IPL 2025: 28 പന്തിൽ സെഞ്ചുറിയടിച്ച താരം; ഉർവിൽ പട്ടേലിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്

CSK Signs Urvil Patel: ഗുജറാത്ത് വിക്കറ്റ് കീപ്പർ ബാറ്റർ ഉർവിൽ പട്ടേലിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. പരിക്കേറ്റ് പുറത്തായ വൻഷ് ബേദിക്ക് പകരക്കാരനായാണ് ഉർവിൽ ടീമിലെത്തിയത്.

IPL 2025: 28 പന്തിൽ സെഞ്ചുറിയടിച്ച താരം; ഉർവിൽ പട്ടേലിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്

ഉർവിൽ പട്ടേൽ

Published: 

05 May 2025 | 06:38 PM

പരിക്കേറ്റ് പുറത്തായ വൻഷ് ബേദിക്ക് പകരക്കാരനായി ഗുജറാത്ത് വിക്കറ്റ് കീപ്പർ ബാറ്റർ ഉർവിൽ പട്ടേലിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. സീസണിൽ ഒരു മത്സരം പോലും കളിക്കാതെയാണ് വൻഷ് ബേദി പുറത്തായത്. പകരമെത്തുന്ന ഉർവിൽ പട്ടേൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 28 പന്തിൽ സെഞ്ചുറി നേടിയ താരമാണ്. അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് ഉർവിൽ ചെന്നൈയിലെത്തുന്നത്.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമായുള്ള കഴിഞ്ഞ മത്സരത്തിൽ വൻഷ് ബേദിയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് താരത്തിന് പരിക്കേറ്റു. ഇടത് കാലിൻ്റെ നെരിയാണിയിലാണ് ബേദിക്ക് പരിക്കേറ്റത്. ഈ പരിക്കിനെ തുടർന്ന് ബേദി സീസണിൽ നിന്ന് പുറത്താവുകയായിരുന്നു. ബേദി പുറത്തായതിന് തൊട്ടുപിന്നാലെ തന്നെ ചെന്നൈ പകരക്കാരനെ പ്രഖ്യാപിച്ചു.

ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗതയുള്ള ടി20 സെഞ്ചുറി ഉർവിൽ പട്ടേലിൻ്റെ പേരിലാണ്. ഈ റെക്കോർഡ് താരം പങ്കിടുകയാണ്. കഴിഞ്ഞ സീസണിൽ ത്രിപുരക്കെതിരായ മത്സരത്തിലാണ് ഉർവിൽ 28 പന്തിൽ സെഞ്ചുറിയടിച്ച് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്. സീസണിൽ ആറ് മത്സരങ്ങൾ കളിച്ച ഉർവിൽ രണ്ട് സെഞ്ചുറിയടക്കം 315 റൺസാണ് അടിച്ചുകൂട്ടിയത്. 78 ആയിരുന്നു ശരാശരി. സ്ട്രൈക്ക് റേറ്റ് 230. ആകെ 47 ടി20 മത്സരങ്ങൾ കളിച്ച ഉർവിൽ പട്ടേൽ നാല് ഫിഫ്റ്റിയും രണ്ട് സെഞ്ചുറിയും സഹിതം 1162 റൺസാണ് നേടിയിട്ടുള്ളത്. 2023 ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിലുണ്ടായിരുന്നെങ്കിലും ഉർവിൽ ഒരു മത്സരം പോലും കളിച്ചില്ല.

Also Read: IPL 2025: അവസാന പന്തുകളിൽ അവസാനിച്ച സ്വപ്‌നങ്ങൾ; ആ ആറു പോയിന്റുകളുണ്ടായിരുന്നെങ്കിൽ !

സീസണിൽ പരിക്കേറ്റ താരങ്ങൾക്ക് പകരം ചെന്നൈ ടീമിലെത്തിക്കുന്ന മൂന്നാമത്തെ താരമാണ് ഉർവിൽ പട്ടേൽ. നേരത്തെ, ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന് പകരം 17 വയസുകാരനായ മുംബൈ ഓപ്പണർ ആയുഷ് മാത്രെ, പേസർ ഗുർജൻപ്രീത് സിംഗിന് പകരം ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസ് എന്നിവരും നേരത്തെ ചെന്നൈയിലെത്തി. ഇരുവരും നിലവിൽ ചെന്നൈയുടെ പ്രധാന താരങ്ങളാണ്. 11 മത്സരങ്ങളിൽ കേവലം ഒരു ജയം മാത്രമുള്ള ചെന്നൈ സീസണിൽ നിന്ന് പുറത്തായിക്കഴിഞ്ഞു.

Follow Us
Related Stories
ബ്രസീൽ ജയത്തിന് ഇരട്ടി മധുരം! സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച് നെയ്മറിന്റെ എൻട്രി; ടീമിന്റെ ചങ്കായി വിനീഷ്യസ്
റോണോയ്ക്ക് ഇനി കൊളംബിയൻ പരീക്ഷ! പാസാകാൻ പാടുപെടും
കൂടോത്രത്തിന്റെ പവറോ! ഹാരി​ കെയ്ന്റെ ഗോൾ ശ്രമം ‘പറന്നു’; ഘാന ഗോളിയുടെ പണിയെടുത്ത് ക്രോസ്ബാറും
അമ്മാതിരി ചോദ്യം വേണ്ട! മെസിയെക്കുറിച്ച് ചോദിച്ച് മാധ്യമപ്രവര്‍ത്തകന്‍; ഒഴിഞ്ഞുമാറി റൊണാള്‍ഡോ
FIFA World Cup 2026: കളിയാക്കിയവരൊക്കെ എവിടെ? റൊണാള്‍ഡോയുടെ ‘ഡബിള്‍’ പ്രഹരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ തകര്‍ത്ത് പോര്‍ച്ചുഗല്‍
ആരും പേടിക്കേണ്ട, ഓടിക്കോ! ഫ്രാൻസ് – ഇറാഖ് ലോകകപ്പ് പോരാട്ടത്തിൽ ഇടപെട്ട് ‘8 മൈൽ റൂൾ’
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'