Yuzvendra Chahal: അത് അഭ്യൂഹങ്ങളായിരുന്നില്ല? മഹ്‌വാഷും ചഹലും പ്രണയത്തിലോ? സൂചന നല്‍കി താരം

Yuzvendra Chahal and RJ Mahvash: പെണ്‍കുട്ടി ആരാണെന്ന ചോദ്യത്തിന് അത് എല്ലാവര്‍ക്കും അറിയാമെന്ന ചഹലിന്റെ മറുപടിയാണ് അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ശക്തി പകര്‍ന്നത്. മഹ്‌വാഷുമായുള്ള പ്രണയബന്ധം ചഹല്‍ സ്ഥിരീകരിക്കുകയാണോയെന്നാണ് ആരാധകരുടെ സംശയം

Yuzvendra Chahal: അത് അഭ്യൂഹങ്ങളായിരുന്നില്ല? മഹ്‌വാഷും ചഹലും പ്രണയത്തിലോ? സൂചന നല്‍കി താരം

യുസ്‌വേന്ദ്ര ചാഹലും ആർജെ മഹ്‌വാഷും

Published: 

06 Jul 2025 20:36 PM

നശ്രീ വര്‍മയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ആര്‍ജെ മഹ്‌വാഷും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച് മഹ്‌വാഷും രംഗത്തെത്തിയിരുന്നു. ഇതുകൊണ്ടൊന്നും അഭ്യൂഹങ്ങള്‍ അവസാനിച്ചില്ല. മാത്രമല്ല, ഗോസിപ്പുകള്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്തു. പൊതുപരിപാടികളിലടക്കം ഇരുവരെയും ഒരുമിച്ച് കണ്ടതായിരുന്നു കാരണം.

ഇപ്പോഴിതാ, കിംവദന്തികള്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. നെറ്റ്ഫ്ലിക്സിലെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ ഒരു എപ്പിസോഡിൽ ചഹല്‍ നടത്തിയ പരാമര്‍ശമാണ് അതിനു കാരണം. സംഭവം ഇങ്ങനെ:

പരിപാടിക്കിടെ കൃഷ്ണ അഭിഷേക് എന്ന കൊമേഡിയന്‍ സ്ത്രീ വേഷം ധരിച്ച് ചഹലിനൊപ്പം ഇരുന്നു. തുടര്‍ന്ന് ‘ജ്യൂസി ചഹല്‍’ എന്ന് വിളിച്ച് താരത്തെ കളിയാക്കി. തുടര്‍ന്ന് ചഹലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുമായി ബന്ധപ്പെട്ടും തമാശരൂപേണ പരിഹാസം തുടര്‍ന്നു. ഇതിനിടെ കൊമേഡിയനായ കിക്കു ശര്‍ദ്ദ ചഹലിന്റെ ബാഗ് തുറക്കുന്നതായി നടിച്ചു. തുടര്‍ന്ന് താരത്തിന്റെ വെള്ള ഷര്‍ട്ടിലുള്ള ലിപ്സ്റ്റിക് അടയാളം എന്താണെന്ന് ചോദിച്ചു.

Read Also: Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?

എന്താണ് സംഭവിക്കുന്നതെന്നും, രാജ്യം മുഴുവനും ആ പെണ്‍കുട്ടി ആരാണെന്ന് അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ തമാശരൂപേണ പറഞ്ഞു. ‘അത് എല്ലാവര്‍ക്കും അറിയാം’ എന്നായിരുന്നു ചഹലിന്റെ മറുപടി. ഇതിനിടെ ഒപ്പമുണ്ടായിരുന്ന സഹതാരം ഋഷഭ് പന്ത് ചഹല്‍ ഫ്രീയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ചഹലിന്റെ വിവാഹമോചനത്തെക്കുറിച്ചാണ് പന്ത് ഇക്കാര്യം തമാശയ്ക്ക് പറഞ്ഞത്.

പെണ്‍കുട്ടി ആരാണെന്ന ചോദ്യത്തിന് അത് എല്ലാവര്‍ക്കും അറിയാമെന്ന ചഹലിന്റെ മറുപടിയാണ് അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ശക്തി പകര്‍ന്നത്. മഹ്‌വാഷുമായുള്ള പ്രണയബന്ധം ചഹല്‍ സ്ഥിരീകരിക്കുകയാണോയെന്നാണ് ആരാധകരുടെ സംശയം.

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ