Royal Challengers Bengaluru: കാത്തിരുന്ന് കപ്പ് കിട്ടി, പിന്നാലെ ആര്‍സിബിയെ വില്‍ക്കാന്‍ നീക്കം? വേണ്ടത് രണ്ട് ബില്യണ്‍ ഡോളര്‍

RCB Owners Looking To Sell Franchise: തുടക്കത്തിൽ, വിജയ് മല്യയുടെ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സ് 111.6 മില്യൺ ഡോളറിനാണ് ആര്‍സിബിയെ സ്വന്തമാക്കിയത്. ആ സമയത്ത് ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള ടീമുകളിലൊന്നായിരുന്നു ആര്‍സിബി. കിംഗ്ഫിഷർ എയർലൈൻസിന്റെ തകര്‍ച്ചയോടെ ഫ്രാഞ്ചെസിയുടെ ഓഹരി ഡിയാജിയോയുടെ കൈകളിലെത്തി

Royal Challengers Bengaluru: കാത്തിരുന്ന് കപ്പ് കിട്ടി, പിന്നാലെ ആര്‍സിബിയെ വില്‍ക്കാന്‍ നീക്കം? വേണ്ടത് രണ്ട് ബില്യണ്‍ ഡോളര്‍

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

Published: 

10 Jun 2025 13:49 PM

പിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓഹരികള്‍ വില്‍ക്കാന്‍ ഉടമകള്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃ കമ്പനിയായ ഡിയാജിയോ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നതായി ബ്ലൂംബെർഗ് ന്യൂസാണ്‌ റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് മദ്യക്കമ്പനിയായ ഡിയാജിയോ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓഹരി ഭാഗികമായോ പൂർണ്ണമായോ വില്‍ക്കുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. 2 ബില്ല്യണ്‍ ഡോളറാണ് ഓഹരിമൂല്യമായി കമ്പനി ലക്ഷ്യമിടുന്നത്.

ഓഹരി വില്‍ക്കുന്നത് സംബന്ധിച്ച് കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്നും, അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഐ‌പി‌എല്ലിൽ പുകയില, മദ്യ ബ്രാൻഡുകൾ നിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ആര്‍സിബി ജേതാക്കളായത്. ഇത് ഫ്രാഞ്ചെസിയുടെ ബ്രാന്‍ഡ് മൂല്യവും വര്‍ധിപ്പിച്ചു.

Read Also: India vs England Test: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ആദ്യ പരീക്ഷ; ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് വമ്പന്‍ പരിശീലനവുമായി ഇന്ത്യ

വിരാട് കോഹ്ലിയുടെ സാന്നിധ്യമാണ് ആര്‍സിബിയുടെ ജനപ്രീതി വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകം. തുടക്കത്തിൽ, വിജയ് മല്യയുടെ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സ് 111.6 മില്യൺ ഡോളറിനാണ് ആര്‍സിബിയെ സ്വന്തമാക്കിയത്. ആ സമയത്ത് ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള ടീമുകളിലൊന്നായിരുന്നു ആര്‍സിബി. കിംഗ്ഫിഷർ എയർലൈൻസിന്റെ തകര്‍ച്ചയോടെ ഫ്രാഞ്ചെസിയുടെ ഓഹരി ഡിയാജിയോയുടെ കൈകളിലെത്തി.

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം