India vs England Test: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ആദ്യ പരീക്ഷ; ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് വമ്പന്‍ പരിശീലനവുമായി ഇന്ത്യ

Arshdeep Singh talks about training: മുഹമ്മദ് ഷമിയെയും, ഹര്‍ഷിത് റാണയെയും ഒഴിവാക്കിയ സെലക്ടര്‍മാര്‍ ജസ്പ്രീത് ബുംറ, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം അര്‍ഷ്ദീപിനെയും പേസ് ബൗളര്‍മാരായി ഉള്‍പ്പെടുത്തുകയായിരുന്നു

India vs England Test: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ആദ്യ പരീക്ഷ; ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് വമ്പന്‍ പരിശീലനവുമായി ഇന്ത്യ

അര്‍ഷ്ദീപ് സിങ്‌

Published: 

10 Jun 2025 | 12:59 PM

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം മികച്ച പരിശീലനത്തില്‍. ഇന്ത്യന്‍ ടീമിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് പേസര്‍ അര്‍ഷ്ദീപ് സിങ് വെളിപ്പെടുത്തി. ബാറ്റര്‍മാര്‍ക്കിടയില്‍ മത്സരബുദ്ധി ഉണ്ടെന്നും, അത് തങ്ങള്‍ ആസ്വദിച്ചെന്നും താരം പറഞ്ഞു. പരിശീലനത്തില്‍ ബാറ്റര്‍മാരെ പുറത്താക്കാന്‍ മികച്ച തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യേണ്ടിവന്നുവെന്നും അര്‍ഷ്ദീപ് പറഞ്ഞു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും, സായ് സുദര്‍ശനും അടക്കമുള്ളവര്‍ നല്ല ടച്ചിലായിരുന്നുവെന്നും ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയിൽ അർഷ്ദീപ് വ്യക്തമാക്കി.

ശരീരത്തെ താളത്തിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രധാന ലക്ഷ്യം. മുന്നോട്ട് പോകുന്തോറും, തീവ്രത കൂടും. ബാറ്റ്‌സ്മാന്മാർക്ക് പന്ത് നേരിടാൻ ബുദ്ധിമുട്ടുണ്ടാക്കാൻ ശ്രമിക്കും. പന്ത് കൈയിലെടുക്കുമ്പോഴെല്ലാം താന്‍ മികച്ചവനാണെന്ന് സ്വയം വിചാരിക്കും. എന്നാല്‍ ജസ്പ്രീത് ബുംറയെ പോലുള്ള താരം കളിക്കുമ്പോള്‍ താരതമ്യത്തിന് ഇടമില്ല. പരസ്പരം കഴിവുകൾ മെച്ചപ്പെടുത്തുകയും ടീമിനെ സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അര്‍ഷ്ദീപ് വ്യക്തമാക്കി.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സജീവമായി കളിച്ചിരുന്ന അര്‍ഷ്ദീപ് ഇതാദ്യമായാണ് ടെസ്റ്റ് ടീമിലിടം നേടുന്നത്. മുഹമ്മദ് ഷമിയെയും, ഹര്‍ഷിത് റാണയെയും ഒഴിവാക്കിയ സെലക്ടര്‍മാര്‍ ജസ്പ്രീത് ബുംറ, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം അര്‍ഷ്ദീപിനെയും പേസ് ബൗളര്‍മാരായി ഉള്‍പ്പെടുത്തുകയായിരുന്നു.

Read Also: MS Dhoni: ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി എംഎസ് ധോണി

കൗണ്ടി ക്രിക്കറ്റ് കളിച്ച് പരിയമുള്ള താരമാണ് അര്‍ഷ്ദീപ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഈ പരിചയം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ജൂണ്‍ 20ന് ആരംഭിക്കും. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്നതിനുള്ള ആദ്യ മത്സരമാണിത്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
സ്വകാര്യ ബസിടിച്ച് കൊച്ചിയിൽ എട്ട് വയസുകാരന് ദാരുണാന്ത്യം, CCTV ദൃശ്യം
മലമുകളിലെ കുഴിയിൽ കാട്ടുപോത്ത് വീണു, രക്ഷകരായി വനപാലകർ
5,600 രൂപ കൈക്കൂലി വാങ്ങി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌