസ്ഥാനത്ത് വെടിക്കെട്ട് അപകടമുണ്ടാകുന്നത്. അതിനാല്‍ തന്നെ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുന്നത് ബുദ്ധിമുട്ടാണ്. സര്‍ക്കാരും നിയമങ്ങളും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും