Hair Growth Tips: മുടിയ്ക്ക് കരുത്തേകാന്‍ മുന്തിരിക്കുരു എണ്ണ സഹായിക്കും?
Grapeseed Oil For Hair Growth: മുന്തിരിക്കുരു എണ്ണ മുടിക്ക് തിളക്കവും മൃദുത്വവും നല്‍കുകയും ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് ഡോ. കല്യാണി ദേശ്മുഖ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നത്. മുടിയെ ഈര്‍പ്പമുള്ളതാക്കുകയും വരണ്ടതും ചുരുണ്ടതുമായ മുടിയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. മുടിയുടെ വേരുകളിലേക്ക് ആഴ്ന്നിറങ്ങി ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവ് മുന്തിരിക്കുരു എണ്ണയ്ക്കുണ്ടെന്നാണ് അവര്‍ പറയുന്നത്.

പ്രതീകാത്മക ചിത്രം
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നമ്മള്‍ പല വഴികള്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും അവയില്‍ ഏതാണ് ശരിയായ രീതിയെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കാറില്ല. ഈയടുത്തായി മുന്തിരിക്കുരു എണ്ണ മുടിയുടെ ആരോഗ്യം സംരക്ഷിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചകളിലിടം പിടിക്കുന്നത്.
മുടിയ്ക്കായി മുന്തിരിക്കുരു എണ്ണ?
മുന്തിരിക്കുരു എണ്ണ മുടിക്ക് തിളക്കവും മൃദുത്വവും നല്‍കുകയും ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് ഡോ. കല്യാണി ദേശ്മുഖ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നത്. മുടിയെ ഈര്‍പ്പമുള്ളതാക്കുകയും വരണ്ടതും ചുരുണ്ടതുമായ മുടിയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. മുടിയുടെ വേരുകളിലേക്ക് ആഴ്ന്നിറങ്ങി ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവ് മുന്തിരിക്കുരു എണ്ണയ്ക്കുണ്ടെന്നാണ് അവര്‍ പറയുന്നത്.
ഈ എണ്ണയില്‍ ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ മുടിയിഴകളെ ശക്തിപ്പെടുത്തി പൊട്ടലും മുടിയറ്റം പിളരുന്നതും തടയാന്‍ സഹായിക്കുന്ന ലിനോലെയിക് ആസിഡും അവയില്‍ അടങ്ങിയിരിക്കുന്നു. വരണ്ട തലയോട്ടിയിലെ ചൊറിച്ചിലിനും മുന്തിരിക്കുരു എണ്ണ പരിഹാരം കാണും. മാത്രമല്ല ഈ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുകയും ഇതുവഴി മുടി തഴച്ചുവളരുകയും ചെയ്യുന്നു.
Also Read: Anti-Ageing Secrets: സൺസ്ക്രീൻ ഉപയോഗിക്കാൻ മടിയാണോ? എങ്കിൽ 30 കഴിഞ്ഞ സ്ത്രീകൾ അറിയണം ഇക്കാര്യങ്ങൾ
കൂടാതെ ഒമേഗ 3 ഫാറ്റി ആസുഡുകള്‍, കരോട്ടിനോയിഡുകള്‍, പോളിഫെനോളുകള്‍ തുടങ്ങിയവയും മുന്തിരിക്കുരു എണ്ണയിലുണ്ട്. ഇവ മുടി ശക്തിപ്പെടുത്താനും തിളക്കം വര്‍ധിപ്പിക്കാനുമെല്ലാം സഹായിക്കും.
എന്നാല്‍ രൂക്ഷമായ വരണ്ടതോ അല്ലെങ്കില്‍ പരുക്കനോ ആയ മുടിക്ക് മുന്തിരിക്കുരു എണ്ണ ഗുണം ചെയ്യില്ലെന്നും ഡോക്ടര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ എണ്ണ പലരിലും അലര്‍ജിയുണ്ടാക്കുന്നതായും പറയപ്പെടുന്നു.