Today Horoscope Malayalam September 4: അനാവശ്യമായ ചെലവും അലച്ചിലും ഉണ്ടായേക്കാം; ഇന്നത്തെ നക്ഷത്രഫലം

Today Horoscope Malayalam September 4: ആചാരങ്ങളും മറ്റും വേണ്ടവിധം പാലിക്കാൻ ശ്രദ്ധിക്കുക. മോഷണം നടക്കാൻ ഇടയുണ്ടാകും. പ്രതീക്ഷിക്കാത്ത ആളുകളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും.

Today Horoscope Malayalam September 4: അനാവശ്യമായ ചെലവും അലച്ചിലും ഉണ്ടായേക്കാം; ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം. (Image Courtesy: sarayut Thaneerat)

Updated On: 

06 Dec 2024 14:33 PM

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സർക്കാർ സംബന്ധമായ കാര്യങ്ങളിൽ വിജയം കൈവരിക്കും. മധുരമായ സംസാരരീതി കൊണ്ട് എല്ലാവരെയും മയക്കി കാര്യങ്ങൾ അനുകൂലമാക്കാൻ സാധിക്കും. പൊതുവെ ഇന്ന് മെച്ചപ്പെട്ട ചുറ്റുപാടായിരിക്കും. വാഹന സംബന്ധമായ കാര്യങ്ങളിൽ പല പ്രശനങ്ങളും നേരിടേണ്ടതായി വരും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സ്വത്ത് തർക്കങ്ങളിൽ ഏർപ്പെടാനും അതുവഴി പ്രശ്നങ്ങൾ ഗുരുതരമാകാനും സാധ്യത. പണം സംബന്ധിച്ച കാര്യങ്ങളിൽ മെച്ചപ്പെട്ട സാഹചര്യം ഉണ്ടാകും. ഊഹക്കച്ചവടങ്ങളിലൂടെ ലാഭം ഉണ്ടാകും. അനാവശ്യമായ വാഗ്ദാനങ്ങൾ നൽകുന്നത് ദോഷം ചെയ്യും.

​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ആചാരങ്ങളും മറ്റും വേണ്ടവിധം പാലിക്കാൻ ശ്രദ്ധിക്കുക. മോഷണം നടക്കാൻ ഇടയുണ്ടാകും. പ്രതീക്ഷിക്കാത്ത ആളുകളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും. വിദേശ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകും.

ALSO READ: ചില ദിവസങ്ങളിൽ കല്യാണങ്ങൾ കൂടുന്നത് എന്തുകൊണ്ട് ?… ശുഭ മുഹൂർത്തങ്ങൾ കണ്ടെത്തുന്നത് ഇങ്ങനെ…

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പൂർവികരുടെ സ്വത്ത് ലഭിക്കാൻ സാധ്യത. ഗുരുജനങ്ങളുടെ അപ്രീതിക്ക് ഇടയേയേക്കാം. വിവാഹ ആലോചന സംബന്ധിച്ച കാര്യങ്ങളിൽ അപമാനം നേരിടാൻ സാധ്യതയുണ്ട്. വിദേശയാത്രയിലെ തടസ്സങ്ങൾ മാറിക്കിട്ടും.

​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

കൂടുതൽ അധികാരം ലഭിക്കും. വാഹനം, ഗൃഹം എന്നിവ വാങ്ങിക്കാൻ യോഗം. വീട് പണി പൂർത്തിയാക്കാൻ സാധിക്കും. അപ്രതീക്ഷിതമായ ധനലബ്‌ധി. വ്യാപാരത്തിൽ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകൾ പോലുള്ള ഊഹക്കച്ചവടങ്ങളിൽ നിന്നും ലാഭം ഉണ്ടാകും.

​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ചുറ്റുപാടും ഉള്ളവരുമായി നന്നായി ഇടപഴകാൻ അവസരം ലഭിക്കും. പുതിയ ചിന്തകൾ ഉണ്ടാകും. അവിവാഹിതരായ പെൺകുട്ടികൾക്ക് പല കാര്യങ്ങളിലും പ്രശ്‍നങ്ങൾ നേരിടേണ്ടതായി വരും. മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യത. ഉദ്ദേശിച്ച പണം ലഭ്യമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തെസ്നിയൻ, അലച്ചിൽ എന്നിവ മാറും. ചെറിയ രീതിയിലുള്ള ധനം സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. വീട്ടിൽ മംഗളകർമ്മങ്ങൾ ഒന്നും നടന്നില്ലെങ്കിലും സമാധാനവും സന്തോഷവും ഉണ്ടാകും. ദാമ്പത്യ ബന്ധത്തിൽ മെച്ചമുണ്ടാകും.

​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ഭൂമി സംബന്ധായ കേസുകളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും. മാതാവിന് അരിഷ്ടത. കൂട്ടവ്യാപാരത്തിൽ നിന്നും ലഭിക്കാനുള്ള പണം ഏത് തരത്തിലെങ്കിലും വാങ്ങിയെടുക്കാൻ സാധിക്കും. വ്യാപാരത്തിൽ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകൾ വിറ്റുപോകും.

​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

നേരിട്ടിരുന്ന പല പ്രശ്നങ്ങളും തീർന്നുകിട്ടും. കെട്ടുപിണഞ്ഞുകിടക്കുന്നിരുന്ന പല പ്രശ്നങ്ങളുടെയും കുരുക്ക് അഴിച്ച് കാര്യങ്ങൾ നേരെയാക്കാൻ സാധിക്കും. ചെറിയ വാഗ്‌വാദങ്ങളും വഴക്കുകളും ഉണ്ടാകാൻ സാധ്യത.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

രോഗങ്ങൾ ശമിക്കും. പ്രേമബന്ധങ്ങൾ ദൃഢമാകും. അപവാദങ്ങൾ മാറിക്കിട്ടും. ആത്മീയ മേഖലയിൽ ശ്രദ്ധ നേടാൻ സാധ്യത. വിദേശത്തുള്ളവർക്ക് തൊഴിൽ മേഖലയിൽ അംഗീകാരം ലഭിക്കും. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർ ശോഭിക്കും. അധികാരസ്ഥാനത്തെ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വാഹനം കൈകാര്യം ചെയ്യുന്നവർ ശ്രദ്ധ ചെലുത്തണം. സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഉണ്ടാകാൻ സാധ്യത. പുതിയ സുഹൃത്തുക്കളെ ലഭിക്കും. അമിതമായി ആരെയെങ്കിലും വിശ്വസിക്കുന്നത് ദോഷം ചെയ്യും. ദുരാഗ്രഹം ഉണ്ടാകാൻ പാടില്ല. ധനം സംബന്ധിച്ച പല പ്രശ്നങ്ങൾക്കും സാധ്യത.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

അമിതമായി ആരെയും വിശ്വസിക്കരുത്, അത് ദോഷം ചെയ്യും. അനാവശ്യ ചെലവും അലച്ചിലും ഉണ്ടാകാൻ സാധ്യത. അനാവശ്യ കാര്യങ്ങൾ കൈകടത്താതിരിക്കുക്ക. ആരോഗ്യ നില നല്ലതവനും മോശം ആകാനും സാധ്യതയുണ്ട്. മാതാവിന്റെ ആരോഗ്യ നിലയിൽ ശ്രദ്ധ ചെലുത്തുക. പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാൻ ഇടവരും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ