Treatment Mistake: ഇടതുകണ്ണിനുള്ള ഇഞ്ചക്ഷന്‍ നല്‍കിയത് വലതുകണ്ണില്‍; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
Doctor Suspended in Treatment Mistake: ചൊവ്വാഴ്ച രാവിലെ ഇഞ്ചക്ഷന്‍ എടുക്കുന്നതിന് മുമ്പ് ബീവിയുടെ ഇടതുകണ്ണ് ക്ലീന്‍ ചെയ്തു. എന്നാല്‍ ഇഞ്ചക്ഷന്‍ എടുത്തത് വലതുകണ്ണിലായിരുന്നു. രോഗിക്ക് കണ്ണ് മാറിയ കാര്യം മനസിലായില്ല. ഇവരെ തിരികെ റൂമില്‍ എത്തിച്ചപ്പോള്‍ മകനാണ് വിവരം ശ്രദ്ധിക്കുന്നത്.
തിരുവനന്തപുരം: കണ്ണാശുപത്രിയില്‍ ഇഞ്ചക്ഷന്‍ കണ്ണ് മാറി വെച്ചതായി വിവരം. തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിലാണ് സംഭവം. ഇടതുകണ്ണിന് വെക്കേണ്ട ഇഞ്ചക്ഷന്‍ വലതുകണ്ണിന് നല്‍കിയതായാണ് വിവരം. ബീമാപള്ളി സ്വദേശിയായ അസൂറ ബീവിയ്ക്കാണ് കണ്ണ് മാറി ഇഞ്ചക്ഷന്‍ വെച്ചത്. സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു.
അസൂറ ബീവി ഇടതുകണ്ണിലെ കാഴ്ച മങ്ങല്‍ പരിഹരിക്കുന്നതിനായി ഒരു മാസത്തിലേറെയായി റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് ചികിത്സയുടെ ഭാഗമായുള്ള ഇഞ്ചന് എടുക്കുന്നതിനായി ജൂണ്‍ രണ്ടിന് ഇവരോട് അഡ്മിറ്റാകണമെന്ന് നിര്‍ദേശിച്ചത്.
എന്നാല്‍ ഇവര്‍ക്ക് എടുക്കേണ്ട മരുന്ന് വിപണിയില്‍ ഇല്ലാതിരുന്നതിനാല്‍ തന്നെ ഒരാള്‍ക്ക് 6,000 രൂപ അയച്ചുകൊടുത്താണ് മരുന്നെത്തിച്ചത്. ഈ മരുന്ന് തിങ്കളാഴ്ച വൈകീട്ടോടെ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെന്ന് ബീവിയുടെ മകന്‍ മാജിദ് മാധ്യമങ്ങളോട് പറഞ്ഞു. രക്തസമ്മര്‍ദം മൂലം കണ്ണിലെ ഞരമ്പുകളിലുണ്ടാകുന്ന നീര്‍ക്കെട്ട് മാറുന്നതിനുള്ളതായിരുന്നു ഇഞ്ചക്ഷന്‍.




ചൊവ്വാഴ്ച രാവിലെ ഇഞ്ചക്ഷന്‍ എടുക്കുന്നതിന് മുമ്പ് ബീവിയുടെ ഇടതുകണ്ണ് ക്ലീന്‍ ചെയ്തു. എന്നാല്‍ ഇഞ്ചക്ഷന്‍ എടുത്തത് വലതുകണ്ണിലായിരുന്നു. രോഗിക്ക് കണ്ണ് മാറിയ കാര്യം മനസിലായില്ല. ഇവരെ തിരികെ റൂമില്‍ എത്തിച്ചപ്പോള്‍ മകനാണ് വിവരം ശ്രദ്ധിക്കുന്നത്.
ഉടന്‍ തന്നെ വാര്‍ഡില്‍ ഉണ്ടായിരുന്ന ഡ്യൂട്ടി നഴ്‌സിനോട് കാര്യം പറഞ്ഞു. അവര്‍ കുത്തിവെപ്പെടുത്ത ഡോക്ടറെ കാണാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ചെങ്കണ്ണ് പോലെ ഇന്‍ഫെക്ഷന്‍ കണ്ടതിനാലാണ് വലതുകണ്ണിന് കുത്തിവെപ്പ് എടുത്തതെന്നാണ് ഡോക്ടര്‍ നല്‍കിയ വിശദീകരണം.
ഇതോടെ ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി കുടുംബം വഞ്ചിയൂര്‍ പോലീസിലും ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും ഡിഎംഇക്കും പരാതി നല്‍കി. ഇതിന് പിന്നാലെയാണ് അന്വേഷണവിധേയമായി ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്.