AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat Sleeper: ഫ്ലൈറ്റ് എന്തിന് വന്ദേ ഭാരതിൽ പറക്കാലോ; വേഗത്തില്‍ കുറഞ്ഞ നിരക്കിലെത്താം

Vande Bharat Sleeper Train Kerala Features: വന്ദേ ഭാരത് സ്ലീപ്പറിന്റെ വേഗത മണിക്കൂറില്‍ 180 കിലോമീറ്ററാണ്. ആഴ്ചയില്‍ ആറ് ദിവസം വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുമെന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചിരിക്കുന്നത്.

Vande Bharat Sleeper: ഫ്ലൈറ്റ് എന്തിന് വന്ദേ ഭാരതിൽ പറക്കാലോ; വേഗത്തില്‍ കുറഞ്ഞ നിരക്കിലെത്താം
വന്ദേ ഭാരത് Image Credit source: PTI
Shiji M K
Shiji M K | Published: 05 Jan 2026 | 08:37 AM

ഇന്ത്യയില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനൊരുങ്ങുന്നു എന്ന വാര്‍ത്ത, ഇങ്ങ് കേരളത്തിലും സന്തോഷം പകരുന്നുണ്ട്. കേരളത്തിനും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുണ്ടെന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നു. ഹൗറ-ഗുവാഹത്തി റൂട്ടിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക.

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതിലാണ് വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ വന്ദേ ഭാരത് സ്ലീപ്പറിന്റെ വേഗത മണിക്കൂറില്‍ 180 കിലോമീറ്ററാണ്. ആഴ്ചയില്‍ ആറ് ദിവസം വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുമെന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചിരിക്കുന്നത്. 16 കോച്ചുകളുള്ള ട്രെയിനില്‍ 823 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും.

യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കിയാണ് വന്ദേ ഭാരത് രൂപകല്‍പന ചെയ്തിരിക്കുന്നത്. സിസിടിവി ക്യാമറകള്‍, കവച് സുരക്ഷ സംവിധാനം, ഓട്ടോമാറ്റിക് വാതിലുകള്‍, എമര്‍ജന്‍സി ടോക്ക് ബാക്ക് സിസ്റ്റം, ഡിസിന്‍ഫെക്റ്റന്റ് സാങ്കേതികവിദ്യ, എയറോഡൈനാമിക് രൂപകല്‍പന തുടങ്ങിയ സൗകര്യങ്ങള്‍ ട്രെയിനിലുണ്ട്.

Also Read: Vande Bharat Sleeper Train: സീറ്റുകള്‍ക്ക് മാത്രമല്ല, വാഷ്‌റൂമുകള്‍ക്ക് പോലും മോഡേണ്‍ ലുക്ക്; വന്ദേ ഭാരത് സ്ലീപ്പര്‍ വേറെ ലെവല്‍

വലിയ ട്രേ ഹോള്‍ഡറുകള്‍ വെക്കാവുന്ന വിന്‍ഡോ

ഹാങ്ങറുകള്‍, മാഗസിന്‍ ഹോള്‍ഡറുകള്‍, വായന വിളക്കുകള്‍

വെള്ളം തെറിക്കുന്നത് തടയാനായി ആഴത്തിലുള്ള വാഷ് ബേസിനുകള്‍

കാഴ്ച പ്രശ്‌നമുള്ള യാത്രക്കാര്‍ക്കായി ബ്രെയിന്‍ ലിപിയില്‍ ലേബല്‍ ചെയ്ത സീറ്റ് നമ്പറുകള്‍

തുടങ്ങിയ സൗകര്യങ്ങളും ട്രെയിനില്‍ ഉണ്ടായിരിക്കുന്നതാണ്. വിമാനത്തില്‍ യാത്ര ചെയ്യുന്നത് പോലുള്ള പ്രതീതി യാത്രക്കാര്‍ക്ക് ഒരുക്കുന്ന വിധത്തിലാണ് ട്രെയിനിന്റെ രൂപകല്‍പന. കുറഞ്ഞ നിരക്കില്‍ ലക്ഷ്യ സ്ഥാനത്ത് എത്താനും വന്ദേ ഭാരത് സ്ലീപ്പര്‍ യാത്രക്കാരെ സഹായിക്കും.