Navratri 2025 Hibiscus Remedies: നവരാത്രിയിൽ ദേവീ പ്രീതിക്ക് ചെമ്പരത്തിപ്പൂ: സമ്പത്തും ഐശ്വര്യവും വർദ്ധിപ്പിക്കാൻ ഈ വഴിപാടുകൾ ചെയ്യൂ!

Navratri 2025 Red Hibiscus to please Durga: ദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറമാണ് ചുവപ്പ്. ചുവന്ന നിറത്തിലുളള ഏതൊരു സാധനവും ഈ ദിനങ്ങളിൽ ദേവിക്ക് സമർപ്പിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല ഈ കാര്യങ്ങൾ ശുദ്ധിയോടേയും ഭക്തിയോടേയും ചെയ്യുക.

Navratri 2025 Hibiscus Remedies: നവരാത്രിയിൽ ദേവീ പ്രീതിക്ക് ചെമ്പരത്തിപ്പൂ: സമ്പത്തും ഐശ്വര്യവും വർദ്ധിപ്പിക്കാൻ ഈ വഴിപാടുകൾ ചെയ്യൂ!

Navratri

Updated On: 

27 Sep 2025 16:56 PM

Navratri 2025 Importance of Red Hibiscus: നവരാത്രിയുടെ പുണ്യ ദിനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഈ സമയത്ത് ദുർഗ്ഗാദേവിയുടെ 9 രൂപങ്ങളെയാണ് ആരാധിക്കുന്നത്. ദേവി പ്രീതിക്കായി ചില വഴിപാടുകളും ആചാരങ്ങളും കർമ്മങ്ങളും ചെയ്യുന്നത് ജീവിതത്തിൽ സമ്പത്തും ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. അത്തരത്തിൽ നവരാത്രി ദിനത്തിൽ ചെമ്പരത്തി പൂക്കൾ കൊണ്ട് ചില പ്രതിവിധികൾ ചെയ്താൽ ദേവി പ്രീതി നേടാൻ ആകും.

നവരാത്രി ദിനങ്ങളിൽ ദുർഗ്ഗാദേവിയെ പൂജിക്കുമ്പോൾ പൂക്കളും മാലകളും സമർപ്പിക്കാറുണ്ട്. അത്തരത്തിൽ ചുവന്ന നിറത്തിലുള്ള ചെമ്പരത്തിപ്പൂക്കൾ ദേവിക്ക് സമർപ്പിക്കുന്നത് ശുഭകരമായ ഫലങ്ങൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ഈ ദിവസങ്ങളിൽ നിങ്ങൾ ഉപവാസം അനുഷ്ഠിക്കുന്നതിനോടൊപ്പം ചുവന്ന പൂക്കൾ ദേവിക്ക് അർപ്പിക്കുക. അത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരും.

കൂടാതെ ജീവിതത്തിലെ ദുരിതങ്ങൾ അകറ്റാനും ഇത് സഹായിക്കും. കാരണം ദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറമാണ് ചുവപ്പ്. ചുവന്ന നിറത്തിലുളള ഏതൊരു സാധനവും ഈ ദിനങ്ങളിൽ ദേവിക്ക് സമർപ്പിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല ഈ കാര്യങ്ങൾ ശുദ്ധിയോടേയും ഭക്തിയോടേയും ചെയ്യുക. അതിനാൽ ഈ പ്രതിവിധികൾ എപ്രകാരം ചെയ്യണമെന്ന് ചുവടെ നൽകുന്നു.

ALSO READ: നവരാത്രിയിൽ ദേവീ പ്രസാദത്തിനായി ​ഗ്രാമ്പൂ; സമ്പത്തും സൗഭാഗ്യവും നേടാൻ ‌ഈ വിദ്യകൾ പരീക്ഷിക്കൂ

1. നവരാത്രി ദിനങ്ങളിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് മഞ്ഞയോ ചുവപ്പു നിറത്തിലുള്ള വസ്ത്രം ധരിച്ച് വേണം ദുർഗാദേവിയെ ആരാധിക്കേണ്ടത്. പ്രാർത്ഥിക്കുമ്പോൾ ” ഓം ഐം ഹ്രീം ക്രിം ചാമുണ്ഡയേ വിച്ച്വേ സ്വാഹാ” എന്ന മന്ത്രം ജപിക്കുക. ഇത് 108 തവണ ജപിക്കുന്നത് ഏറ്റവും ശുഭകരമായി കണക്കാക്കുന്നു. ഇങ്ങനെ ചെയ്യുന്നത് ആ വ്യക്തിയെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും മോചനം നേടാനും സമ്പത്ത് വർദ്ധിക്കുവാനും സഹായിക്കും.

2. നവരാത്രി ദിനങ്ങളിൽ ദിവസവും രാവിലെ കുളിച്ചു ശുദ്ധിയായതിനു ശേഷം ദേവിയെ ആരാധിക്കുക. ദിവസവും ചുവന്ന ചെമ്പരത്തി പൂവ് അമ്മയ്ക്ക് സമർപ്പിക്കുക. ഇങ്ങനെ ചെയ്യുന്ന വേളയിൽ നിങ്ങളുടെ മനസ്സിലെ ആഗ്രഹങ്ങൾ ദേവിയോട് പ്രാർത്ഥിക്കുന്നത് ശുഭ ഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം.

3. നിങ്ങളുടെ ജീവിതത്തിലെയും വീട്ടിലെയും നെഗറ്റീവ് എനർജി അകറ്റുവാനായി, നവരാത്രി സമയത്ത് ഉച്ചയ്ക്ക് പകുതി പൂത്ത ഒരു ചെമ്പരത്തിപ്പൂവ് കൊണ്ടുവന്ന കാളി ദേവിക്ക് പ്രസാദമായി സമർപ്പിക്കുക. പൂജയ്ക്കുശേഷം ഈ പൂവ് വീട്ടിലെ അംഗങ്ങൾക്ക് സമർപ്പിക്കുക. ഇത് നെഗറ്റീവ് എനർജി ഇല്ലാതാക്കി നിങ്ങളുടെ ജീവിതത്തിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരുമെന്നാണ് വിശ്വാസം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും