Boy Assault Case: പ്രാവിന്റെ കൂടുകൾ കാട്ടിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; 17-കാരനെ പീഡിപ്പിച്ച സുഹൃത്തുക്കൾ അറസ്റ്റിൽ
Assaulting 17-Year-Old Boy in Poonthura: സംഭവത്തിനു ശേഷം ഒളിവിൽ പോയെ ഇരുവരെയും ബെംഗ്ലുരുവിൽനിന്ന് പൂന്തുറ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഇവർ ബീമാപളളി സ്വദേശിനിയുടെ വീട്ടിൽക്കയറി അക്രമം കാണിച്ച കേസിലും പ്രതികളാണെന്ന് പൂന്തുറ പോലീസ് പറഞ്ഞു.

Boy Assault Case
തിരുവനന്തപുരം: വളർത്തുപ്രാവുകളുടെ കൂടുകൾ കാട്ടിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 17-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. കേസിൽ രണ്ട് പേർ അറസ്റ്റിൽ.മാണിക്യവിളാകം സ്വദേശികളായ അഷ്‌കർ(31), ഇയാളുടെ സുഹ്യത്ത് മുഹമ്മദ് റാസിക്(31) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
സംഭവത്തിനു ശേഷം ഒളിവിൽ പോയെ ഇരുവരെയും ബെംഗ്ലുരുവിൽനിന്ന് പൂന്തുറ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഇവർ ബീമാപളളി സ്വദേശിനിയുടെ വീട്ടിൽക്കയറി അക്രമം കാണിച്ച കേസിലും പ്രതികളാണെന്ന് പൂന്തുറ പോലീസ് പറഞ്ഞു.
Also Read:അടൂരിൽ കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിൽ ഇടിച്ചു, ASI ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്
കഴിഞ്ഞ നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളുമായി പരിചയമുള്ള 17-കാരനെ പ്രാവുകളെ വളർത്തുന്ന കൂടുകൾ കാണിക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് പൂന്തുറ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ പ്രതികൾ ആദ്യം ചെന്നൈയിലേക്കും തുടർന്ന് ബെംഗ്ലളൂരുവിലേക്കും കടക്കുകയായിരുന്നു.
പൂന്തുറ എസ്.എച്ച്.ഒ. സജീവിന്റെ നേത്യത്വത്തിൽ എസ്.ഐ.മാരായ വി.സുനിൽ, എസ്.എസ്. ശ്രീജേഷ്, എ.എസ്.ഐ. ഗോഡ്വിൻ, സി.പി.ഒ.മാരായ രാജേഷ്, സനൽ, അനീഷ് എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണം സംഘമാണ് ഇരുവരെയും അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.